പാലക്കാട്: കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റ വി ഡി സതീശന് വേണ്ടി ഒറ്റപ്പാലം അമ്പലപ്പാറയിൽ പായസ വഴിപാട്. അമ്പലപ്പാറ മുതലപ്പാറക്കാവ് ഭഗവതി ക്ഷേത്രത്തിലായിരുന്നു വി ഡി സതീശൻ- ഉത്രാടം നാളിൽ കഠിന പായസ വഴിപാട് നടത്തിയത്. 102 സീറ്റോട് കൂടി പുതിയ മന്ത്രിസഭ അധികാരമേൽക്കുമ്പോൾ അതിൽ വിഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ സന്തോഷ സൂചകമായാണ് വഴിപാട് നടത്തിയത്. കോൺഗ്രസ് അമ്പലപ്പാറ മണ്ഡലം കമ്മിറ്റിയാണ് സത്യപ്രതിജ്ഞക്ക് മുൻപ് ക്ഷേത്രത്തിലെത്തി വഴിപാട് കഴിച്ചത്. പ്രദേശത്തെ അങ്കണവാടികളിലും, ഖാദി കേന്ദ്രത്തിലും ഉൾപ്പെടെ പ്രവർത്തകർ പായസ വിതരണം നടത്തി.
Related Posts
നെന്മാറ ഇരട്ടക്കൊലപാതകം: സാക്ഷിമൊഴികൾ നിഷേധിച്ച് പ്രതി ചെന്താമര
പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ നിഷേധിച്ച് പ്രതി ചെന്താമര. 46 പേരുടെ മൊഴികളാണ് ചെന്താമരയെ വായിച്ചു കേൾപ്പിച്ചത്. കൊലപാതക സമയത്ത്…
ഗണ്മാന്മാര് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസ്; റിപ്പോര്‍ട്ട് കൈമാറി SIT
ആലപ്പുഴ: ആലപ്പുഴയില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്മാന്മാര് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ റിപ്പോര്‍ട്ട് കൈമാറി എസ്ഐടി.…
‘മദ്യ നികുതി കുറച്ച തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണം’; കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: മദ്യനികുതി കുറച്ചത് മദ്യവ്യാപനം കൂട്ടുമെന്ന് കെ.എൻ. ബാലഗോപാൽ. മുൻ സർക്കാരിൻ്റെ കാലത്ത് ഇതിന് സമ്മർദം ഉണ്ടായിരുന്നു.എന്നാൽ റെഡി ടു…
