ഓടയിലെ മലിന ജലത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴയില്‍ ഓടയിലെ മലിന ജലത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം. ചാത്തനാട് സ്വദേശി ബോബച്ചൻ തങ്കച്ചൻ ആണ് മരിച്ചത്. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി പെയ്ത മഴയിൽ കാൽ വഴുതി വീഴുകയായിരുന്നു. ബോബച്ചൻ ഓടയിൽ വീണ കാര്യം രാത്രി ആരും അറിഞ്ഞിരുന്നില്ല. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *