രക്ഷാപ്രവർത്തന കേസ് അട്ടിമറി ആരോപണം; എം.ആർ. അജിത് കുമാറിന്റെ സസ്‌പെൻഷൻ നാല് മാസത്തേക്ക് കൂടി നീട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മുൻ എഡിജിപി എം.ആർ. അജിത് കുമാറിന്റെ സസ്‌പെൻഷൻ നാല് മാസത്തേക്ക് കൂടി നീട്ടി. മൂന്ന് മാസം കൂടുമ്പോൾ നടത്തുന്ന സസ്‌പെൻഷൻ അവലോകനത്തിലാണ് കാലാവധി നീട്ടാൻ തീരുമാനിച്ചത്.

നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ കെഎസ്‌യു പ്രവർത്തകരെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ടതാണ് രക്ഷാപ്രവർത്തന കേസ്. കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ അന്നത്തെ എഡിജിപി എം.ആർ. അജിത് കുമാർ ഇടപെട്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കണ്ടെത്തൽ.

മർദനക്കേസിലെ അന്വേഷണ റിപ്പോർട്ടിൽ തിരുത്തലുകൾ വരുത്തുകയും തെളിവില്ലെന്ന് വരുത്തിത്തീർത്ത് പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് അജിത് കുമാറിനെതിരായ ആരോപണം. അജിത് കുമാറിന്റെ നിർദേശപ്രകാരമാണ് റിപ്പോർട്ടിൽ തിരുത്തലുകൾ നടത്തിയതെന്നും എസ്ഐടി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

മുൻ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ മൊഴികളും എസ്ഐടി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അജിത് കുമാർ തങ്ങളെ എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയെന്നും അന്വേഷണ റിപ്പോർട്ട് തിരുത്താൻ നിർദേശിച്ചെന്നുമാണ് ഉദ്യോഗസ്ഥർ മൊഴി നൽകിയതെന്നാണ് റിപ്പോർട്ട്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News