Category: latest

കരാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയില്ല; സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വേ താളം തെറ്റുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് താളം തെറ്റി ഡിജിറ്റൽ സർവേ. മൂവായിരിത്തിലേറെ കരാര്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞ 4 മാസമായി ശമ്പളം കിട്ടാത്തതിനെത്തുടര്‍ന്ന് പലരും ജോലി നിര്‍ത്തി. പല ജില്ലകളിലും സര്‍വേ മുടങ്ങിയ നിലയിലാണ്. മൂന്ന് മാസം ശമ്പളം കൊടുക്കാതെ ചിലരുടെ കരാര്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചിട്ടുമുണ്ട്. പല ജില്ലകളിലും കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സര്‍വേയര്‍മാരും ഹെല്‍പ്പര്‍മാരും ജോലി ചെയ്യാതെയായി. ഇതിനിടെ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന കുറേപേരുടെ കരാര്‍ പുതുക്കാത്തതോടെ ആ സ്ഥലങ്ങളിലും സര്‍വേ മുടങ്ങിയിരിക്കുകയാണ്. ജീവനക്കാരില്‍ പലരുടെയും വായ്പാ തിരിച്ചടവുകള്‍ മുടങ്ങി. […]
Read more

ഇന്ത്യ കണ്ട ഏറ്റവും വലിയ യുവജന സമരമായിരുന്നു സിജെപിയുടേതെന്ന് മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഡൽഹിയിലെ ജന്തർ മന്ദറിൽ കോക്രാേച്ച് ജനത പാർട്ടി നടത്തിയത് അടുത്ത കാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ യുവജന സമരമാണെന്ന് മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി. സിജെപിയുടെ സമരവിജയം മോദി സർക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണെന്നും ബിജെപിയുടെ തകർച്ചയുടെ ആരംഭമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാട്ടിലെ യുവാക്കൾ തെളിയിച്ച സമരത്തിൻ്റെ പുതിയ മാതൃക മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും സ്വീകരിക്കാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനുമെതിരെ വലിയ പ്രക്ഷോഭം ഉരുണ്ടുകൂടി വരുന്നുണ്ടെന്ന് മനസ്സിലാക്കിയാണ് സർക്കാരിന് പൂർണമായി മുട്ടുമടക്കേണ്ടി […]
Read more

പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം; അയോധ്യ, ഇ-20 പെട്രോൾ വിഷയങ്ങൾ ഉയർത്തും

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് കോക്രാേച്ച് ജനതാ പാർട്ടി നടത്തിയ സമരം വിജയം കണ്ടതിന് പിന്നാലെ അയോധ്യ, ഇ-20 പെട്രോൾ വിഷയങ്ങൾ ഉയർത്താനൊരുങ്ങി പ്രതിപക്ഷം. അതേസമയം, ചോദ്യ പേപ്പർ ചോർച്ച കേസുകളിൽ ശിക്ഷ കൂട്ടാനുള്ള ബില്ലിനോട് സഹകരിക്കാനും തീരുമാനമായി. ബിൽ നാളെ പരിഗണിക്കുമ്പോൾ, ചർച്ചയിൽ പങ്കെടുക്കാൻ പ്രതിപക്ഷത്ത് ആലോചന നടക്കുന്നുണ്ട്. പ്രധാനമന്ത്രി മാപ്പ് പറയണമെന്ന ആവശ്യവും ചർച്ചയിൽ ശക്തമായി ഉന്നയിക്കും. സിജെപി സമരത്തിന് പിന്നാലെ രാജിവെച്ച ധർമേന്ദ്ര പ്രധാന് പകരമായി വിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷി […]
Read more

