Category: latest

അബുദാബിയിൽ വായുമലിനീകരണവും ചൂടും അളക്കാൻ എഐ സംവിധാനം

അബുദാബി: അബുദാബി നഗരത്തിലെ റോഡിലെ വായുമലിനീകരണവും ചൂടും കൃത്യമായി കണ്ടെത്താൻ എഐ സാങ്കേതികവിദ്യയുമായി അധികൃതർ. കാൽനടയാത്രക്കാരെ ബാധിക്കുന്ന മലിനീകരണ തോത് തത്സമയം നിരീക്ഷിക്കുന്ന ‘എക്‌സ്‌പോഷർ എഐ’ എന്ന പുതിയ ടൂളാണ് നഗരത്തിൽ നടപ്പിലാക്കുന്നത്. ഡിപ്പാർട്ട്‌‌മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ടും എംഐടി സെൻസബിൾ സിറ്റി ലാബും സംയുക്തമായാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. ഓരോ വാഹനങ്ങളും ഉണ്ടാക്കുന്ന മലിനീകരണ തോത് ഡാഷ്‌ക്യാം ദൃശ്യങ്ങൾ ഉപയോഗിച്ച് വിശകലനം ചെയ്യുന്ന ‘എമിഷൻ എഐ’ എന്ന സംവിധാനത്തോടൊപ്പം ചേർന്നാണ് ഇത് പ്രവർത്തിക്കുന്നത്. കൃത്യമായ […]
Read more

നെസ്‌ലെയുടെ ‘ലോ ഫാറ്റ് പാല്‍പ്പൊടി’ സുരക്ഷിതമല്ല; വില്‍പ്പന നിര്‍ത്താന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: നെസ്‌ലെ ഇന്ത്യയുടെ ‘ലോ ഫാറ്റ് ഡയറി വൈറ്റ്‌നര്‍’ പാല്‍പ്പൊടി ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തി. ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്എസ്എസ്എഐ നടത്തിയ പരിശോധനയിലാണ് ഉല്‍പ്പന്നത്തിന്റെ സാമ്പിള്‍ സുരക്ഷിതമില്ലാത്തതും നിലവാരമില്ലാത്തതുമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് വില്‍പ്പന നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചു. ഡല്‍ഹി കൊണാട്ട് പ്ലേസിലുള്ള ‘ദി ലളിത്’ ഹോട്ടലില്‍ നിന്ന് പരിശോധനയുടെ ഭാഗമായാണ് നെസ്‌ലെ ‘ലോ ഫാറ്റ് ഡയറി വൈറ്റ്‌നര്‍’ സാമ്പിള്‍ ശേഖരിച്ചതെന്ന് എഫ്എസ്എസ്എഐ പറഞ്ഞു. ഭക്ഷ്യസുരക്ഷാ ലബോറട്ടറിയിലെ പരിശോധനയില്‍ സാമ്പിള്‍ 2006ലെ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തുകയായിരുന്നു. […]
Read more

ഇറാഖിൽ നിന്ന് യുഎസ് സൈന്യം പിന്മാറി; ഇനി മുന്നിലുള്ളത് സാമ്പത്തിക പോരാട്ടം?

രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സൈനിക സാന്നിധ്യത്തിന് ശേഷം ഇറാഖിൽ നിന്ന് അമേരിക്കൻ സൈന്യം പിന്മാറി. എന്നാൽ അമേരിക്ക–ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാഖിന്റെ പ്രാധാന്യം ഇതോടെ അവസാനിക്കുന്നില്ല. സൈനിക സാന്നിധ്യം കുറയുമ്പോഴും ഇറാഖുമായി ബന്ധപ്പെട്ട സാമ്പത്തികവും നയതന്ത്രപരവുമായ വിഷയങ്ങൾ ഇപ്പോഴും നിർണായകമാണ്. പ്രത്യേകിച്ച് എണ്ണവ്യാപാരവും ഡോളർ ഇടപാടുകളും പ്രാദേശിക രാഷ്ട്രീയവും കൂടുതൽ ശ്രദ്ധ നേടുകയാണ്. അമേരിക്കൻ സൈനിക പിന്മാറ്റത്തിന് പിന്നാലെ ഇറാഖിലെ സുരക്ഷാ സംവിധാനങ്ങൾ എങ്ങനെ മുന്നോട്ട് പോകും എന്നതും പ്രധാന ചോദ്യമാണ്. ഇറാഖിന്റെ ആഭ്യന്തര രാഷ്ട്രീയത്തിലും അയൽരാജ്യങ്ങളുമായുള്ള […]
Read more

ഭീഷണി ഫോൺ കോൾ; കന്റോൺമെന്റ് എസ് ഐക്കെതിരെ പരാതിയുമായി എസ്എഫ്ഐ

തിരുവനന്തപുരം: ഭീഷണി ഫോൺ കോളിൽ കന്റോൺമെന്റ് എസ് ഐ ഗോകുലിനെതിരെ പരാതിയുമായി എസ്എഫ്ഐ. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഡിജിപിക്കാണ് പരാതി നൽകിയത്. വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫീസിൽ കയറി എടുക്കുമെന്നായിരുന്നു എസ്ഐ ​ഗോകുലിന്റെ ഭീഷണി. ശബ്ദരേഖയിൽ അന്വേഷണത്തിന് എഡിജിപി പി വിജയൻ നിർദേശം നൽകിയിരുന്നു. വീട്ടിലേക്ക് മാർച്ച് നടത്തിയാൽ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ പാർട്ടി ഓഫീസിൽ കയറി പിടകൂടുമെന്നാണ് കന്റോൺമെന്റ് SI ജി ഗോകുൽ ഫോൺ വിളിച്ച് പറഞ്ഞത്. നിനക്ക് പറ്റുന്നതൊക്കെ ചെയ്യെന്നും എസ് […]
Read more

ഉത്തർ പ്രദേശിൽ ബിജെപി എംഎൽഎമാർ ഭരണവിരുദ്ധ വികാരം നേരിടുന്നു

ലക്നൗ: 2027 ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഉത്തർ പ്രദേശിൽ നൂറിലധികം ബിജെപി എംഎൽഎമാർ ഭരണവിരുദ്ധ വികാരം നേരിടുന്നതായി റിപ്പോർട്ട്. ബിജെപി താഴേത്തട്ടിൽ നടത്തിയ സർവേയിലാണ് കണ്ടെത്തൽ. ഭരണവിരുദ്ധ വികാരം നേരിടുന്ന വലിയൊരു വിഭാഗം എംഎൽഎമാർക്കും തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചേക്കും. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച പകുതിയിലധികം സിറ്റിങ് എംപിമാരും തോറ്റ സാഹചര്യം ഉൾപ്പെടെ ബിജെപി മുന്നിൽക്കണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള തയ്യാറെടുപ്പ് നടത്തുന്നത്. ഉത്തർ പ്രദേശിൽ പാർട്ടി പ്രതിനിധീകരിക്കുന്ന 255 സീറ്റുകളിൽ നടത്തിയ സർവേയിലാണ് ബിജെപിയുടെ കണ്ടെത്തൽ. […]
Read more

കോഴിക്കോട് കൂടരഞ്ഞിയിൽ ട്രാവലർ മറിഞ്ഞ് അപകടം; 11 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

കൂടരഞ്ഞിയിൽ ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കക്കാടംപൊയിലിലെ റിസോർട്ടിൽ നിന്ന് മടങ്ങുകയായിരുന്ന ട്രാവലറാണ് കൂടരഞ്ഞി കൂമ്പാറയിൽ അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ കുട്ടികൾ ഉൾപ്പെടെ 18 പേർ ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. വാഹനം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞതായാണ് പ്രാഥമിക റിപ്പോർട്ട്. അപകടത്തെ തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. വാഹനത്തിനുള്ളിൽ കുടുങ്ങിയ ഒരാളെ ഫയർ ഫോഴ്‌സ് വാഹനം […]
Read more

ചാരിറ്റിയുടെ പേരിൽ പണിയെടുത്തത് തട്ടിപ്പ്; കുവൈത്തിൽ അഞ്ചംഗ സംഘം പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ സാധനങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തിയ അഞ്ചംഗ സംഘം അറസ്റ്റിൽ. മൂന്ന് സിറിയൻ പൗരന്മാരും രണ്ട് ഈജിപ്ഷ്യൻ പൗരന്മാരുമാണ് പിടിയിലായത്. ഒരു ചാരിറ്റി സംഘടനയുടെ പേരും സംഭാവനാ പദ്ധതിക്കായി ഉപയോഗിച്ചിരുന്ന വെബ്സൈറ്റും ഫോൺ നമ്പറും ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയതെന്നാണ് അധികൃതരുടെ കണ്ടെത്തൽ. സംഘടനയുടെ അറിവില്ലാതെയാണ് ഇവർ ഈ സംവിധാനങ്ങൾ ഉപയോഗിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി. വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫർണിച്ചർ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയ സാധനങ്ങളാണ് പ്രതികൾ ജനങ്ങളിൽ നിന്ന് സംഭാവനയായി […]
Read more

‘സ്വയംപ്രഖ്യാപിത ലിബറലുകളായി ചിലർ കോമാളികളാകുന്നു’; കോൺഗ്രസിനെതിരെ പരോക്ഷ വിമർശനവുമായി സിജെപി

കോൺഗ്രസിനെതിരെ പരോക്ഷ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി (CJP) നേതാക്കൾ. പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയെ വിമർശിക്കുന്നവരെ ലക്ഷ്യമിട്ടാണ് CJP സഹകൺവീനർമാരായ സൗരവ് ദാസും ആശുതോഷ് റങ്കയും രംഗത്തെത്തിയത്. ‘സ്വയംപ്രഖ്യാപിത ലിബറൽ’ വിഭാഗം ദിപ്കെയെ ലക്ഷ്യമിട്ട് രംഗത്തെത്തിയിരിക്കുകയാണെന്നാണ് ആശുതോഷ് റങ്കയുടെ ആരോപണം. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും സംരക്ഷകരെന്ന നിലയിൽ സ്വയം അവതരിപ്പിക്കുന്ന ഈ വിഭാഗം പ്രധാനമായും സോഷ്യൽ മീഡിയയിൽ മാത്രമാണ് സജീവമെന്നും അദ്ദേഹം വിമർശിച്ചു. ഇതിന് പിന്നാലെ സൗരവ് ദാസും സമാന വിമർശനം ഉന്നയിച്ചു. ബിജെപിക്ക് പുറമെ മറ്റൊരു […]
Read more

ട്രാവലര്‍ വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഇരുപതോളം പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കൂമ്പാറയില്‍ ട്രാവലര്‍ വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. കുട്ടികള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. വണ്ടിയുടെ ബ്രേക്ക് നഷ്ടപ്പെട്ട് റോഡിലെ ഡിവൈഡറില്‍ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ കുട്ടികള്‍ ഉള്‍പ്പെടെ 11 പേരെ മുക്കത്തെ മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ അരീക്കോട്, തിരുവമ്പാടി എന്നിവിടങ്ങളിലെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മിക്കവര്‍ക്കും ശരീരത്തില്‍ ഒടിവും ചതവുമുണ്ട്. കക്കാടം പൊയിലില്‍ നിന്ന് വരികയായിരുന്ന ട്രാവലര്‍ മേലേ കൂമ്പാറ വെച്ചാണ് അപകടത്തില്‍പ്പെട്ടത്. ആദ്യം ഡിവൈഡറില്‍ തട്ടി പിന്നെ ഒരു തെങ്ങിലും ഇടിച്ചാണ് […]
Read more

‘ജയിലർ 2’ ജൂക്ബോക്സ് പുറത്ത്

രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയിലർ 2. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 15ന് ആ​ഗോളതലത്തിൽ റിലീസ് ചെയ്യും. ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ക്യാരക്ടർ വീഡിയോകളും പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ജൂക്ബോക്സ് പുറത്തുവന്നിരിക്കുകയാണ്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സിനിമാസ്വാദകര്‍ ഒന്നടങ്കം കാണാന്‍ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. ആദ്യഭാഗത്തിന്‍റെ വന്‍വിജയം തന്നെയാണ് അതിന് […]
Read more

Recent News