ആർജെഡി മുൻ സംസ്ഥാന സെക്രട്ടറി കിഷൻചന്ദ് മുസ്ലിം ലീഗിൽ ചേർന്നു

മലപ്പുറം: ആർജെഡി മുൻ സംസ്ഥാന സെക്രട്ടറിയും കോഴിക്കോട് മുൻ ഡെപ്യൂട്ടി മേയറുമായിരുന്ന പൊറ്റങ്ങാടി കിഷൻചന്ദ് മുസ്ലിം ലീഗിൽ ചേർന്നു. വെള്ളിയാഴ്ച പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളിൽ നിന്നുമാണ് അദ്ദേഹം മുസ്ലിം ലീഗ് അംഗത്വം സ്വീകരിച്ചത്. ഇക്കഴിഞ്ഞ മാർച്ചിൽ കിരൺചന്ദിനെ ആർജെഡിയിൽ നിന്നും പുറത്താക്കിയിരുന്നു. വിഭാഗീയ പ്രവർത്തനത്തിന്റെ ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി.

സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കിഷൻചന്ദ് അടക്കം ചില നേതാക്കൾ രംഗത്തെത്തിയിരുന്നു. കാലുവാരി എന്ന ആരോപണമായിരുന്നു ഇവർ സിപിഐഎമ്മിനെതിരെ ഉന്നയിച്ചിരുന്നത്. തുടർന്ന് കിഷൻചന്ദിന്റെ നേതൃത്വത്തിലുള്ള വിഭാഗം സിപിഐഎമ്മുമായി അകൽച്ചയിൽ ആയിരുന്നു. മാത്രമല്ല സിപിഐഎം വോട്ട് മറിച്ചവർ ആണെന്നും അദ്ദേഹം മുൻപ് ആരോപിച്ചിരുന്നു.

പാണക്കാട് എത്തിയാണ് കിഷൻചന്ദ് മുസ്ലിം ലീഗിൽ അംഗത്വം സ്വീകരിച്ചത്. നിരവധി തവണ കോർപറേഷൻ കൗൺസിലറും കോഴിക്കോട് മുൻ ഡെപ്യൂട്ടി മേയറുമായും കിഷൻചന്ദ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *