ആഭ്യന്തരമന്ത്രിക്ക് നൽകുന്ന പരാതികളിൽ ഇനി വേഗത്തിൽ നടപടി; പൊലീസിൽ പുതിയ ഡിജിറ്റൽ സംവിധാനം

തിരുവനന്തപുരം: ആഭ്യന്തരമന്ത്രിക്ക് ലഭിക്കുന്ന പരാതികളിൽ തുടർനടപടികൾ വേഗത്തിലാക്കാൻ കേരള പൊലീസിൽ പുതിയ ഡിജിറ്റൽ സംവിധാനം വരുന്നു. ‘എച്ച്.എം. ആക്ട്സ്’ (HM Acts) എന്ന പേരിൽ തയ്യാറാക്കിയ ഡിജിറ്റൽ പെറ്റിഷൻ മാനേജ്മെന്റ് സിസ്റ്റം വഴി പരാതികൾ രേഖപ്പെടുത്താനും തുടർനടപടികൾക്കായി ബന്ധപ്പെട്ട പൊലീസ് ഓഫീസുകളിലേക്ക് കൈമാറാനും കഴിയും.

പരാതികളിൽ സ്വീകരിച്ച നടപടികൾ നിരീക്ഷിക്കാനും ഇതിന്റെ പുരോഗതി പരാതിക്കാരനെ അറിയിക്കാനും പുതിയ സംവിധാനത്തിൽ സൗകര്യമുണ്ടാകും. അടിയന്തരമായി ഇടപെടൽ ആവശ്യമായ പരാതികളിൽ ആഭ്യന്തരമന്ത്രിയുടെ ഓഫീസിൽ നിന്ന് നേരിട്ട് നിർദേശങ്ങൾ രേഖപ്പെടുത്താനും സാധിക്കും. പരാതികൾ കൈകാര്യം ചെയ്യുന്ന നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുകയും അവയുടെ പുരോഗതി കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *