ഇന്നും നാളെയും മഴയ്ക്ക് സാധ്യത; കോഴിക്കോട് ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത. കോഴിക്കോട് ഇന്ന് ഓറഞ്ച് അലർട്ടാണ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. 21 മുതൽ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി. പന്തലായനിയിൽ ഇടിമിന്നലിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി. രാവിലെ എട്ട് മണിയോടെയാണ് പ ന്തലായനിയിൽ നാഗരാജൻ്റെ വീടിന് ഇടിമിന്നലേറ്റത്. ആളപായമില്ല. ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് കേടുപാടുണ്ടായി. വീടിൻ്റെ തറയ്ക്കും ഭിത്തിക്കും വിള്ളൽ രൂപപ്പെട്ടു.

ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, ഒഡീഷ തീരം, ഗംഗാതീര പശ്ചിമ ബംഗാൾ അതിനോട് ചേർന്ന വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *