റിയാദ്: സൗദിയിൽ വീടുകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും നിർമാണച്ചെലവിൽ വൻ വർധനവെന്ന് കണക്കുകൾ. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, ഏപ്രിലിൽ രാജ്യത്തെ ബിൽഡിങ് കോസ്റ്റ് ഇൻഡക്സിൽ മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2.4 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. പാർപ്പിട മേഖലയിലെ നിർമാണച്ചെലവിൽ 2.4 ശതമാനവും വാണിജ്യ-വ്യവസായ ആവശ്യങ്ങൾക്കായുള്ള കെട്ടിടങ്ങളുടെ നിർമാണച്ചെലവിൽ 2.7 ശതമാനവും വർധനവുണ്ടായതാണ് ഈ പൊതുവിലക്കയറ്റത്തിന് പ്രധാന കാരണം. മുൻ മാസമായ മാർച്ചുമായി താരതമ്യം ചെയ്യുമ്പോൾ ഏപ്രിലിൽ മാത്രം നിർമാണച്ചെലവിൽ 0.5 ശതമാനം വർധനവുണ്ടായിട്ടുണ്ട്.
സൗദിയിൽ കെട്ടിട നിർമാണച്ചെലവ് കുതിക്കുന്നു