കെപിസിസി അധ്യക്ഷനെ ഉടൻ തെരഞ്ഞെടുക്കുമെന്ന് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ ഉടൻ തന്നെ തെരഞ്ഞെടുക്കുമെന്ന് മന്ത്രി കെ. മുരളീധരൻ. മുഖ്യമന്ത്രി വി. ഡി സതീശൻ അത് ചർച്ച ചെയ്യാനാണ് ഡൽഹിയിലേക്ക് പോയത്. എന്നാൽ അപ്പോഴാണ് സിജെപി സമരം കാരണം മടങ്ങിയതെന്നും കെ. മുരളീധരൻ പറഞ്ഞു. അധ്യക്ഷ ചർച്ചകൾ ഡൽഹിയിൽ തന്നെ നടക്കുമെന്നും മന്ത്രി പ്രതികരിച്ചു. സംസ്ഥാന കോൺഗ്രസിൽ കെപിസിസി അധ്യക്ഷനില്ലാത്തത് നിലവിൽ വലിയ സംഘടനാ പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ എത്രയും വേഗം പുതിയ അധ്യക്ഷനെ നിയമിക്കേണ്ടത് അത്യാവശ്യമാണെന്ന നിലപാടിലാണ് എഐസിസി നേതൃത്വം. […]
Read more

അയോധ്യ സംഭാവനത്തട്ടിപ്പ്; അന്വേഷണത്തിന് ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പിൽ പ്രത്യേക അന്വേഷണസംഘത്തെ പുനഃസംഘടിപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ. സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്ന് പരിചയസമ്പന്നരായ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് സംഘത്തെ പുനഃസംഘടിപ്പിച്ചത്. ലഖ്‌നൗ റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് കിരൺ എസ് ആണ് പുതിയ മൂന്നംഗ അന്വേഷണസംഘത്തിന്റെ തലവൻ. ഉത്തർപ്രദേശ് സർക്കാർ മുൻപ് നിയോഗിച്ച എസ്ഐടി ആണ് കേസിൽ അന്വേഷണം നടത്തിയിരുന്നത്. പ്രാഥമികഘട്ട തെളിവുശേഖരണമടക്കമുള്ള നടപടികൾ പൂർത്തിയായിരുന്നു. ഇതിനിടെയാണ് എസ്.ഐ.ടി. പുനഃസംഘടിപ്പിക്കാൻ സുപ്രീംകോടതി നിർദേശിച്ചത്. ഈ മാസം 27-ന് അന്വേഷണ […]
Read more

പ്രിയദര്‍ശിനി പദ്ധതിയില്‍ തട്ടിപ്പ്; ജീവനക്കാർക്ക് നോട്ടീസ് നൽകി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പിലാക്കിയ കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതിയില്‍ പുരുഷ യാത്രക്കാര്‍ക്ക് സീറോ വാല്യൂ ടിക്കറ്റുകള്‍ നല്‍കി തട്ടിപ്പ്. തട്ടിപ്പ് നടത്തിയ മൂന്ന് കണ്ടക്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കി. യാത്രക്കാരില്‍ നിന്ന് പണം വാങ്ങിയ ശേഷമാണ് ടിക്കറ്റുകള്‍ നല്‍കിയത്. പുരുഷന്മാരില്‍ നിന്ന് വാങ്ങിയ ടിക്കറ്റ് തുക ജീവനക്കാര്‍ സ്വന്തം പോക്കറ്റിലാക്കുകയായിരുന്നു. ബസുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ക്രമക്കേട് പിടികൂടിയത്. തട്ടിപ്പ് നടത്തിയ പത്തനാപുരം ഡിപ്പോയിലെ കണ്ടക്ടറെയും പിടികൂടിയിട്ടുണ്ട്. 18 രൂപയുടെ ടിക്കറ്റിന് സീറോ വാല്യൂ പ്രിയദര്‍ശിനി ടിക്കറ്റ് ഒരാള്‍ക്ക് […]
Read more

തൃക്കാക്കരയിൽ യുവാക്കൾ തമ്മിൽ സംഘർഷം; മൂന്ന് പേർക്ക് പരിക്ക്

കൊച്ചി: കൊച്ചി തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപം യുവാക്കൾ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കാറിലെത്തിയ സംഘം വഴിലൂടെ നടന്നുപോയ മൂന്നംഗ സംഘത്തെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വാഴക്കാല സ്വദേശികളായ ഷാഫി (24), നിസാം (25), അച്ചു (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്.ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ എത്തിയ സംഘം വഴിയിലൂടെ നടന്നു പോകുന്ന യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്ന […]
Read more

