ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. ലക്നൗ, ഏകനാ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. വിൻഡീസിനെതിരായഏകദിന പരമ്പര ജയിച്ചതിന്റെയും ഏഷ്യൻ ഗെയിംസ് സ്വർണം നേടിയതിന്റെയും ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.ഇന്ത്യക്കെതിരായ ഏകദിന പരമ്പര നഷ്ടമായതിന്റെ ക്ഷീണം തീര്‍ക്കുകയാണ് വിന്‍ഡീസിന്റെ ലക്ഷ്യം.
ഏഷ്യന്‍ ഗെയിംസില്‍ തിളങ്ങാനായില്ലെങ്കിലും സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനില്‍ തുടരുമെന്നാണ് പ്രതീക്ഷ. പരമ്പരയില്‍ അഞ്ച് മത്സരങ്ങളുണ്ട്. ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ടെങ്കിലും, മത്സര സമയത്ത് കാലാവസ്ഥ തെളിഞ്ഞുനില്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യ: അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), ഇഷാന് കിഷന്, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, പ്രിന്‍സ് യാദവ് / മയങ്ക് യാദവ്.
വെസ്റ്റ് ഇന്‍ഡീസ്: കാമില്‍ പുരാന്, ഷായ് ഹോപ്പ് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, റോസ്റ്റണ്‍ ചേസ്, റോവ്മാന്‍ പവല്‍, ഷെര്‍ഫാന്‍ റുഥര്‍ഫോര്‍ഡ്, കീമോ പോള്‍, റൊമാരിയോ ഷെപ്പേര്‍ഡ്, മാത്യു ഫോര്‍ഡെ, അക്കീല്‍ ഹൊസൈന്‍, ഷമാര്‍ ജോസഫ്.



