Category: latest

‘ബജറ്റിൽ വരുമാനം വർധിപ്പിക്കാനുള്ള മാർഗങ്ങളെ കുറിച്ച് നിർദേശമില്ല’; എം.ടി രമേശ്

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിനെ വെടിക്കെട്ടിലെ ആകാശവിസ്മയമെന്ന് ഉപമിച്ച് ബിജെപി നേതാവ് എം.ടി രമേശ്. വർത്തമാന സാമ്പത്തിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാത്ത ബജറ്റിൽ ഒരുപാട് പദ്ധതികളെ കുറിച്ച് പറയുന്നുണ്ടെങ്കിലും ധനാഗമന മാർഗങ്ങളെ കുറിച്ച് പറയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വരുമാനം വർധിപ്പിക്കാനുള്ള മാർഗങ്ങളെ കുറിച്ച് ഒരു നിർദേശവുമില്ല. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന്റെ ആവർത്തനമാണിതെന്നും വാഗ്ദാനം വാരിവിതറുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. പ്രസംഗ മത്സരം ആയിരുന്നെങ്കിൽ വി.ഡി സതീശന് അവാർഡ് നൽകാമായിരുന്നുവെന്നും സഭയിൽ അദ്ദേഹം നന്നായി പ്രസംഗിച്ചിട്ടുണ്ടെന്നും എം. […]
Read more

റബര്‍ താങ്ങുവില കൂട്ടി, 250 രൂപയാക്കും

തിരുവനന്തപുരം: റബര്‍ താങ്ങുവില 250 രൂപയാക്കി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. നിലവില്‍ 200 രൂപയാണ് താങ്ങുവില. നെല്ല് സംഭരണം കാര്യക്ഷമമാക്കും. സംഭരണ വില കര്‍ഷകര്‍ക്ക് കൃതമായി ലഭിക്കുന്നതിന് നടപടി സ്വീകരിക്കും. നാളികേരത്തിന് പ്രത്യേക സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കും. കൃഷി സഖി വനിത കര്‍ഷക വികസന പദ്ധതി നടപ്പാക്കും. കാര്‍ഷിക മേഖലയില്‍ വനിതകളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു. ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും. കാര്‍ഷിക വിളകള്‍ക്ക് […]
Read more

ഭാവി കേരളത്തെ രൂപപ്പെടുത്താനുളള ബ്ലൂ പ്രിന്റ് ബജറ്റിൽ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേരളം അപകടാവസ്ഥയിലാണ് എന്ന സന്ദേശമാണ് ബജറ്റിലെ ആമുഖത്തില്‍ പറയാന്‍ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എന്നാൽ ബജറ്റിലെ അലോക്കേഷന്‍ പരിശോധിച്ചാല്‍ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയിലല്ല എന്ന് മനസിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടായിരം കോടിയുടെ അധിക വകയിരുത്തല്‍ ബജറ്റിലുണ്ടെന്നും സാമ്പത്തികമായി മോശം സ്ഥിതിയിലാണ് എന്നത് രാഷ്ട്രീയ ആക്ഷേപം മാത്രമാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവി കേരളത്തെ രൂപപ്പെടുത്താനുളള ഒരു ബ്ലൂ പ്രിന്റും കാണാനില്ലെന്നും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിലെ പല കാര്യങ്ങളും യുഡിഎഫ് […]
Read more

സിദ്ധാർത്ഥിൻ്റെ പേരിൽ ആൻ്റി റാ​ഗിങ്ങ് പദ്ധതി പ്രഖ്യാപിച്ച് യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ ഒന്നാം ബജറ്റിൽ റാ​ഗിങ് തടയാനുള്ള പദ്ധതിയും പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. പൂക്കോട് വെറ്റിനറി കോളേജിൽ റാ​ഗിങ്ങിനെ തുടർന്ന് മരിച്ച സിദ്ധാർഥിന്റെ പേരിലാണ് പദ്ധതി. റാഗിങ്ങ് തടയാനായി ആന്റി റാഗിങ്ങ് പദ്ധതിയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. എസ്എഫ്ഐ നേതാക്കളുടെ റാ​ഗിങ്ങിനെ തുടർന്നാണ് സിദ്ധാർത്ഥ് ജീവനൊടുക്കിയത്. ഒട്ടേറെ ജനപ്രിയ പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 9മണിയോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്.
Read more

