Category: latest

വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി; മുസ്ലിം ലീഗിനെ പരിഹസിച്ച് കെ.ടി ജലീൽ

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ വീര്യം കുറഞ്ഞ മദ്യവുമായി മുന്നോട്ട് പോകുന്നതിൽ മുസ്ലിം ലീഗിനെ പരിഹസിച്ച് കെ.ടി ജലീൽ. വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകുന്നതിനെ മുസ്ലിം ലീഗ് എതിർക്കാതിരുന്നതോടെയാണ് പരിഹാസവുമായി ജലീൽ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്. കർണ്ണാടകയിൽ നിന്ന് തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി ഒഴുകിയ കോടികൾക്കുള്ള പ്രത്യുപകാരമാണ് വീര്യം കുറഞ്ഞ മദ്യത്തിനുള്ള അനുമതി. എന്നാണ് വീര്യം കുറഞ്ഞ മദ്യം മതത്തിൽ അനുവദനീയമായത്. മുസ്ലിംലീഗിന്റെ 22 എംഎൽഎമാരുണ്ടായിട്ടും ആരും എതിർപ്പുന്നയിച്ചില്ല. മുസ്ലിംലീഗിൻ്റെ ചരിത്രത്തിൽ ‘തങ്കലിപികളാൽ’ എഴുതപ്പെടും […]
Read more

‘ഞങ്ങൾക്ക് ദൈവത്തെ ആരാധിക്കണം,’; എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിൽ പ്രതിഷേധം

പത്തനംതിട്ട: ഓമല്ലൂര്‍ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ പ്രതിഷേധം. പ്രാര്‍ത്ഥന നടത്താന്‍ എത്തിയവരോട്പിരിഞ്ഞുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇതോടെ തര്‍ക്കമായി. നിയമപരമായ നടപടിയിലേക്ക് പോകണമെന്ന് പൊലീസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു. ഗുണ്ടായിസം കാണിക്കാന്‍ കഴിയില്ലെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ ഭരണഘടന അനുശാസിക്കുന്ന നീതി ലഭിക്കണമെന്നും ദൈവത്തെ ആരാധിക്കണമെന്നുമാണ് അവിടെ ഒത്തുകൂടിയ വിശ്വാസികൾ പറയുന്നത്. കഴിഞ്ഞ ദിവസം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് കെട്ടിട ഉടമ നോട്ടീസ് നല്‍കിയിരുന്നു. ഗ്ലോബല്‍ വര്‍ഷിപ്പ് സെന്റര്‍ പ്രവര്‍ത്തിപ്പിക്കുന്ന ഹാള്‍ ഒഴിയണമെന്നാണ് നോട്ടീസ്. അതേസമയം, […]
Read more

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെയും 8 ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, […]
Read more

തൃശൂരിലെ അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം; 4 സ്ത്രീകള്‍ അടക്കം 6 പേര്‍ അറസ്റ്റില്‍

തൃശൂര്‍: അനാശാസ്യഭ കേന്ദ്രത്തില്‍ കൊലപാതകം. ഒഡീഷ സ്വദേശിയായ ധന്‍പതി നായികാണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. സംഭവത്തില്‍ ആറ് പേര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. നാല് സ്ത്രീകള്‍ അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. തൃശൂര്‍ നഗരത്തില്‍ ഒരു വാടക വീട്ടിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഒഡീഷ സ്വദേശിയാണ് […]
Read more

കണ്ണൂര്‍ സര്‍വകലാശാലയില്‍ ; RSS അനുകൂലിയുടെ നിയമനം ചട്ടങ്ങള്‍ മറികടന്നെന്ന് ആരോപണം

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ വിസി ചട്ട വിരുദ്ധമായ നിയമനം നടത്തിയെന്ന് ആരോപണം. ആര്‍എസ്എസ് അനുകൂലിയെ MMTTCഡയറക്ടറാക്കിയെന്നാണ് പരാതി. ഡോ എ പ്രവീണിനാണ് നിയമങ്ങള്‍ മറികടന്ന് മാളവ്യ മിഷന്‍ ടീച്ചര്‍ ട്രെയിനിങിന്റെ ചുമതല നല്‍കിയത്. NEP ട്രെയിനിങ്ങില്‍ ഉള്‍പ്പെടെ കാവിവത്കരണം ലക്ഷ്യമിട്ടാണ് വി സി കെ കെ സാജുവിന്റെ നീക്കമെന്നാണ് ആരോപണം. വിദ്യാര്‍ഥിനിയോട് ലൈംഗിക ഉദ്ദേശത്തോടെ അപമര്യാദയായി പെരുമാറിയത് ഉള്‍പ്പെടെ പ്രവീണിന് എതിരെ പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ഗുരുതരമായ പരാതികളുണ്ടെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ഗുരുതരമായ ചട്ട വിരുദ്ധമായ നീക്കമാണ് കണ്ണൂര്‍ വി […]
Read more

ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍

തിരുവനന്തപുരം: ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി മനോജ് കുമാര്‍. വാടകയ്‌ക്കെടുത്ത ഇന്നോവ ക്രിസ്റ്റയില്‍ മാത്രമാണ് അദ്ദേഹം യാത്ര ചെയ്തത്. മുന്‍ ചെയര്‍പേഴ്‌സണ്‍മാര്‍ ഉപയോഗിച്ച, ആറ് വര്‍ഷം മാത്രം പഴക്കമുള്ള ഔദ്യോഗിക വാഹനമാണ് ഉപയോഗിക്കാതെ കിടക്കുന്നത്. അതിന് പകരം മാസം 50,000 രൂപ വീതം വാടക കൊടുത്താണ് ഇന്നോവ ക്രിസ്റ്റ ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ ഡ്രൈവറെ ഉപയോഗിക്കാതെ ദിവസ വേതനത്തിന് ഡ്രൈവറെ വെച്ചാണ് കെ വി മനോജ് കുമാറിന്റെ യാത്ര. ടാക്‌സി വാഹനമായ ഇന്നോവ ക്രിസ്റ്റയില്‍ […]
Read more

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം “ഓ സുകുമാരി” യുടെ ടൈറ്റിൽ ഗാനം പുറത്ത്. ഓ സുകുമാരി എന്ന ഗാനത്തിൻ്റെ ലിറിക് വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. രാജ് പെരിയാർ വരികൾ രചിച്ച ഗാനം ആലപിച്ചത് അഭിജിത് റാവു ആണ്. ഭരത് മഞ്ജിരാജു ആണ് ഈ ഗാനത്തിന് ഈണം പകർന്നത്. ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഭരത് ദർശൻ ആണ്. ചിത്രം നിർമ്മിക്കുന്നത് ഗംഗ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ മഹേശ്വര റെഡ്ഡി മൂലി. ഗംഗ എന്റർടൈൻമെന്റ്‌സ് […]
Read more

ടോക്സിക് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

സിനിമാപ്രേമികൾ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ടോക്സിക്. കെജിഎഫിന് ശേഷം യഷ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗീതു മോഹൻദാസാണ്. ചിത്രത്തിന്റെ റിലീസ് പല തവണ മാറ്റിവെച്ചപ്പോഴും ഇപ്പോൾ പുതിയ റിലീസ് തീയതി നിർമാതാക്കൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 26നാണ് ചിത്രം തിയേറ്ററുകളിലെത്തുക എന്ന് കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചു. രണ്ട് വ്യത്യസത് ലുക്കിലുള്ള യഷിന്റെ കഥാപാത്രങ്ങളുമായാണ് പുതിയ പോസ്റ്റർ വന്നിരിക്കുന്നത്. ഫാദേഴ്‌സ് ഡേയിലാണ് പുതിയ റിലീസ് തീയതി ടോക്‌സിക് പ്രഖ്യാപിച്ചിരിക്കുന്നത്. ”Honour Thy Father’ എന്ന ക്യാപ്ഷനാണ് […]
Read more

പ്രിയദര്‍ശിനിക്ക് പിന്നാലെ ബസ് സർവീസ് നിർത്തി തൃശൂരിലെ കോണ്‍ഗ്രസ് നേതാവ്

തൃശൂർ: സംസ്ഥാന സർക്കാരിന്റെ പ്രിയദര്‍ശിനി സൗജന്യ യാത്രയ്ക്ക് പിന്നാലെ തൃശൂരിലെ കോണ്‍ഗ്രസ് നേതാവ് ബസ് സർവീസ് നിർത്തി. ഡിസിസി സെക്രട്ടറി നൗഷാദ് ആറ്റുപറമ്പത്തിന്‍റെ നാല് ബസ് സര്‍വീസുകൾ ആണ് നിർത്തിയത്. യുഡിഎഫ് സർക്കാർ കൊണ്ടുവന്ന സ്ത്രീകളുടെ സൗജന്യ യാത്രയെ സ്വാഗതം ചെയ്യുന്നുവെങ്കിലും സ്വകാര്യ ബസ് വ്യവസായത്തെ താങ്ങിനിര്‍ത്താന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് നൗഷാദിന്‍റെ അഭിപ്രായം. 50 ശതമാനം നികുതിയിളവ് കൊണ്ടുമാത്രം കേരളത്തിലെ സ്വകാര്യ ബസുകൾക്ക് പിടിച്ചുനിൽക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രിയദര്‍ശിനി സൗജന്യ യാത്ര അനുവദിച്ചതിന് പിന്നാലെ പല […]
Read more

എല്ലാ വിമാനക്കമ്പനികളും വൈ-ഫൈ സേവനം നൽകണം; നിർദേശം പുറപ്പെടുവിച്ച് ഡിജിസിഎ

ന്യൂഡൽഹി: വിമാനയാത്രക്കാർക്ക് ആശ്വാസവാർത്ത. ഇനി മുതൽ എല്ലാ വിമാനക്കമ്പനികളും വൈ-ഫൈ സേവനം നൽകണമെന്ന പുതിയ നിർദേശം പുറപ്പെടുവിച്ച് ഡിജിസിഎ. ആഭ്യന്തര യാത്രക്കാർക്ക് വിമാനയാത്രയ്ക്കിടെ ഇന്റർനെറ്റ് ഉപയോഗം ഉറപ്പാക്കണം. 10,000 അടി ഉയരത്തിന് മുകളിലാണ് വൈ-ഫൈ ഉപയോഗം അനുവദിക്കുക. മൊബൈൽ, ലാപ്ടോപ്പ് എന്നിവ ഫ്ലൈറ്റ് മോഡിൽ ഉപയോഗിക്കണം. സുരക്ഷാ കാരണങ്ങളാൽ വൈ-ഫൈ സേവനം നിർത്താൻ പൈലറ്റിന് അധികാരമുണ്ട്. ഇന്ത്യൻ വ്യോമയാന സേവനങ്ങൾ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടിയുടെ ഭാഗമായാണ് പുതിയ നിർദ്ദേശം. നിലവിൽ 28 എയർ ഇന്ത്യ വിമാനത്തിൽ […]
Read more

Recent News