Category: latest

വൺപ്ലസിന് പിന്നാലെ നത്തിങ്ങും പ്രവർത്തനം അവസാനിപ്പിക്കുമെന്ന് അഭ്യൂഹം

ഡൽഹി : അന്താരാഷ്ട്ര വിപണിയിൽ നിന്ന് ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ വൺപ്ലസ് പിൻമാറുകയാണെന്ന അഭ്യൂഹത്തിന് പിന്നാലെ ബ്രിട്ടീഷ് സ്മാർട്ഫോൺ ബ്രാൻഡായ നത്തിങ്ങുമായി ബന്ധപ്പെട്ടും സമാനമായ വാർത്തകൾ വരുന്നു. വിവിധ രാജ്യങ്ങളിൽ നത്തിങ് പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നുവെന്നും കൂട്ടപ്പിരിച്ചുവിടൽ നടക്കുകയാണെന്നുമുള്ള അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. എന്നാൽ ഈ വാർത്തകൾ നിഷേധിച്ച് കമ്പനി രംഗത്തെത്തി. പന്ത്രണ്ടിലധികം വിദേശ വിപണികളിൽ നിന്ന് നത്തിങ് പിന്മാറാൻ ആലോചിക്കുന്നുവെന്നും ലണ്ടൻ, ചൈന എന്നിവിടങ്ങളിലെ ഗവേഷണ വിഭാഗങ്ങളിൽ ഉൾപ്പെടെ വ്യാപകമായി ജീവനക്കാരെ പിരിച്ചുവിടുകയാണെന്നുമായിരുന്നു ഡിജിറ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. […]
Read more

‘ഗംഗാനദിയില്‍ വെച്ച് ചിക്കന്‍ ബിരിയാണി കഴിക്കുന്നത് കുറ്റമല്ല’: ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍

ഭോപ്പാല്‍: ഗംഗാനദിയില്‍ വച്ച് ചിക്കന്‍ ബിരിയാണി കഴിക്കുന്നത് ഒരു കുറ്റമായി കാണാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍. ഗംഗാ നദിയില്‍ ഒരു ഹൗസ് ബോട്ടില്‍ വെച്ച് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു എന്നതിന് മുസ്‌ലിം യുവാക്കളെ മാസങ്ങള്‍ക്ക് മുന്‍പ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഈ സംഭവത്തെ അടിസ്ഥാനമാക്കിയായിരുന്നു അദ്ദേഹത്തിന്റ പ്രതികരണം. ഭോപ്പാലിലെ നാഷണല്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റിയില്‍ (എന്‍എല്‍ഐയു) അഞ്ചാമത് ജസ്റ്റിസ് ജി പി സിംഗ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നദിയില്‍ വെച്ച് ചിക്കന്‍ബിരിയാണി കഴിക്കുന്നത് ഒരു […]
Read more

അൽഫാമിന് ഇനി വിലയേറും

തിരുവനന്തപുരം: മലയാളികളുടെ പ്രിയവിഭവങ്ങളായ അൽഫാം, കുഴിമന്തി, കബാബ്, തന്തൂരി ചിക്കൻ തുടങ്ങിയവ വിലക്കയറ്റത്തിന്റെ ഭീഷണിയിൽ.ഇവയുടെ പാചകത്തിൽ പ്രധാന പങ്കുവഹിക്കുന്ന വിറകുകരിക്കുണ്ടായ ക്ഷാമവും വിലക്കയറ്റവുമാണ് പ്രതിസന്ധിയാകുന്നത്. കിലോയ്ക്ക് അഞ്ച് മുതൽ എട്ടു രൂപ വരെ വർധിച്ചതോടെ ജില്ലയിൽ കരിയുടെ ചില്ലറ വിൽപ്പന വില 40 രൂപയിലെത്തി. മുന്തിയ ഇനം കരിക്ക് കിലോയ്ക്ക് 50 രൂപ വരെയാണ് ഈടാക്കുന്നത്. വില ഉയരുന്ന സാഹചര്യത്തിൽ അൽഫാമിനും കബാബിനുമെല്ലാം വില വർധിപ്പിക്കേണ്ട സ്ഥിതിയാണെന്നാണ് ഹോട്ടൽ ഉടമകൾ അറിയിക്കുന്നത്.
Read more

