കൊച്ചി: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടെന്നും, വരുന്ന 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മാത്രമല്ല, വരുന്ന 14, 15 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പതിനാലാം തീയതി മലപ്പുറം, കോഴിക്കോട്, കണ്ണൂർ കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 15ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
Related Posts
പിഎം ശ്രീ: ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകും
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി പഠിക്കാന്‍ തയാറെടുത്ത് മന്ത്രിസഭാ ഉപസമിതി. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ഉപസമിതിയില്‍ തീരുമാനമെടുക്കും. പൊതുവിദ്യാഭ്യാസ…
മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസിനെ പരിഹസിച്ച് സിപിഐ
തിരുവനന്തപുരം: ജനാധിപത്യത്തിന് അപമാനമാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രി തർക്കമെന്ന് മുതിര്‍ന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ. അപമാനം അഭിമാനമായാണ് കോൺഗ്രസ് കൊണ്ടുനടക്കുന്നത്.അവർക്ക് നാണമില്ലെങ്കിൽ…
നെയ്യാറ്റിൻകരയിൽ 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം: 10 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ആണ് സംഭവം. ആര്യനാട് സ്വദേശി പ്രശാന്ത് (39) ആണ്…
