തിരുവനന്തപുരം: വനംവകുപ്പിന്റെ ബ്രാൻഡ് അംബാസിഡറായി നടൻ കുഞ്ചാക്കോ ബോബൻ . വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ആണ് പ്രഖ്യാപനം നടത്തിയത്. വന അതിർത്തിയിൽ താമസിക്കുന്നവരെ ബോധവത്ക്കരണം നടത്തുന്നതിലൂടെ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായെന്നും വനം മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. സംസ്ഥാനത്ത് വനം കൈയ്യേറാൻ വ്യാപക ശ്രമം നടക്കുന്നുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തി. ഒരു തുണ്ട് വനഭൂമി വിട്ടു നൽകില്ലെന്നും മന്ത്രി പറഞ്ഞു.
ഇടുക്കിയിൽ കൈയേറിയത് റവന്യൂ കെഎസ്ഇബി ഭൂമിയാണ്. വനയാത്ര നടത്തുന്ന കെഎസ്ആർടിസി ബസുകൾ ഇലക്‌ട്രിക് വാഹനങ്ങളാക്കുമെന്നും മന്ത്രി പറഞ്ഞു. ഇലക്‌ട്രിക് വാഹനത്തിൽ വരുന്നവർക്കാകും വനയാത്രയിലും താമസത്തിലും മുൻഗണന നൽകുക എന്നും മന്ത്രി പറഞ്ഞു. വൈകിട്ട് 6.30നാണ് പ്രത്യേക പരിപാടി.
Post Views: 90