സാമ്പത്തിക നഗരങ്ങൾക്കും സോണുകൾക്കും പേരിടാൻ ഇനി കർശന ചട്ടങ്ങൾ

റിയാദ്: സൗദി അറേബ്യയിലെ സാമ്പത്തിക നഗരങ്ങൾക്കും പ്രത്യേക സാമ്പത്തിക മേഖലകൾക്കും ‘മാർക്കറ്റിങ് നെയിം’ നൽകുന്നതും മാറ്റുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമാവലി പ്രാബല്യത്തിൽ. മന്ത്രിസഭ അംഗീകാരം നൽകിയ പുതിയ ചട്ടങ്ങളനുസരിച്ച് നൽകുന്ന പേരുകൾ ലളിതമായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. കൂടാതെ, ലക്ഷ്യമിടുന്ന നിക്ഷേപകർക്ക് എളുപ്പത്തിൽ മനസ്സിലാകുന്നതും, മേഖലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോ നിർദ്ദിഷ്ട പദ്ധതികളോ വ്യക്തമാക്കുന്നതും അവയുടെ ലക്ഷ്യങ്ങൾ സൂചിപ്പിക്കുന്നതുമായിരിക്കണം. അറബിക്, വിദേശ ഭാഷാ പദങ്ങൾ ഇതിനായി ഉപയോഗിക്കാവുന്നതാണ്. മതപരമായ അർഥങ്ങളുള്ളതോ മതപരവും വംശീയപരവുമായ വികാരങ്ങളെ വ്രണപ്പെടുത്തുന്നതോ ആയ പേരുകളും ചിഹ്നങ്ങളും പൂർണമായി […]
Read more

സൗദിയിൽ ദിനംപ്രതി കുതിച്ചുയർന്ന് ഉപയോക്താക്കൾ, പ്രധാന ഉപയോഗങ്ങൾ അറിയാം

റിയാദ്: സൗദി അറബ്യയിൽ വിവിധ ആവശ്യങ്ങൾക്കായി എ.ഐ ഉപയോ​ഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതായി റിപ്പോർട്ട്. വിവരങ്ങൾ കണ്ടെത്തുന്നതിനും കോണ്ടന്റുകൾ നിർമിക്കുന്നതിനും കൂടാതെ പഠനം, ജേലി ആവശ്യങ്ങൾ, വിവർത്തനം എന്നിവയ്ക്കായും എ.ഐയുടെ സഹായം തേടുന്നവർ കുറവല്ല. കമ്മ്യൂണിക്കേഷൻസ്, സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷൻ (CST) പുറത്തുവിട്ട ‘സൗദി ഇന്റർനെറ്റ് 2025’ റിപ്പോർട്ടിലാണ് രാജ്യത്തെ എ.ഐ ഉപഭോഗത്തിന്റെ നിർണായക വിവരങ്ങളുള്ളത്. രാജ്യത്തെ ജനങ്ങളിൽ പകുതിയോളം പേരും ഏതെങ്കിലുമൊരു എ.ഐ ടൂൾ ഉപയോ​ഗിക്കുന്നവരാണ്. 45.2%മാണ് ഉപയോക്താക്കളുടെ കണക്ക്. ഇതിൽ പുരുഷന്മാരേക്കാൾ കൂടുതൽ […]
Read more

യുകെയിൽ നിന്നെത്തിയ കാർഗോ ഷിപ്പ്‌മെന്‍റ്, ഷാമ്പു കുപ്പികളിൽ മാരക മയക്കുമരുന്ന്

കുവൈത്ത് സിറ്റി: യുകെയിൽ നിന്ന് ഷാമ്പൂ കുപ്പികളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒമ്പത് കിലോഗ്രാമോളം വരുന്ന രാസ മയക്കുമരുന്ന് ദ്രാവകം കുവൈത്ത് കസ്റ്റംസ് അധികൃതർ പിടികൂടി. എയർ കാർഗോ കസ്റ്റംസ് ഡിപ്പാർട്ട്‌മെന്‍റിലെ ടാർഗെറ്റിംഗ് ടീം നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തത്. യുകെയിൽ നിന്നെത്തിയ കാർഗോ ഷിപ്പ്‌മെന്‍റിൽ സംശയം തോന്നിയതിനെ തുടർന്ന് അധികൃതർ നടത്തിയ വിശദമായ തലാഷിലാണ് ഷാമ്പൂ കുപ്പികൾക്കുള്ളിൽ ദ്രാവക രൂപത്തിൽ സൂത്രത്തിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. കസ്റ്റംസ് പരിശോധനകൾ മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് […]
Read more

Recent News