നടൻ സിദ്ദിഖിന് വിദേശത്ത് നടക്കുന്ന ‘ദൃശ്യം 3’ പ്രമോഷൻ ഷോയിൽ പങ്കെടുക്കാൻ അനുമതി

തിരുവനന്തപുരം: ലൈംഗികാതിക്രമകേസില്‍ നടന്‍ സിദ്ദീഖിന് വിദേശത്ത് വെച്ച് നടക്കുന്ന ദൃശ്യം 3 സിനിമയുടെ പ്രമോഷൻ ഷോയിൽ പങ്കെടുക്കാൻ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അനുമതി. പ്രമോഷൻ ഷോയ്ക്ക് 2 ആഴ്ചയ്ക്ക് ശേഷം പാസ്പോർട്ട് തിരികെ കോടതിയിൽ നൽകാനും ഉത്തരവിൽ പറയുന്നു. ഈ മാസം 21 ന് റിലീസ് ചെയ്യുന്ന സിനിയയുടെ പൊമോഷൻ ഷോ മെയ് 19 നും 23 നു ഇടയക്കാലി ഖത്തിൽ വച്ച് നടത്തുന്നതിൽ സിനിമയിലെ അഭിനേതാവ് എന്ന നിലയിൽ പങ്കെടുക്കാൻ പോകാൻ വേണ്ടിയാണ് അനുവാദം നൽകിയത്.

സുപ്രീകോടതി അനുവധിച്ച ജാമ്യ വ്യവസ്ഥകൾ പ്രകാരമാണ് പ്രതി സിദിഖ് കോടതിയിൽ പാസ്പോർട്ട് നൽകിയത്. ഈ ഉപാധിയാണ് കോടതി പ്രതിയുടെ ജോലി ആവശ്യങ്ങൾക്ക് വേണ്ടി ഇളവ് അനുവദിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ടാനിയ മറിയം ജോസിൻ്റെതാണ് ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *