കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര കരുവണ്ണൂരിൽ രോഗിയുമായി പോയ ആംബുലൻസിനു നേരെ കല്ലെറിഞ്ഞു. ആംബുലൻസിന്റെ ഇടതുഭാഗത്തെ ചില്ലിലാണ് കല്ലുകൾ പതിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. രോഗിയെ മെഡിക്കൽ കോളേജിൽ എത്തിച്ചതിന് ശേഷം ആംബുലൻസ് ഡ്രൈവർ പേരാമ്പ്ര പോലീസിൽ പരാതി നൽകി. സംഭവത്തിൽ സിസിടിവി പോലീസ് പരിശോധിക്കുകയാണ്. കല്ലെറിഞ്ഞ ആളെ തിരിച്ചറിഞ്ഞിട്ടില്ല.
Related Posts
യുവതിക്ക് നേരെ ലൈംഗികാതിക്രമശ്രമം; മഹാരാഷ്ട്രയിൽ മൂന്നുപേരെ വെടിവെച്ച് മലയാളി
മുംബൈ: യുവതിയെ പിന്തുടർന്ന് ശല്യം ചെയ്തു എന്ന പേരിൽ മഹാരാഷ്ട്രയിൽ മലയാളി മൂന്നുപേരെ വെടിവെച്ചു. വെടിയേറ്റ മൂന്ന് യുവാക്കളിൽ ഒരാൾ…
അടൂരില്‍ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് നല്കി പീഡിപ്പിച്ച ഓട്ടോഡ്രൈവര്‍ പിടിയില്‍
പത്തനംതിട്ട: അടൂരില്‍ ഓട്ടോറിക്ഷയില്‍ കയറിയ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് നല്കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഓട്ടോ ഡ്രൈവര്‍…
മൂഴിക്കൽ കൊലപാതകം : മരിച്ച ഇരുവരുടെയും ഫോണുകൾ കിണറ്റിൽ നിന്നും കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് ഈസ്റ്റ് മൂഴിക്കലിൽ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇരുവരുടെയും ഫോണുകൾ കിണറ്റിൽ നിന്നും കണ്ടെത്തി.…
