Category: latest

ജിദ്ദയിൽ വേൾഡ് മലയാളി ഫെഡറേഷൻ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ജിദ്ദ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായാണ് വേൾഡ് മലയാളി ഫെഡറേഷൻ ജിദ്ദ കൗൺസിൽ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചത്. “Paint the Planet Green!” എന്ന പ്രമേയത്തിലായിരുന്നു പരിപാടി. മത്സരത്തിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു. കലയിലൂടെ പ്രകൃതിയോടുള്ള സ്നേഹവും പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശവും പുതുതലമുറയിലേക്ക് എത്തിക്കുക എന്നതാണ് പരിപാടി ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ അരങ്ങേറിയത്. ജൂനിയേഴ്സ് വിഭാഗത്തിൽ തബസ്സും സർക്കറിനായിരുന്നു ഒന്നാം സ്ഥാനം. ഇൻഷ പി. എം, സുബിൽ, […]
Read more

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” 2026 ഡിസംബർ 3 ന് തീയേറ്ററിലെത്തും

തെലുങ്ക് സൂപ്പർതാരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ് തീയതി പുറത്ത്. “ഫൗസി” എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2026 ഡിസംബർ 3 ന് ലോകമെമ്പാടും ഉള്ള തിയേറ്ററുകളിലെത്തും. ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുക്കുന്ന ഈ വമ്പൻ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സാണ്. പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്‌സും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം ടി സീരീസ് ഫിലിംസ് ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ […]
Read more

ലുലു-മലർവാടി സമ്മർ വൈബ്‌സ്: പോസ്‌റ്റർ പ്രകാശനം ചെയ്‌തു

ദമ്മാം: ലുലു ഹൈപ്പർ മാർക്കറ്റും മലർവാടിയും സംയുക്തമായി ‘സമ്മർ വൈബ്‌സ്’ എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന വേനൽക്കാല പരിപാടികളുടെ പോസ്‌റ്റർ പ്രകാശനം ചെയ്‌തു. ജൂലൈ 17, 18 ദിവസങ്ങളിലായി നടക്കുന്ന ‘സമ്മർ വൈബ്‌സി’ൽ കിഴക്കൻ പ്രവിശ്യയിലെ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒട്ടേറെ മത്സര, പ്രദർശന പരിപാടികളാണ് അരങ്ങേറാനിരിക്കുന്നതെന്ന് ലുലു മാനേജ്മെന്റും മലർവാടി ഭാരവാഹികളും അറിയിച്ചു. സാംസ്ക്കാരിക ഘോഷയാത്ര, ഗയിംസ് കോർണർ, ചെസ്സ് മത്സരം, ഷൂട്ട് ഔട്ട് മത്സരം, എക്‌സിബിഷൻ, സ്‌റ്റേജ് പെർഫോർമൻസ്, കൾച്ചറൽ പ്രോഗ്രാമുകൾ തുടങ്ങി വൈവിധ്യമാർന്ന അജണ്ടകളോടെ രണ്ട് […]
Read more

യു.എന്നുമായി കരാർ ഒപ്പുവെച്ച് സൗദിയും ബ്രിട്ടനും

റിയാദ്: യമനിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഐക്യരാഷ്ട്ര സഭയുമായി സഹകരണ കരാറിൽ ഒപ്പുവെച്ച് സൗദി അറേബ്യ. സൗദിയുടെ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ മേധാവി ഡോ. അബ്ദുള്ള ബിൻ അബ്ദുൽ അസീസ് അൽ റബീഅയും യു.എന്നിന്റെ വേൾഡ് ഫുഡ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടർ കാൾ സ്കാവുവും ചേർന്നാണ് കരാർ ഒപ്പിട്ടത്. സൗദിയിലെ യു.കെ ഡെപ്യൂട്ടി അംബാസഡർ ഡോ. ആലീസ് ബർട്ടും സന്നിഹിതയായിരുന്നു. യമനിലെ അൽ-മഹ്റ, ഹളർമൗത്ത്, ഏദൻ, അൽ-ദാലി, ലഹിജ് എന്നീ ​ഗവർണറേറ്റുകളിലെ ദുരിതബാധിതരുടെ […]
Read more

