ഡി.ആർ.കോംഗോയിലെ എബോള ആശുപത്രിടെന്റിന് തീയിട്ട് പ്രതിഷേധക്കാർ

ഡൽഹി : ഡി.ആർ.കോംഗോയിലെ എബോള വ്യാപനത്തിൽ ലോകാരോഗ്യസംഘടന ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇപ്പാഴിതാ കോംഗോയിൽ എബോള ബാധിതരെ ചികിത്സിക്കുന്ന ആരോഗ്യകേന്ദ്രത്തിന് പ്രതിഷേധക്കാർ തീയിട്ട വാർത്തയാണ് പുറത്തുവരുന്നത്. രണ്ട് ആശുപത്രി ടെന്റുകൾ കത്തിനശിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. റ്വാംപാര ആശുപത്രിയിൽ എബോള ബാധിച്ച് മരിച്ച യുവാവിന്റെ മൃതദേഹം കൊണ്ടുപോകാൻ ബന്ധുക്കൾ ശ്രമംനടത്തിയതിനു പിന്നാലെയാണ് പ്രദേശത്ത് സംഘർഷമുണ്ടായത്. ബലംപ്രയോഗിച്ച് മൃതദേഹം കൊണ്ടുപോകാൻ ശ്രമിക്കുന്നതിനെ ആശുപത്രി അധികൃതർ ചെറുത്തതോടെ കുടുംബാംഗങ്ങൾ ആശുപത്രി ടെന്റുകളിലേക്ക് വസ്തുക്കൾ വലിച്ചെറിയുകയും ഇത് തീപിടുത്തത്തിന് കാരണമാവുകയുമായിരുന്നു. മെഡിക്കൽ ടെന്റുകൾ കത്തിയെരിയുന്നതിന്റെ ദൃശ്യങ്ങൾ റോയിട്ടേഴ്‌സ് വാർത്താ ഏജൻസി പങ്കുവെച്ചിരുന്നു. പിന്നാലെ സംഭവസ്ഥലത്തേക്ക് വിന്യസിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ ക്രമസമാധാനം പുനഃസ്ഥാപിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *