സ്പീക്കർ എഎൻ ഷംസീറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എഎൻ ഷംസീറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ചവറയിലെ യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോൺ ആണ് പരാതി നൽകിയത്. എൽഡിഎഫ് സ്ഥാനാർഥി സുജിത്ത് വിജയൻപിള്ളയ്ക്ക് വേണ്ടി സ്പീക്കർ റോഡ് ഷോ നടത്തിയത് ചൂണ്ടിക്കാട്ടിയാണ് പരാതി. സ്പീക്കറുടെ ഭാഗത്ത് നിന്നുണ്ടായത് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും തുടർന്നുള്ള പ്രചരണ പരിപാടിയിൽ നിന്ന് സ്പീക്കറെ വിലക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കാണ് പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *