Category: latest

ജയസൂര്യ – ജിതിൻ കെ ജോസ് ചിത്രം “മായൻ” ആഗോള റിലീസ് ഡിസംബർ 3 ന്; നിർമ്മാണം മാജിക് മൂൺ പ്രൊഡക്ഷൻസ്*

മാജിക് മൂൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ജിതിൻ കെ ജോസ്- ജയസൂര്യ ചിത്രം “മായൻ”, ചിത്രീകരണം പൂർത്തിയായി. പാലായിൽ വെച്ച് നടന്ന ചിത്രീകരണത്തോടെയാണ് ചിത്രം പാക്കപ്പ് ആയത്. 2026, ഡിസംബർ 3 ന് ആണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. റഷ്യയിൽ ആണ് ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ഒരുക്കിയത്. അതിന് ശേഷമാണ് ചിത്രത്തിന്റെ കേരളത്തിലെ ചിത്രീകരണം ആരംഭിച്ചത്. സൂപ്പർ ഹിറ്റ് ചിത്രം കളങ്കാവലിന് ശേഷം ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം, […]
Read more

പ്രിൻസ് ജോയ് ചിത്രം “ടൈറ്റൻസ്” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഒക്ടോബർ 22 ന്

സൂപ്പർ ഹിറ്റായ എബ്രഹാം ഓസ്‌ലറിന് ശേഷം നേരമ്പോക്ക് ബാനറിൽ നിർമ്മിച്ച പുതിയ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്‌ലർ പുറത്ത്. ഒക്ടോബർ 22 ന് ആണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. ജയസൂര്യ, വിനായകൻ, ബേബി ജീൻ, നിഹാൽ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിൻസ് ജോയ് ആണ്. നേരമ്പോക്ക്, മാനുവൽ മൂവി മേക്കേഴ്‌സ്, അവനിർ ടെക്, എന്നീ ബാനറുകളിൽ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം […]
Read more

വിവാദങ്ങൾ ഉണ്ടാകാതിരിക്കാൻ മന്ത്രിമാർക്ക് മുന്നറിയിപ്പുമായി പാണക്കാട് തങ്ങൾ

മലപ്പുറം: മന്ത്രിമാരും ജനപ്രതിനിധികളും മാധ്യമങ്ങൾക്ക് മുമ്പാകെയും പൊതുവിലും സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് പാണക്കാട് സാദിഖലി തങ്ങളുടെ നിർദ്ദേശം. മലപ്പുറത്തെ വാഴയൂരിൽ നടന്ന സർക്കാരിന്‍റെ നൂറ് ദിനം അവലോകന യോഗത്തിലാണ് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഈ നിർദേശം നൽകിയത്. മന്ത്രിമാർ, എം എൽ എമാർ, എം പിമാർ എന്നിവരുടെ നൂറ് ദിവസത്തെ പ്രവർത്തനങ്ങൾ വിലയിരുത്താൻ വിളിച്ചു ചേർത്ത യോഗത്തിൽ വിവാദങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും പാണക്കാട് തങ്ങൾ നിർദ്ദേശം നൽകി. പൊതുസമൂഹത്തിന് തെറ്റായി വ്യാഖ്യാനിക്കാൻ അവസരം ഉണ്ടാക്കരുത്. ജനകീയത നിലനിർത്തണം. […]
Read more

