Category: latest

മേക്കേദാട്ടു അണക്കെട്ട് പദ്ധതിക്കെതിരെ പ്രമേയവുമായി തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ മേക്കേദാട്ടു അണക്കെട്ട് പദ്ധതിക്കെതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. കാവേരി നദിക്ക് കുറുകെ ഡാം നിർമിക്കാനുള്ള കർണാടകത്തിന്‍റെ നീക്കത്തിന് എതിരെയാണ് പ്രമേയം അവതരിപ്പിച്ചത്. പാരിസ്ഥിതിക – സാങ്കേതിക അനുമതി നൽകരുതെന്ന് കേന്ദ്രത്തോട് തമിഴ്നാട് ആവശ്യപ്പെട്ടു. തമിഴ്‌നാടിൻ്റെ ജലാവകാശം സംരക്ഷിക്കുന്നത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി സി ജോസഫ് വിജയ് വ്യക്തമാക്കി. പ്രമേയത്തെ പിന്തുണച്ച് കോൺഗ്രസ് എംഎൽഎമാരും രംഗത്തെത്തി. ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്. കാവേരി തർക്ക പരിഹാര ട്രൈബ്യൂണലിൻ്റെയും […]
Read more

കുവൈത്തിൽ നിന്നുള്ള ഇന്ത്യൻ വിമാന സർവീസുകൾ ജൂലൈ 1 മുതൽ പുനരാരംഭിക്കുന്നു

കുവൈത്ത് : ഇറാൻ ആക്രമണത്തെ തുടർന്ന് കഴിഞ്ഞ ജൂൺ മൂന്നിന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന കുവൈത്തിൽ നിന്നുള്ള ഇന്ത്യൻ വിമാന സർവീസുകൾ ജൂലൈ ഒന്ന് മുതൽ പുനരാരംഭിക്കുന്നു. പ്രമുഖ ഇന്ത്യൻ വിമാന കമ്പനികളായ ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ നാല് വഴിയാണ് സർവീസുകൾ നടത്തുക. സ്‌കൂൾ അവധിക്കാലത്ത് നാട്ടിലേക്ക് മടങ്ങാൻ കാത്തിരുന്ന മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് പ്രവാസി യാത്രക്കാർക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ തീരുമാനം. ദിവസവും പുലർച്ചെ നാല് മണി മുതൽ […]
Read more

മേഖലയിലെ സമാധാനത്തിന് വഴിയൊരുക്കും

ദോഹ: യുഎസിനും ഇറാനുമിടയിലെ യുദ്ധവിരാമ ധാരണാപത്രത്തെ സ്വാഗതം ചെയ്ത് ഖത്തർ. പ്രാദേശിക, അന്താരാഷ്ട്ര മേഖലയിലെ സമാധാനത്തിന് ധാരണാപത്രം വഴിയൊരുക്കുമെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഫ്രാൻസിലെ ജി സെവൻ ഉച്ചകോടിക്കിടെയാണ് ഇരുരാഷ്ട്രങ്ങളും കരാറിൽ ഒപ്പുവച്ചിരുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര കപ്പൽ ഗതാഗതം, സൈനിക നടപടികൾ നിർത്തിവയ്ക്കൽ തുടങ്ങിയ പ്രധാനപ്പെട്ട വിഷയങ്ങളിൽ ഇരുരാഷ്ട്രങ്ങളും ധാരണയിലെത്തിയത് പശ്ചിമേഷ്യൻ മേഖലയിൽ സമാധാനത്തിനും അന്താരാഷ്ട്ര തലത്തിൽ സാമ്പത്തിക വളർച്ചയ്ക്കും സഹായകരമാകുമെന്ന് ഖത്തർ അറിയിച്ചു . പരസ്പര വിശ്വാസം വളർത്താനും സംഘർഷം ലഘൂകരിക്കാനും പാകിസ്താൻ നടത്തിയ […]
Read more

ഒമാനിൽ മുന്തിരി വിളവെടുപ്പിൽ വൻ മുന്നേറ്റം

മസ്‌കത്ത്: ഒമാനിൽ ഈ സീസണിൽ മുന്തിരി വിളവെടുപ്പിൽ റെക്കോർഡ് മുന്നേറ്റം. മുൻവർഷങ്ങളെ അപേക്ഷിച്ച് 150 ശതമാനത്തിലധികം ഉൽപാദന വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ മുന്തിരി വിപണിയുടെ ആകെ മൂല്യം 2.2 മില്യൺ റിയാൽ പിന്നിട്ടു. ഒമാന്റെ കാർഷിക മേഖലയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കും വലിയ സാമ്പത്തിക ഉണർവേകുന്നതാണ് ഈ നേട്ടം. വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മുന്തിരികളോട് കിടപിടിക്കുന്ന മികച്ച ഗുണനിലവാരമാണ് ഒമാനി മുന്തിരികളുടെ പ്രധാന സവിശേഷത. നിലവിൽ രാജ്യത്ത് 220 ഏക്കറിലധികം സ്ഥലത്തായി പ്രതിവർഷം 1,100 ടൺ […]
Read more

സ്വിറ്റ്സർലാൻഡിനെ തളച്ച ആത്മവിശ്വാസത്തിൽ ഖത്തർ

ലോകകപ്പിൽ കാനഡയ്‌ക്കെതിരെയുള്ള നിർണായക പോരാട്ടത്തിന് ഒരുങ്ങി ഖത്തർ. ഖത്തർ സമയം വെള്ളിയാഴ്ച പുലർച്ചെ ഒരു മണിക്കാണ് മത്സരം. വാൻകൂവറിലെ ബി.സി പ്ലേസ് സ്റ്റേഡിയമാണ് പോരാട്ടത്തിന് വേദിയാകുക. മത്സരത്തിൽ മലയാളി താരം തഹ്‌സീൻ മുഹമ്മദ് ഇറങ്ങുമോ എന്ന് ഉറ്റുനോക്കുകയാണ് മലയാളികൾ. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ കരുത്തരായ സ്വിറ്റ്‌സർലാൻഡിനെ സമനിലയിൽ തളച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഖത്തർ ഇറങ്ങുന്നത്. ഗ്രൂപ്പിലെ നാല് ടീമുകളും ഓരോ പോയിന്റ് വീതം നേടിയ സാഹചര്യത്തിൽ മത്സരഫലം നോക്കൗട്ട് സാധ്യതകൾ നിശ്ചയിക്കുന്നതിൽ നിർണായകമാകും. ബോസ്‌നിയ-ഹെർസഗോവിനക്കെതിരെ ആദ്യ മത്സരത്തിൽ […]
Read more

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ ആര്‍ എസ് ബാബു അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ ആര്‍ എസ് ബാബു(84) അന്തരിച്ചു. പട്ടം വൃന്ദാവന്‍ ഗാര്‍ഡന്‍സിലെ വസതിയിലായിരുന്നു അന്ത്യം. പ്രസ് ക്ലബ് ഹോണററി അംഗവും തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് ജേണലിസം മുന്‍ ഡയറക്ടറുമായിരുന്നു. ജേണലിസം അധ്യാപകന്‍ കൂടിയായ അദ്ദേഹം കലാകൗമുദി വാരിക എഡിറ്റര്‍, കേരളകൗമുദി ദിനപത്രം ഡെപ്യൂട്ടി എഡിറ്റര്‍ എന്നി നിലകളില്‍ പ്രശസ്തനായിരുന്നു. കേരള കൗമുദിയിലൂടെയാണ് പത്രപ്രവര്‍ത്തന രംഗത്തേയ്ക്ക് കടന്നു വന്നത്. കേരളത്തിലെ ആദ്യത്തെ സോഫ്റ്റ്വെയര്‍ – മള്‍ട്ടിമീഡിയ സ്ഥാപനങ്ങളിലൊന്നായ ഇന്‍വിസ് മള്‍ട്ടിമീഡിയ ഫൗണ്ടര്‍-ചെയര്‍മാനാണ്. എന്‍ എസ് […]
Read more

ശബരിമല സ്വർണക്കൊള്ള: അന്വേഷണം നീട്ടിക്കൊണ്ട് പോകാനാകില്ലെന്ന് എസ്ഐടിയോട് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കുറ്റപത്രം നൽകുന്നത് ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് എസ്ഐടിയോട് ഹൈക്കോടതി. അന്തിമ റിപ്പോർട്ട് എന്ന് നൽകുമെന്ന് ഈ മാസം 29നകം അറിയിക്കാൻ പ്രത്യേക സംഘത്തിന് കോടതി നിർദ്ദേശം നൽകി. 2025 ൽ സ്വർണപ്പാളികൾ കൊണ്ടുപോയതിൽ ആർക്കൊക്കെ വീഴ്ചയെന്ന് വ്യക്തമാക്കുന്ന സമഗ്ര റിപ്പോർട്ടും ഹാജരാക്കണമെന്ന് ദേവസ്വം ബഞ്ച് നിർദേശിച്ചു. കേസിന്‍റെ ഗൗരവവും പരിശോധിക്കണ്ട രേഖകളുടെ വ്യാപ്തിയുമെല്ലാം കണക്കിലെടുക്കുമ്പോൾ അന്വേഷണം പൂർത്തിയാക്കാൻ മതിയായ സാവകാശം നൽകിയെന്ന് ബോധ്യമുണ്ടെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. അതിനാൽ ഇനി സാവകാശം നൽകാനാകില്ലെന്നും അന്തിമ […]
Read more

വെള്ളാപ്പള്ളി പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം നല്‍കിയില്ലെങ്കില്‍ എസ്പി എസ്. ശശിധരനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റുമെന്നാണ് സിംഗിള്‍ ബെഞ്ച് പറഞ്ഞത്. പുതിയ ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. നിരന്തരം നിര്‍ദ്ദേശിച്ചിട്ടും എസ്പി എസ്. ശശിധരന്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയില്ല. മൈക്രോ ഫിനാന്‍സ് കേസ് കൈകാര്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ […]
Read more

സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന്

തിരുവനന്തപുരം: ഭാരതത്തെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ന് നടക്കുമെന്ന് ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. പരിപാടിയുടെ ക്രമീകരണങ്ങൾ പൂർത്തിയായതായും ജൂൺ 28ന് അഞ്ചുവയസ്സിനു താഴെയുളള എല്ലാ കുഞ്ഞുങ്ങൾക്കും ഓരോ ഡോസ് തുള്ളിമരുന്ന് നൽകുന്നുവെന്ന് ഉറപ്പു വരുത്താൻ മാതാപിതാക്കളും ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് അഞ്ചുവയസ്സിനു താഴെയുളള 19,80,224 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക. ഇതിനായി 22,288 ബൂത്തുകൾ സജീകരിക്കും. തുള്ളിമരുന്ന് നൽകാൻ 46,663 […]
Read more

ഷി​ഗെല്ലക്ക് പിന്നാലെ തിരുവനന്തപുരത്ത് കുരങ്ങ് പനി

തിരുവനന്തപുരം: തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 43 കാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. രോ​ഗിയുടെ മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഈ വർഷം എട്ട് പേർക്ക് എം പോക്സ് സ്ഥിരീകരിച്ചു. ഈ മാസം ആദ്യമായാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതിനിടെ സംസ്ഥാനത്ത് 19 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. തിരുവനന്തപുരം 2, കൊല്ലം 1, എറണാകുളം 1 തൃശൂർ 3 മലപ്പുറം 1, കോഴിക്കോട് 9, കണ്ണൂർ 2 എന്നിവടങ്ങളിലാണ് ഇന്ന് ഷിഗെല്ല രോഗ ബാധ […]
Read more

Recent News