Category: crime

സാരി വാങ്ങി നൽകിയില്ല, ഭർത്താവിനെ തലയ്ക്കടിച്ച് കൊന്ന് ഭാര്യ

മുംബൈ: സാരി വാങ്ങി നൽകാത്തതിനെ ചൊല്ലിയുള്ള വഴക്കിനൊടുവിൽ ഭർത്താവിനെ തലയ്ക്കടിച്ചു കൊന്ന് ഭാര്യ. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. പ്രഷർ കുക്കറിന്‍റെ അടപ്പു കൊണ്ട് തലയ്ക്കടിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. സംഭവത്തിൽ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിറാം കിഷുൻജി സിംഗ് (35) ആണ് കൊല്ലപ്പെട്ടത്. ബിഹാറിലെ റോഹ്താസ് സ്വദേശിയായ സുനിതാദേവിയെ (30) പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് വരുത്തിത്തീർത്ത് അന്വേഷണത്തെ വഴിതെറ്റിക്കാൻ പ്രതി ആദ്യ ഘട്ടത്തിൽ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. […]
Read more

ലക്ഷദ്വീപിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: ബന്ധുവിന് പിഴയും 40 വർഷം കഠിനതടവും

കവരത്തി: ബന്ധുവായ പന്ത്രണ്ട് വയസ്സുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് പിഴയും 40 വർഷം കഠിനതടവും. കവരത്തി സ്വദേശിയായ ഇല്യാസിനെയാണ് കവരത്തി ജില്ലാ പോക്‌സോ കോടതി ശിക്ഷിച്ചത്. 40 വർഷം കഠിനതടവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. 2022 ലാണ് കേസിന് ആസ്പദമായ സംഭവം. സ്കൂളിൽ വെച്ച് കൗൺസലിംഗ് നൽകിയ ഡോക്ടറോടാണ് പെൺകുട്ടി താൻ നേരിട്ട ക്രൂരത വെളിപ്പെടുത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും കവരത്തി ജില്ലാ പോക്സോ […]
Read more

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി പിടിയിൽ

പാലക്കാട്: പ്രേതബാധ ഒഴിപ്പിക്കലിന്റെ പേരിൽ പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. മലപ്പുറം പൂക്കോട്ടൂർ സ്വദേശി എം. സിറാജാണ് പാലക്കാട് ചിറ്റൂരിൽവെച്ച് പിടിയിലായത്. പെൺസുഹൃത്തിന്റെ പതിനാറുകാരിയായ മകളെ ഇയാൾ പീഡിപ്പിച്ചെന്നാണ് കേസ്. കുറച്ചുനാളുകൾക്ക് മുൻപാണ് സിറാജ് ചിറ്റൂരിലെത്തിയത്. ഇവിടെവെച്ചാണ് പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയായ യുവതിയെ ഇയാൾ പരിചയപ്പെടുന്നത്. മകൾക്ക് പ്രേതബാധയുണ്ടെന്നും ഇത് ഒഴിപ്പിക്കണമെന്നും ഇയാൾ യുവതിയെ ധരിപ്പിച്ചു. തുടർന്ന്, ഫാമിലേക്ക് യുവതിയെയും മകളെയും സഹോദരനേയും സിറാജ് വിളിച്ചുവരുത്തി. പൂജ നടത്താനുണ്ടെന്ന് പറഞ്ഞ് കുട്ടിയുമായി ഇയാൾ ഒരു മുറിയിലേക്ക് പോയി. അമ്മയോടും […]
Read more

അറസ്റ്റിന്റെ കാരണം വ്യക്തമാക്കുന്ന രേഖയില്‍ അവ്യക്തത; എം കെ റാമിനെതിരായ നടപടിയില്‍ ക്രൈംബ്രാഞ്ചിന് വീഴ്ച

