തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലും മലപ്പുറത്തും ആണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും.
Related Posts
കെഎസ്ആർടിസിയിൽ സത്രീകൾക്ക് സൗജന്യ യാത്ര; വരുമാന നഷ്ടത്തിന്റെ റിപ്പോർട്ട് സര്‍ക്കാരിന് കൈമാറി
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുമ്പോഴുള്ള വരുമാന നഷ്ടം എത്രയെന്ന റിപ്പോർട്ട് സര്‍ക്കാരിന് കൈമാറി. ഓർഡിനറി ബസിൽ മാത്രം…
‘ഷാനിമോൾ ഉസ്മാൻ മകളെപ്പോലെ’,; കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: നിയമസഭ ഡപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഷാനിമോൾ ഉസ്മാൻ മകളെ പോലെയെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കെ.എസ്.യു വൈസ്…
മന്ത്രിക്ക് വിരുന്നൊരുക്കി; മുതിര്‍ന്ന പ്രവര്‍ത്തകനെ പുറത്താക്കി സിപിഐ
തൃശൂർ: മന്ത്രി ഒ. ജെ ജനീഷിനും സഹപ്രവര്‍ത്തകര്‍ക്കും വിരുന്നൊരുക്കിയതിന്റെ പേരില്‍ മുതിര്‍ന്ന പ്രവര്‍ത്തകനെ പുറത്താക്കി സിപിഐ. ബ്രാഞ്ച് അംഗമായ പി.…
