മന്ത്രിസഭയിലെ പുതിയ മുഖങ്ങൾ

തിരുവനന്തപുരം: ഒരു പതിറ്റാണ്ടിന് ശേഷം യുഡിഎഫ് കേരളത്തിൽ ഭരണത്തിൽ തിരിച്ചെത്തുമ്പോൾ വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയെ വേറിട്ടു നിർത്തുന്നത് വൻതോതിലുള്ള തലമുറ മാറ്റവും പുതുമുഖങ്ങളുടെ സാന്നിധ്യവുമാണ്. പാർട്ടി സംഘടനാരംഗത്തും നിയമസഭയിലും വർഷങ്ങളുടെ പരിചയസമ്പത്തുള്ള നേതാക്കളാണെങ്കിലും, ഭരണതലത്തിൽ ഒരു മന്ത്രിയായി ആദ്യമായാണ് ഈ നേതാക്കൾ സത്യപ്രതിജ്ഞ ചെയ്തത്. പരമ്പരാഗത ഗ്രൂപ്പ് മാനദണ്ഡങ്ങൾ വെട്ടിമാറ്റി, ഹൈകമാൻഡിന്റെ ശക്തമായ പിന്തുണയോടെയാണ് ഈ പുതുമുഖ നിര സതീശൻ ടീമിൽ ഇടംപിടിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ ഉശിരൻ നേതാക്കളിൽ ഒരാളായ ടി സിദ്ദിഖ്, കൊല്ലം ഡിസിസി പ്രസിഡന്റാകുന്ന ആദ്യ വനിത ബിന്ദു കൃഷ്ണ,യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ ഒ.ജെ. ജനീഷ്, അങ്കമാലിയിൽ നിന്നുള്ള എംഎൽഎയായ റോജി എം ജോൺ, ആലപ്പുഴയിൽ നിന്നുള്ള കോൺഗ്രസിന്റെ കരുത്തുറ്റ യുവനേതാവായ എം ലിജു, മന്ത്രിസഭയിലെ മറ്റൊരു വനിതാ പുതുമുഖ പ്രതിനിധി കെ എ തുളസി , മുസ്ലിം ലീഗ് രാഷ്ട്രീയത്തിൽ ഏറ്റവും പുതിയ സർപ്രൈസ് എൻട്രി ഒരുക്കിയ വി.ഇ. അബ്ദുൾ ഗഫൂർ, സിഎംപി നേതാവായ സി.പി. ജോൺ എന്നിവരാണ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭയിലെ പുതുമുഖങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *