ഡൽഹി : ഐവിഎഫ് ചികിത്സ രണ്ടുതവണ പരാജയപ്പെട്ടതിനേക്കുറിച്ച് തുറന്നുപറഞ്ഞ് സംരംഭകയായ നമിത താപ്പർ. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഐവിഎഫ് ചികിത്സ പരാജയപ്പെട്ടതിനേക്കുറിച്ചും വന്ധ്യത സംബന്ധിച്ച ജനങ്ങൾക്കിടയിൽ കൂടുതൽ അവബോധം ഉണ്ടാകേണ്ടതിനേക്കുറിച്ചും നമിത പങ്കുവെച്ചത്. തന്റെ രണ്ട് ഐവിഎഫ് ചികിത്സകൾ പരാജയപ്പെട്ടുവെന്നും ഐവിഎഫ് ചികിത്സയേക്കുറിച്ച് അവബോധം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്നും നമിത വ്യക്തമാക്കി. ശരീരത്തിൽ അയേണിന്റെ അംശം കുറയുന്നത് ഐവിഎഫ് ചികിത്സയെ ബാധിക്കുമെന്ന് നമിത പറയുന്നു. അയേൺ കുറയുന്നത് അണ്ഡത്തിന്റെയും ബീജത്തിന്റെയും അളവിനേയും ഗുണനിലവാരത്തേയും ബാധിക്കും. ഗർഭം അലസിപ്പോകാനുള്ള സാധ്യതയും സങ്കീർണതകൾ ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്. ഐവിഎഫിന് തൊട്ടുമുമ്പ് പ്രാഥമികമായി ചെയ്യേണ്ട ടെസ്റ്റുകളുടെ കാര്യത്തിൽ അവബോധം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്നും നമിത പറയുന്നു.
അയേൺ കുറയുന്നത് നിസ്സാരമാക്കരുത്- നമിത താപ്പർ