BJPയെ ഞെട്ടിക്കാൻ അടുത്ത നീക്കം

ഡൽഹി : കോക്രോച്ച് ജനത പാർട്ടിയുടെ സമര വിജയത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെയും ബിജെപിയെയും ഞെട്ടിച്ച് പുതിയ സോഷ്യൽ മീഡിയ മൂവ്മെൻറ്. ‘E20 ജനതാ പാർട്ടി’ എന്ന് പേരിട്ടിക്കുന്ന ക്യാമ്പയിൻ ഇന്ധന ഉപഭോക്താക്കൾക്ക് 100% ശുദ്ധമായ പെട്രോൾ തെരഞ്ഞെടുക്കാനുള്ള അവകാശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് സജീവമാകുന്നത്. ‘E20 ജനതാ പാർട്ടി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അക്കൗണ്ടും പ്രത്യക്ഷപ്പെട്ടു. ഇന്ധനത്തിൽ ഉയർന്ന അളവിൽ എഥനോൾ കലർത്തുന്ന നിലവിലെ നയത്തിനെതിരെയാണ് പ്രതിഷേധം. “ഞങ്ങളുടെ വാഹനങ്ങളുടെ ഫ്യുവൽ ടാങ്കിൽ എന്ത് ഒഴിക്കണമെന്ന് […]
Read more

കോണ്‍ഗ്രസിനെതിരെ വിമർശനവുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

പത്തനംതിട്ട: കോണ്‍ഗ്രസിനെതിരെ വിമർശനവുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതൃ ക്യാമ്പിലാണ് വിമര്‍ശനം. ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ലെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എല്ലാം കോണ്‍ഗ്രസാണ് എന്ന നിലപാട് അവര്‍ സ്വീകരിക്കുന്നു. പാലം കടക്കുവോളം നാരായണ പാലം കടന്നപ്പോള്‍ കൂരായണ എന്ന നിലപാടാണ് കോണ്‍ഗ്രസിനെന്നും വിമര്‍ശനം. യുഡിഎഫിനാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്ന് കോണ്‍ഗ്രസ് മനസ്സിലാക്കണമെന്നും നേതൃക്യാമ്പില്‍ വിമര്‍ശനം ഉയര്‍ന്നു. പത്തനംതിട്ടയില്‍ വെച്ചായിരുന്നു നേതൃക്യാമ്പ് സംഘടിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയതിന് […]
Read more

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കടമെടുത്തത് 10,400 കോടിയെന്ന് കണക്ക്

തിരുവനന്തപുരം: അധികാരത്തിലെത്തിയതിന് ശേഷം യുഡിഎഫ് സര്‍ക്കാര്‍ കടമെടുത്തത് 10,400 കോടി എന്ന് കണക്കുകള്‍. മെയ് 26 ന് 1800 കോടി വായ്പ എടുത്തിരുന്നു. 2800 കോടി എടുത്തത് ജൂണ്‍ 9 ന്. പിന്നാലെ ജൂണ്‍ 23 ന് വീണ്ടും 1800 കോടി വായ്പയെടുത്തു. ജൂലൈ 7 ന് വീണ്ടും 1800 കോടിയും ജൂലൈ 21 ന് 2200 കോടിയും കടമെടുത്തു എന്നാണ് കണക്ക്. ഡിസംബര്‍ വരെ കേരളത്തിന് കടമെടുക്കാവുന്നത് 32,464 കോടി മാത്രമാണ്.സാധാരണ രീതിയില്‍ കടം എടുപ്പ് […]
Read more

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാാകുന്നു; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഒരു ഇടവേളക്ക് ശേശം സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം രൂപപ്പെട്ടതോടെയാണ് മഴ സാധ്യത വർധിച്ചത്. നിലവിൽ തെക്കൻ കേരളത്തിൽ മഴയില്ലാത്ത അവസ്ഥയാണ്. സംസ്ഥാനത്ത് മഴ മെച്ചപ്പെടുമെന്നും ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്ന് സംസ്ഥാനത്ത് മഴക്കുറവ് രൂക്ഷമാണ്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ലഭിക്കേണ്ട മഴയുടെ […]
Read more

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ജി. സുധാകരന്‍

ആലപ്പുഴ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ജി. സുധാകരന്‍. കോണ്‍ഗ്രസ് സിപിഐഎമ്മുമായി കൂട്ടുകച്ചവടം നടത്തുന്നുവെന്നും അഴിമതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പൊളിറ്റിക്കല്‍ ക്രിമിനലുകളുമായുള്ള ബന്ധം ഉപേക്ഷിച്ചാല്‍ അടുത്ത തവണ ആലപ്പുഴയില്‍ ഒമ്പത് സീറ്റിലും യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരസഭയില്‍ പ്രതിഷേധം ഉണ്ടാവുമെന്ന് അറിഞ്ഞിട്ടും പൊലീസ് തന്നെ അറിയിച്ചില്ലെന്നും ജി സുധാകരന്‍ രമേശ് ചെന്നിത്തലയോടായി പറഞ്ഞു. ‘ഇന്നലെ നഗരസഭയിൽ സ്വീകരണത്തിന് വിളിച്ചു. അവിടെ വിളിച്ചു വരുത്തി അപമാനിച്ചു. എന്നെ വിളിച്ചു വരുത്തി പ്രതിഷേധിക്കാൻ […]
Read more

സമസ്ത ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ചര്‍ച്ച സജീവം

കോഴിക്കോട്: ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കായി സമസ്തയില്‍ ചര്‍ച്ചകൾ സജീവം. ലീഗ് അനുകൂല വിഭാഗവും ലീഗ് വിരുദ്ധരും സ്ഥാനത്തിനായി ചരടുവലികള്‍ ശക്തമാക്കിയിരിക്കുകയാണ്. പാണക്കാട് കുടുംബത്തിന്റെ പിന്തുണയുള്ള എം ടി അബ്ദുള്ള മുസലിയാരും കൊയ്യോട് ഉമര്‍ മുസലിയാരും പരിഗണനയിലുണ്ട്. മൂസക്കുട്ടി ഹസ്‌റത്തും ഉമര്‍ ഫൈസി മുക്കവും ലീഗ് വിരുദ്ധ ചേരിയുടെ പട്ടികയിലുണ്ട്. ജിഫ്രി മുത്തുക്കോയ തങ്ങളാണ് തീരുമാനം പ്രഖ്യാപിക്കുക. അടുത്ത മാസം ചേരുന്ന കേന്ദ്ര മുശാവറയില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. സമസ്ത ജനറൽ സെക്രട്ടറിയായിരുന്ന ശൈഖുനാ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ […]
Read more

എസ്.എൻ കോളേജ് അധ്യാപക നിയമനം; വെള്ളാപ്പള്ളിക്ക് അനുകൂലമായി സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: എസ്എന്‍ ട്രസ്റ്റിന്റെ കോളേജ് അധ്യാപക നിയമനത്തിൽ വെള്ളാപ്പള്ളി നടേശനോട് മൃദുസമീപനവുമായി സര്‍ക്കാര്‍. കോഴ വാങ്ങി ഇല്ലാത്ത വേക്കന്‍സിയിലാണ് നിയമനം നടത്തുന്നതെന്ന പരാതിയില്‍ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഒരാഴ്ചക്കുള്ളില്‍ നിലപാട് മാറ്റി. അധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ ബോര്‍ഡിലേക്ക് സര്‍ക്കാർ നോമിനിയെ നല്‍കേണ്ടതില്ല എന്നായിരുന്നു ആദ്യ ഉത്തരവ്. എന്നാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് തിരുത്തി വെള്ളാപ്പള്ളിക്ക് അനുകൂല ഉത്തരവിറക്കി. രണ്ട് ഉത്തരവുകളുടെയും പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. അധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ ബോര്‍ഡിലേക്ക് സര്‍കാര്‍ നോമിനിയെ നല്‍കാമെന്ന് സര്‍ക്കാര്‍ തീരുമാനം […]
Read more

Recent News