‘മിഡിൽ ഈസ്റ്റ് ലീഡിങ് നാഷണൽ പാർക്കിനായി’ യുഎഇയുടെ ഒരേയൊരു പ്രതിനിധി

ഷാർജ: അന്താരാഷ്ട്ര വിനോദസഞ്ചാര മേഖലയിലെ പ്രധാന പുരസ്കാരങ്ങളിലൊന്നായ ‘വേൾഡ് ട്രാവൽ അവാർഡ്‌സ് 2026’ലെ, ‘മിഡിൽ ഈസ്റ്റ് ലീഡിങ് നാഷണൽ പാർക്ക്’വിഭാഗത്തിൽ യുഎഇയിൽ നിന്നുള്ള ഏക പ്രാതിനിധ്യമായി മെലീഹ നാഷണൽ പാർക്ക്. മേഖലയിലെ പ്രമുഖ പ്രകൃതിസംരക്ഷണ ദേശീയോദ്യാനങ്ങളോടൊപ്പമാണ് ഷാർജയുടെ പൈതൃക-പരിസ്ഥിതി വിനോദസഞ്ചാരകേന്ദ്രമായ മെലീഹ നാഷണൽ പാർക്ക് ഈ നേട്ടത്തിനായി മത്സരിക്കുന്നത്. ഇസ്രായേലിലെ മസാദ, സൗദിയിലെ അസീർ, ഒമാനിലെ അൽ സലീൽ, ഇറാനിലെ ഗൊലസ്താൻ എന്നീ നാല് നാഷണൽ പാർക്കുകളോടൊപ്പമാണ് മെലീഹ അന്തിമ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. യുഎഇയുടെ ചരിത്ര-പുരാവസ്തു പൈതൃകവും […]
Read more

ലേക്‌ഷോറും മുഖ്യപ്രതിയും തമ്മിലുള്ള കരാർ പുറത്ത്

കൊച്ചി: വ്യാജരേഖകള്‍ ചമച്ചുളള അവയവക്കച്ചവടക്കേസിൽ ആശുപത്രി കമ്മീഷൻ നൽകിയതിന് തെളിവ് പുറത്ത്. മുഖ്യപ്രതിയും ആശുപത്രിയും തമ്മിലുണ്ടാക്കിയ കരാർ രേഖകൾ ആണ് പുറത്ത് വന്നിരിക്കുന്നത്. കൊച്ചി ലേക്ഷോര്‍ ആശുപത്രിയും മുഖ്യപ്രതി നജീബിന്റെ കല്ലട്രാസ് മെഡിക്കല്‍ ടൂറിസവുമായി ഉണ്ടാക്കിയ കരാ‍ര്‍ രേഖകളാണ് പുറത്തു വന്നത്. ആശുപത്രിയിലെ ചികിത്സ സേവനങ്ങള്‍ രോഗികളിലേക്ക് എത്തിക്കുന്ന ഏജന്‍റായാണ് കല്ലട്രാസ് പ്രവര്‍ത്തിച്ചത്. ലേക്ഷോറും കല്ലട്രാസും ഒപ്പുവച്ച പേഷ്യന്‍റ് ഫെസിലിറ്റേറ്റര്‍ കരാറിൽ കരൾ മാറ്റി വയ്ക്കലിന് എത്തിച്ചാൽ രോഗി ഒന്നിന് ഒരു ലക്ഷം രൂപ നൽകുമെന്നാണ് വാഗ്ദാനം […]
Read more

റോയി പൂച്ചേരിലിന് പ്രവാസി സാഹിത്യരത്‌ന പുരസ്‌ക്കാരം

മനാമ: സൗത്ത് ഇന്ത്യൻ സമഗ്ര സേവ കൗൺസിലിന്റെ 2026 പ്രവാസി സാഹിത്യരത്‌ന പുരസ്‌ക്കാരം ബഹ്‌റൈൻ പ്രവാസിയും എഴുത്തുകാരനുമായ റോയി പൂച്ചേരിലിന്. സൗത്ത് ഇന്ത്യയിലെ പ്രഗത്ഭരായ സംസ്‌കാരിക, സാഹിത്യ, സിനിമാ, ടെലിവിഷൻ മേഖലകളിലെ വ്യക്തിത്വങ്ങൾക്ക് നൽകി വരുന്ന പുരസ്‌കാരമാണ് എസ്.എസ്.സി അവാർഡ്. കഴിഞ്ഞ വർഷങ്ങളിൽ പ്രവാസി സാഹിത്യ രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് റോയി പൂച്ചേരിലിനെ പരിഗണിച്ചതെന്ന്, എസ്. എസ്.സി പ്രസിഡന്റും ചലച്ചിത്ര സംവിധായകനും, എഴുത്തുകാരനും ജൂറി ചെയർമാനുമായ സുനി ശേഖർ വ്യക്തമാക്കി. എഴുത്തുകാരൻ യു. സുബ്രഹ്മണ്യം, രക്ഷാധികാരിയായ […]
Read more

പിറന്നാൾ നിറവിൽ ദുബായ് ഭരണാധികാരി

ദുബായ് : യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ 77 -ാം ജന്മദിനത്തിൽ ആശംസനേർന്ന് ലോകം. ബുധനാഴ്ചയായിരുന്നു ലോകമെമ്പാടുമുള്ള ആളുകളെ സ്പർശിച്ച ദർശനങ്ങൾ ഉയർത്തിപ്പിടിച്ച നേതാവിന്റെ ജന്മദിനം രാജ്യം ആഘോഷിച്ചത്. വൺ ബില്യൻ മീൽസ് സംരംഭം, ആയിരക്കണക്കിന് തടവുകാർക്ക് മോചനം, പ്രതിസന്ധിഘട്ടങ്ങളിലെ നിർണായക വൈദ്യസഹായം, ഫാദേഴ്സ് എൻഡോവ്മെന്റ് കാംപെയ്ൻ തുടങ്ങി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ കാരുണ്യപ്രവർത്തനങ്ങൾ ഒട്ടേറെയാണ്. ദുബായിയെ ലോകത്തിനുമുന്നിൽ തലയുയർത്തി നിൽക്കുന്ന വ്യാപാര വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റിയതിൽ […]
Read more

കൊച്ചിയിലും തിരുവനന്തപുരത്തും റിസോർട്ട് ആംബിയൻസിൽ വില്ലാ പ്രോജക്ടുകളുമായി ബിൽഡ്ഓൺ

ഒരു നീണ്ട യാത്രയ്ക്ക് ഒടുവിൽ മൂന്നാറിലെയും വാഗമണ്ണിലെയും റിസോർട്ടുകളിൽ എത്തുമ്പോൾ അനുഭവപ്പെടുന്ന ആ ഒരു ശാന്തതയും കുളിർമയും ഓർമയില്ലേ? അവധിക്കാലം കഴിഞ്ഞ് തിരികെ നഗരത്തിന്റെ തിരക്കുകളിലേക്ക് മടങ്ങുമ്പോൾ, ‘ഇതുപോലൊരു സ്ഥലത്ത് എന്നും ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ’ എന്ന് നമ്മളിൽ പലരും ആഗ്രഹിക്കാറുണ്ട്. എന്നാൽ, നഗരത്തിന്റെ എല്ലാ സൗകര്യങ്ങളും തൊട്ടരികിൽ നിർത്തിക്കൊണ്ട് തന്നെ, ഒരു റിസോർട്ടിലെ അന്തരീക്ഷം നമ്മുടെ സ്വന്തം വീടാക്കി മാറ്റിയാലോ? കേരളത്തിലെ മുൻനിര വില്ലാ ഡെവലപ്പറായ ബിൽഡ്ഓൺ ഡെവലപ്പേഴ്‌സ് (Buildown Developers) ഈ സ്വപ്നമാണ് യാഥാർഥ്യമാക്കുന്നത്. കൊച്ചിയുടെയും […]
Read more

പ്രണയത്തിൽ നിന്ന് പിൻമാറി: നിയമവിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്ന, യുവാവ് പിടിയില്‍

ബംഗളൂരു: ബംഗളൂരുവില്‍ നിയമവിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്തി. കൊടിഹള്ളി സ്വദേശിയായ നാലാവര്‍ഷ നിയമ വിദ്യാര്‍ത്ഥിനി അമൃതയാണ് കൊല്ലപ്പെട്ടത്. പ്രതിയുടെ സഹോദരന്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. സഹോദരനുമായുള്ള ബന്ധത്തില്‍ നിന്നും പെണ്‍കുട്ടി പിന്മാറിയതാണ് കൊലപാതകത്തിന് കാരണം. കൊല്ലപ്പെട്ട അമൃതയും പ്രതിയുടെ സഹോദരനുമായുള്ള ബന്ധം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. ഇരുവരുടേയും വിവാഹവും വീട്ടുകാര്‍ ഉറപ്പിച്ചിരുന്നു. ഇതിനിടെ വ്യക്തിപരമായ കാരണങ്ങളാല്‍ അമൃത ബന്ധത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതിന്റെ പകയിലാണ് യുവതി നടന്നു പോകുന്നതിനിടെ, പ്രതിയായ സൂര്യ കത്തി കൊണ്ട് ആക്രമിച്ചത്. ചൊവ്വാഴ്ച പകലാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണം […]
Read more

Recent News