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ എം കെ റാമിന്റെ അറസ്റ്റില്‍ ക്രൈംബ്രാഞ്ചിന് വീഴ്ച. അറസ്റ്റിന്റെ കാരണം വ്യക്തമാക്കി കോടതിയില്‍ നല്‍കിയ രേഖയില്‍ മുഴുവന്‍ അവ്യക്തത. കേസില്‍ എന്തിനാണ് റാമിനെ അറസ്റ്റ് ചെയ്തതെന്ന് തെളിയിക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ല. ഇന്നലെ കുടകില്‍വെച്ചാണ് ക്രൈംബ്രാഞ്ച് സംഘം എം കെ റാമിനെ പിടികൂടിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയെങ്കിലും മാനദണ്ഡങ്ങളും നിയമപരമായ നടപടിക്രമങ്ങളും പാലിക്കാതെയാണ് അറസ്റ്റ് എന്ന് ചൂണ്ടിക്കാട്ടി റാമിനെ വിട്ടയക്കുകയായിരുന്നു. എന്നാല്‍ കോടതി വളപ്പില്‍ നിന്ന് […]
Read more

പാളയത്തെ കൊലപാതകം; ഒരാള്‍ കസ്റ്റഡിയില്‍, ബിജുവിന്റെ ബന്ധുവെന്ന് സൂചന

കോഴിക്കോട്: പാളയം കൊലപാതകക്കേസില്‍ 22കാരന്‍ കസ്റ്റഡിയില്‍. കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധുവാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. പ്രതിയെ കസബ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച പ്രതിയെ മുമ്പ് ബിജുവും സംഘവും ചേർന്ന് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചിരുന്നു. ഇതേതുടർന്നുള്ള മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പാളയത്തെ ഒറ്റമുറി വീട്ടില്‍ ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. അമ്മയാണ് ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പ്രദേശവാസികളെയും ബന്ധുക്കളെയും […]
Read more

കറിക്ക് ഉപ്പുപോര; അങ്കമാലിയില്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടി ഉടമ

അങ്കമാലി: കറിക്ക് ഉപ്പില്ലാത്തതിനാല്‍ ഹോട്ടല്‍ ജീവനക്കാരന് ഉടമയുടെ മര്‍ദനം. എറണാകുളം അങ്കമാലി മീന്‍ വിലാസം ഹോട്ടലിലാണ് സംഭവം.ഇന്നലെ വൈകീട്ടോടെയാണ് സംഭവമുണ്ടാകുന്നത്. മീന്‍ വിലാസം ഹോട്ടലിലെ ഷെഫ് റിയാസിനാണ് മര്‍ദനമേറ്റത്. ഹോട്ടല്‍ ഉടമകളില്‍ ഒരാളായ മുഹമ്മദ് ഉബൈസ് കത്തികൊണ്ട് ആക്രമിച്ചത്. കൈയ്ക്ക് വെട്ടി പരുക്കേല്‍പ്പിക്കുകയും മര്‍ദിക്കുകയുമായിരുന്നു. സ്വന്തം ഹോട്ടലിലെത്തി ഫിഷ് ഫ്രൈ ഓര്‍ഡര്‍ ചെയ്തപ്പോള്‍ അതിന് രുചിയില്ലെന്നും ഉപ്പുപോരെന്നും പറഞ്ഞുകൊണ്ടായിരുന്നു മര്‍ദനം. ഫ്രീസര്‍ കേടായിരുന്നത് കൊണ്ടാണ് മീനിന് രുചികുറവെന്ന് ജീവനക്കാരന്‍ പറഞ്ഞെങ്കിലും അത് ചെവിക്കൊള്ളാതെ ഉടമ മര്‍ദിക്കുകയായിരുന്നു. വലിയ […]
Read more

വെമ്പായം ബാറിലെ സംഘര്‍ഷം; പെട്രോള്‍ കൊണ്ടുവന്ന് ബാര്‍ കത്തിച്ചു

തിരുവനന്തപുരം: വെമ്പായം ബാറിലെ സംഘര്‍ഷത്തില്‍ വധശ്രമത്തിന് കേസ് എടുത്ത് പൊലീസ്. പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. ബാറിലേക്ക് പെട്രോള്‍ കൊണ്ടുവന്ന് ഒഴിച്ച അനീഷിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തില്‍ ആറ് പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് വെമ്പായം ബാറില്‍ സംഘര്‍ഷമുണ്ടായത്. മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പൊള്ളലേറ്റവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ബാറിലെ എസി മുറിയില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്. പെട്രോള്‍ വാങ്ങി വന്ന നന്നാട്ടുകാവ് സ്വദേശിയായ അനീഷ്, […]
Read more

