ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ‘ദൃഷ്ടി’ ഭ്രമണപഥത്തിലേക്ക്

ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ ഗവേഷണമേഖലയിൽ വഴിത്തിരിവായി വിലയിരുത്തപ്പെടുന്ന പുതിയ ഉപഗ്രഹം ഭ്രമണപഥത്തിലേക്ക്. ബഹിരാകാശമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്റ്റാർട്ടപ്പാണ് ഉപഗ്രഹനിർമാണത്തിന് പിന്നിൽ. മേഘങ്ങളിലൂടെയും ഇരുട്ടിലൂടെയും ദൃശ്യങ്ങൾ പകർത്തുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ദൃഷ്ടി എന്ന ഉപഗ്രഹം ഞായറാഴ്ചയാണ് ബഹിരാകാശത്തെത്തിച്ചത്. ഞായറാഴ്ച ഇന്ത്യൻസമയം ഉച്ചയ്ക്ക് 12.29 ന് കാലിഫോർണിയയിൽ നിന്നാണ് വിക്ഷേപണം നടന്നത്. ഗാലക്സി ഐ ആണ് ഈ ഭൗമനിരീക്ഷണ ഉപഗ്രഹം വികസിപ്പിച്ചത്. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലായിരുന്നു ദൃഷ്ടിയുടെ വിക്ഷേപണം.

വിക്ഷേപണത്തിന് മുന്നോടിയായി ഗാലക്സി ഐയുടെ സിഇഒയും സ്ഥാപകനുമായ സുയാഷ് സിങ് ഈ ദൗത്യം ഒരു സാങ്കേതിക മുന്നേറ്റമാണെന്ന് വിശേഷിപ്പിക്കുകയും ഇന്ത്യ ഉപഗ്രഹങ്ങൾ രൂപകൽപ്പന ചെയ്യുമ്പോൾ വ്യത്യസ്തമായി ചിന്തിക്കേണ്ടതിന്റെ കാരണം വിശദീകരിക്കുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *