ഗുജറാത്തിലെ സ്കൂളുകളിൽ സന്ദർശന വിലക്ക് പ്രഖ്യാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

​ഗാന്ധിന​ഗർ: ഗുജറാത്തിലെ സ്കൂളുകളിൽ സന്ദർശന വിലക്ക് പ്രഖ്യാപിച്ചു. പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കളും രക്ഷിതാക്കളും ഉള്‍പ്പടെ, സ്കൂളുകളിലും പരിസരത്തും എത്തുന്നവരും മുന്‍കൂട്ടി അനുമതി വാങ്ങണമെന്നാണ് നിർദേശം. അനുമതിയില്ലാതെ സന്ദർശിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും, ഇനി അനുമതി ലഭിച്ചാൽ പോലും സ്കൂളിലെ ഫോട്ടോയോ വീഡിയോയോ പകർത്താൻ പാടില്ലെന്നും നിർദേശത്തിലുണ്ട്.

സംസ്ഥാനത്തെ 46,000 പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി സ്‌കൂളുകൾക്ക് ഈ മാർ​ഗനിർദേശങ്ങൾ ബാധകമാകും. അതേസമയം പുറം ലോകം സ്കൂളുകളുടെ പരിതാപരകരമായ സ്ഥിതി അറിയാതിരിക്കാനാണ് വിദ്യാഭ്യാസവകുപ്പ് നിർദേശം ഇറക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപി ഭരണത്തിലുള്ള മറ്റു സംസ്ഥാനങ്ങളിലെ സ്കൂളുകളുടെ അവസ്ഥ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കുമെന്ന് നേരത്തെ പ്രതിപക്ഷ പാർട്ടികൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാകണം ഇത്തരമൊരു സർക്കുലർ പുറത്തിറക്കിയത്.

ദശാബ്ദങ്ങളായി ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് ​ഗുജറാത്ത്. ഒറ്റ ടീച്ചർ മാത്രമുള്ള നൂറുകണക്കിന് സ്കൂളുകൾ ​ഗുജറാത്തിലുണ്ട്. 10,000 കണക്കിന് ടീച്ചേഴ്സിന്റെ പോസ്റ്റുകളാണ് സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്നത്. ഇത്തരം കാര്യങ്ങൾ പുറംലോകം അറിയാതിരിക്കാനാണ് ഈ സർക്കുലർ പുറത്തിറക്കിയത്. അടിയന്തരമായി സർക്കുലർ പിൻവലിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News