എസ്കോർട്ടും പൈലറ്റും ഒഴിവാക്കാൻ നിർദേശം നൽകി മന്ത്രി എം. ലിജു

ആലപ്പുഴ: സ്വന്തം നിയോജക മണ്ഡലത്തിൽ എസ്കോർട്ടും പൈലറ്റും ഒഴിവാക്കാൻ നിർദേശം നൽകി മന്ത്രി എം ലിജു. കായംകുളം മണ്ഡലത്തിലെ പരിപാടികളിൽ പൊലീസ് സുരക്ഷ വേണ്ടെന്നാണ് മന്ത്രിയുടെ നിർദേശം. എന്തെങ്കിലും ഉണ്ടെങ്കിൽ താൻ നോക്കിക്കൊള്ളാം എന്ന് മന്ത്രി പൊലീസിനെ അറിയിച്ചു. ഇക്കഴിഞ്ഞ ദിവസം ആലപ്പുഴയിൽ മന്ത്രിക്കുനേരെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ആലപ്പുഴ നഗരസഭയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിലേക്ക് എത്തുമ്പോഴായിരുന്നു ബിജെപിയുടെ പ്രതിഷേധം. സംഭവത്തിൽ ആറ് ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. കായംകുളത്തും മന്ത്രിക്കുനേരെ യുവമോർച്ച […]
Read more

കോൺഗ്രസിനെതിരെ പരോക്ഷ വിമർശനവുമായി സിജെപി

ന്യൂഡൽഹി: ബിജെപിയെ കൂടാതെ മറ്റ് ചില രാഷ്ട്രീയ വിഭാഗങ്ങളും ‘സ്വയം പ്രഖ്യാപിത ലിബറലുകൾ’ ആയി പെരുമാറുന്നുവെന്ന ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി നേതാക്കൾ. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി മുംബൈയിലെ ശിവജി പാർക്കിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് ‘എക്സി’ലും പ്രതിഷേധം നടക്കുന്നത്. കോൺഗ്രസും സിജെപിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ ഉണ്ടെന്ന സൂചനകളാണ് പോസ്റ്റിൽ വ്യക്തമാകുന്നത്. ലക്ഷക്കണക്കിന് ഇന്ത്യക്കാരെ സ്വാധീനിക്കുന്ന നേതാവായി സി.ജെ.പി സ്ഥാപകൻ അഭിജിത് ദിപ്കെ വളരുന്നതിനെ […]
Read more

ഒരു മാസത്തിനുള്ളിൽ 3 നവാഗത സംവിധായകരുടെ ചിത്രങ്ങൾ ആരംഭിച്ച് ഇന്ത്യൻ സിനിമാ കമ്പനിജിത്തു ജോസഫിൻ്റെ സംവിധാന സഹായി രേഷ്മ ശിവകുമാർ ഒരുക്കുന്ന “അക്ഷരംപ്രതി” പുതിയ ചിത്രം

ഒരു മാസത്തിനുള്ളിൽ 3 ചിത്രങ്ങളുടെ നിർമ്മാണം ആരംഭിച്ചു കൊണ്ട് മലയാള സിനിമയിൽ ശക്തമായ സാന്നിധ്യമായി ഇന്ത്യൻ സിനിമാ കമ്പനി. ടിപ്പുഷാൻ വി.ഇ, ഷിയാസ് ഹസൻ എന്നിവർ നേതൃത്വം നൽകുന്ന ഇന്ത്യൻ സിനിമാ കമ്പനി 3 പുതുമുഖ സംവിധായകർക്ക് ആണ് ഒരേസമയം തങ്ങളുടെ 3 ചിത്രങ്ങളിലൂടെ അവസരം നൽകിയിരിക്കുന്നത്. പ്രശസ്ത സംവിധായകൻ ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്ന രേഷ്മ ശിവകുമാർ ഒരുക്കുന്ന ഇന്ത്യൻ സിനിമാ കമ്പനിയുടെ പ്രൊഡക്ഷൻ നമ്പർ 5 ആണ് ഏറ്റവും പുതിയതായി പ്രഖ്യാപിച്ചത്. “അക്ഷരംപ്രതി” എന്ന് […]
Read more

ഹോർമുസിൽ കുവൈത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തി

ഹോർമുസ് കടലിടുക്കിൽ കുവൈത്ത് പതാകയുള്ള എണ്ണക്കപ്പലിന് നേരെ പ്രൊജക്ടൈൽ ആക്രമണം. ആക്രമണത്തിനിരയായ MT Kazimah III എന്ന ക്രൂഡ് ഓയിൽ ടാങ്കറിലുണ്ടായിരുന്ന അഞ്ച് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി കരയിലെത്തിച്ചു. ഇന്ത്യൻ എംബസിയുടെ ഇടപെടലോടെയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. മസ്കത്തിലെ ഇന്ത്യൻ എംബസി നടത്തിയ ഇടപെടലിനെ തുടർന്ന് അഞ്ച് ഇന്ത്യൻ നാവികരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിൽ സഹകരിച്ച ഒമാൻ അധികൃതർക്ക് ഇന്ത്യൻ എംബസി നന്ദി രേഖപ്പെടുത്തി. കുവൈത്ത് പതാകയിലുള്ള എണ്ണക്കപ്പൽ ടോഗോയിലെ ലോം തുറമുഖത്തേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. […]
Read more

തിരുവനന്തപുരത്തിന് ഇനി ഗൾഫ് കണക്ടിവിറ്റി കൂടി; റിയാദിലേക്കും ബഹ്റൈനിലേക്കും നേരിട്ടുള്ള സർവീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന യാത്ര കൂടുതൽ എളുപ്പമാകുന്നു. റിയാദിലേക്കും ബഹ്റൈനിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് പുതിയ സർവീസുകൾ ആരംഭിക്കും. ഒക്ടോബർ 27 മുതൽ സർവീസുകൾ ആരംഭിക്കാനാണ് തീരുമാനം. റിയാദ് സർവീസ് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും. നിലവിലുള്ള ദമ്മാം സർവീസിന് പുറമെയാണ് പുതിയ റിയാദ് റൂട്ട്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രവാസികൾക്ക് പുതിയ സർവീസ് ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. നേരിട്ടുള്ള വിമാന സർവീസ് ലഭിക്കുന്നതോടെ യാത്രാസമയവും കണക്ഷൻ […]
Read more

സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ദുബായ്: ദുബായ്- ടെല്‍ അവീവ് വിമാനത്തിലെ ആക്രമണ ശ്രമം തടഞ്ഞ് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍. മച്ചാറിന്റേത് അസാമാന്യ ധീരതയാണെന്ന് പ്രശംസിച്ച അദ്ദേഹം സംഭവം ഭീകരപ്രവര്‍ത്തനമാണെന്ന് യുഎഇ ഔദ്യോഗികമായി സ്ഥിരീകരിച്ചതായും വ്യക്തമാക്കി. മച്ചാര്‍ യുഎഇയുടെ ചരിത്രത്തിന്റെ ഭാഗമായതില്‍ അഭിമാനമെന്നും ഷെയ്ഖ് ഹംദാന്‍ പ്രതികരിച്ചു. ഫ്‌ളൈ ദുബായ് വിമാനത്തിലെ ക്രൂ അംഗങ്ങളുമായും അടിയന്തര ഘട്ടത്തില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ യാത്രക്കാരുമായും ഉള്‍പ്പടെ ഷെയ്ഖ് ഹംദാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. […]
Read more

മലപ്പുറത്തെക്കുറിച്ചുള്ള പി. നന്ദകുമാറിന്റെ പരാമർശം വിവാദത്തിൽ

മലപ്പുറം ജില്ലയെക്കുറിച്ച് മുൻ എം.എൽ.എയും സി.പി.എം നേതാവുമായ പി. നന്ദകുമാർ നടത്തിയ പരാമർശം വിവാദത്തിൽ. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്ത സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിനിടെയാണ് പരാമർശം ഉണ്ടായത്. മലപ്പുറം “മതമൗലിക വർഗീയവാദികളുടെ കൂടാണ്” എന്നായിരുന്നു നന്ദകുമാറിന്റെ പ്രസംഗത്തിലെ പരാമർശം. ഇതോടൊപ്പം, മതനിരപേക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് മുന്നോട്ടുപോകേണ്ട രാഷ്ട്രീയ കടമ കമ്യൂണിസ്റ്റ് പാർട്ടി ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന്റെ സ്വാഗതസംഘം പ്രസംഗത്തിനിടെയായിരുന്നു പ്രസ്താവന. പരാമർശത്തിനെതിരെ വിവിധ രാഷ്ട്രീയ-സാമൂഹിക […]
Read more

Recent News