കാൻ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി മലയാളി; രണ്ടു പുരസ്കാരങ്ങൾ സ്വന്തമാക്കി കെസിയ തോമസ്
കാൻ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി തിരുവല്ല സ്വദേശി കെസിയ തോമസ്. വിഖ്യാതമായ ചലച്ചിത്രമേളയിൽ രണ്ട് പ്രധാനപ്പെട്ട പുരസ്കാരങ്ങളാണ് കെസിയയെ തേടിയെത്തിയത്. ബെസ്റ്റ് കംപോസർ ഓഫ് ദ ഫ്യൂച്ചർ, ബെസ്റ്റ് സൗണ്ട്ട്രാക്ക് എന്നീ പുരസ്കാരങ്ങളാണ് കെസിയ സ്വന്തമാക്കിയത്. മൈലോ എന്ന ഹ്രസ്വചിത്രമാണ് കെസിയയെ ഈ നേട്ടങ്ങൾക്ക് അർഹയാക്കിയത്. ഇറ്റലിയിൽ നടന്ന വെറോണ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, ലോസ് ആഞ്ചലിസിൽ നടന്ന ഇൻഡിപെൻഡന്റ് ഷോർട്സ് അവാർഡ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ സെമി ഫൈനലിസ്റ്റുമായിരുന്നു മൈലോ സിനിമയും കെസിയയും. ബെംഗളൂരുവിൽ […]
Read more