കോഴിക്കോട് പാളയത്തെ കൊലപാതകം; കൊല്ലപ്പെട്ട ബിജുവിന്റെ ശരീരത്തിൽ 45 മുറിവുകൾ

കോഴിക്കോട്: ഇന്നലെ പുലർച്ചയാണ് കോഴിക്കോട് നഗരത്തെ നടുക്കിയ സംഭവം. കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റിനോട് ചേർന്ന ഒറ്റമുറി വീട്ടിൽ രക്തം വാർന്ന് മരിച്ച നിലയിലാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. അമ്മ ബേബിയാണ് മൃതദേഹം ആദ്യം കണ്ടത്. ശരീരമാസകലം വെട്ടേറ്റ പാടുകളും കഴുത്തിന് ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ 45 മുറിവുകൾ ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കഴുത്തിന്റെ മുൻപിലും പിന്നിലുമായി 18 കുത്തുകൾ ഉണ്ട്. കറിക്കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്ത് ലഹരി സംഘം […]
Read more

ഉറക്കഗുളിക നൽകി മയക്കി, വെള്ളിക്കെട്ടനെ കൊണ്ട് കടിപ്പിച്ച് ഭർത്താവിനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും അറസ്റ്റിൽ

മീററ്റ്: മീററ്റിൽ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി. ഹസ്തിനാപൂർ സ്വദേശിയായ അതുൽ കുമാർ പൻവാർ (32) ആണ് കൊല്ലപ്പെട്ടത്. സ്വകാര്യ സ്കൂൾ അഡ്മിനിസ്ട്രേറ്ററായിരുന്നു. ഉറക്കഗുളിക നൽകി മയക്കി വെള്ളിക്കെട്ടൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചായിരുന്നു കൊലപാതകം. ഭാര്യ ദാമിനിയും കാമുകൻ തുഷാറും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ 4 പേരെ അറസ്റ്റു ചെയ്തു. സ്വഭാവിക പാമ്പുകടിയേറ്റുള്ള മരണമെന്ന് വരുത്തിത്തീർത്ത് 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനും, ഒപ്പം ജീവിക്കാൻ തടസ്സമായി നിന്ന […]
Read more

വീട്ടമ്മയുടെ മുഖത്ത് മുളക് വെള്ളം ഒഴിച്ച് മാല കവർന്നു; , ചാരിറ്റബിൾ സൊസൈറ്റിയിൽ താമസിച്ചിരുന്നയാളുടെ ഭാര്യ പിടിയിൽ

കൊല്ലം: വീട്ടമ്മയുടെ മുഖത്ത് മുളക് വെള്ളം ഒഴിച്ച് സ്വർണ്ണമാല കവർന്ന യുവതി പിടിയിൽ. ഏഴംകുളം തെപ്പുപ്പാറ ജീവമാതാ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയിൽ താമസിച്ചിരുന്ന ഷമീറിന്‍റെ ഭാര്യ റസീന (36) യെയാണ് കൊട്ടാരക്കര പോലീസ് പിടികൂടിയത്. ഇവർ മേലില ലാൽ ജംഗ്ഷന് സമീപം സിന്ധു ഭവനിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. വാടകവീടിനു സമീപം താമസിച്ചിരുന്ന തങ്കമ്മയുടെ മാലയാണ് മോഷ്ടിച്ചത്. ഇന്നലെ ഉച്ചയോടെ വീട്ടിലെ കിടപ്പുമുറിയിൽ കിടക്കുകയായിരുന്ന തങ്കമ്മയുടെ മുഖത്തേക്ക് പ്ലാസ്റ്റിക് മഗ്ഗിൽ കലക്കിയ മുളകുപൊടി ഒഴിച്ചശേഷം, കഴുത്തിലുണ്ടായിരുന്ന രണ്ട് പവൻ […]
Read more

Recent News