എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ വാൽഭാഗം നിലത്തിടിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം നിലത്തിടിച്ചു. എയർ ഇന്ത്യയുടെ AI 2651 വിമാനമാനത്തിന്റെ വാൽഭാഗമാണ് ലാൻഡിംഗിനിടെ റൺവേയിൽ തട്ടിയത്. അപകടമുണ്ടായെങ്കിലും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിഞ്ഞു. യാത്രക്കാരും ജീവനക്കാരുമടക്കം എല്ലാവരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. ഡൽഹിയിൽ നിന്നെത്തിയ വിമാനമാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.

നിലവിൽ വിമാനം വിശദമായ പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ പറഞ്ഞു. സംഭവത്തെത്തുടർന്ന് ഈ വിമാനത്തിന്റെ തിരിച്ചുള്ള ബെംഗളൂരു-ഡൽഹി സർവീസ് റദ്ദാക്കിയതായും എയർ ഇന്ത്യ അറിയിച്ചു. യാത്രാതടസ്സമുണ്ടായ യാത്രക്കാർക്ക് എത്രയും പെട്ടെന്ന് സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെന്നും, ബെംഗളൂരുവിലെ ഗ്രൗണ്ട് ടീമുകൾ ആവശ്യമായ സഹായം നൽകുന്നുണ്ടെന്നും എയർലൈൻ അറിയിച്ചു

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News