തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം സമുദ്ര ഭൂപടത്തിൽ ഇന്ത്യയുടെ പുതിയ വിലാസമായി മാറുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു. ലോകത്തിലെ പ്രധാന ടൗൺഷിപ്മെന്റ് ഹബായി ഇന്ത്യയെ മാറ്റാൻ വിഴിഞ്ഞത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ആരംഭിച്ച സംവാദ പരിപാടിയിലാണ് അദ്ദേഹം വിഴിഞ്ഞത്തിന്റെ കരുത്ത് എടുത്തു പറഞ്ഞത്. കേരളത്തിലെ ഉൾപ്പെടെ അദാനി ഗ്രൂപ്പിന്റെ നാല് ലക്ഷത്തോളം വരുന്ന ജീവനക്കാരെ പങ്കെടുപ്പിച്ചുകൊണ്ടാണ് സംവാദ പരിപാടി നടത്തുന്നത്. അദാനി ഗ്രൂപ്പ് ഇതുവരെ 2 ലക്ഷത്തോളം കോടി രൂപയുടെ ആസ്തി സൃഷ്ട്ടിച്ചുവെന്നും അടുത്ത ഒരു വർഷത്തിനുള്ളിൽ 2 ലക്ഷം കോടി രൂപയുടെ ആസക്തികൂടി സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദാനി ഗ്രൂപ്പിന്റെ വികസനപദ്ധതികളിൽ തദ്ദേശീയർക്ക് തൊഴിൽ ഉറപ്പുവരുത്തുമെന്നും ഏറ്റവും മികച്ച വേതനം ഉറപ്പു വരുത്തുന്നതും ഉൾപ്പെടെയുള്ള തീരുമാനങ്ങൾ അദ്ദേഹം ജീവനക്കാരുമായി പങ്കുവെച്ചു .
Related Posts
മുഖ്യമന്ത്രി വൈകുന്നതിൽ ലീഗിന് അതൃപ്തി
മലപ്പുറം: കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് അനിശ്ചിതമായി നീളുന്നതിൽ മുസ്ലിംലീഗിന് അതൃപ്തി. മുസ്ലിംലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും മുൻ എംഎൽഎയുമായ…
താനൂരിനെ പാക്കിസ്ഥാനോട് ഉപമിച്ച് മന്ത്രി വി. അബ്ദുറഹ്മാൻ
മലപ്പുറം: താനൂരിനെ പാക്കിസ്ഥാനോട് ഉപമിച്ച് മന്ത്രി വി. അബ്ദുറഹ്മാൻ. താനൂരിൽ രണ്ട് മാച്ചുകൾ നമ്മൾ കളിച്ചു. അത് പാകിസ്ഥാനിലായിരുന്നു. രണ്ടിലും…
ലൈംഗിക പീഡന പരാതി; ജാമ്യാപേക്ഷയുമായി കോൺഗ്രസ് കൗൺസിലർ പ്രശോഭ് കോടതിയിൽ
പാലക്കാട്: ലൈംഗിക പീഡന പരാതിയിൽ ജാമ്യം തേടി പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് കോടതിയിൽ. മണ്ണാർക്കാട് SC-ST പ്രത്യേക കോടതിയിൽ…