ജവാൻ റം ഉത്പാദനം 5 ദിവസത്തിനകം പുനരാരംഭിക്കും; കുപ്പിയും സ്റ്റിക്കറും ബെവ്കോ വാങ്ങും reel

തിരുവനന്തപുരം: ജവാൻ റം ഉത്പാദനം അ‌ഞ്ച് ദിവസത്തിനകം പുനരാംരംഭിക്കും. എക്സൈസ് മന്ത്രി വിളിച്ച യോഗത്തിൽ ധാരണ. കുപ്പിയും സ്റ്റിക്കറും ഉൾപ്പെടെ ബെവ്കോ നേരിട്ട് വാങ്ങും. സാധനങ്ങൾ നേരിട്ട് വാങ്ങുന്നത് ടെണ്ടർ എടുത്തവർ കൈ മലർത്തിയതോടെ.നേരിട്ട് സാധനങ്ങൾ വാങ്ങാൻ മുഖ്യമന്ത്രിയുടെ അനുമതി തേടി. തിരുവല്ല പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലാണ് ജവാൻ റം ഉൽപ്പാദിപ്പിക്കുന്നത്. മദ്യം നിറയ്ക്കേണ്ട കുപ്പി, ലേബൽ, അടപ്പ് എന്നിവ നൽകുന്ന കമ്പനികൾ കൂടുതൽ തുക ആവശ്യപ്പെട്ടതോടെയാണ് ഉൽപാദനം നിർത്തേണ്ടിവന്നത്. വില കൂട്ടി നൽകാൻ […]
Read more

ഗവിയില്‍ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

പത്തനംതിട്ട: ഗവിയില്‍ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ബലാത്സംഗകുറ്റം പ്രതി സമ്മതിച്ചില്ലെങ്കിലും ഇന്‍ക്വസ്റ്റ് നടത്തിയതില്‍ നിന്നും യുവതിയുടെ മൃതദേഹത്തില്‍ വലിച്ചിഴച്ച പാടുകളും മുറിവുകളും കണ്ടെത്തിയിരുന്നു. പ്രതി വിനോദിനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും. വാക്കുതര്‍ക്കത്തിനിടെ യുവതിയെ തള്ളിയപ്പോള്‍ തല കല്ലിലിടിച്ചുവെന്നാണ് പ്രതി നല്‍കിയ മൊഴി. രണ്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. ഇന്നലെയായിരുന്നു പത്തനംതിട്ട ഗവിയില്‍ വനത്തില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ […]
Read more

മാസപ്പടി കേസ്: ED ചോദ്യം ചെയ്യൽ തുടരുന്നു; CMRL ഉദ്യോഗസ്ഥർ ഇന്നും എത്തും

തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ദുരൂഹ ഇടപാടിലെ ഇഡി ചോദ്യം ചെയ്യൽ തുടരുന്നു. സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്നും എത്തും. എക്സിക്യൂട്ടീവ് ഡയറക്ടർ അനിൽ ആനന്ദ പണിക്കർ ഇന്ന് ഹാജരായേക്കും. സിഎംആർഎലുമായി ബന്ധപ്പെട്ട 3 പേരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. 9 പേർക്കാണ് നോട്ടീസ് നൽക്കിയിട്ടുള്ളത്. പ്രതിപക്ഷ നേതാവിന്റെ മകൾ വീണ ടി യെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. SFIO റിപ്പോർട്ടിന്റെ അനുബന്ധ രേഖകളുടെ പൂർണ വിവരങ്ങൾ ഇന്ന് ഇഡിയ്ക്ക് ലഭിക്കും. 134 രേഖകളാണ് ലഭിക്കുക. 2016 മുതൽ […]
Read more

ഏഷ്യയിലെ പ്രധാന ഏവിയേഷന്‍ ലോജിസ്റ്റിക്‌സ് ഹബ്ബാക്കി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഏഷ്യയിലെ പ്രധാന ഏവിയേഷന്‍ ലോജിസ്റ്റിക്‌സ് ഹബ്ബാക്കി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. വര്‍ധിച്ചുവരുന്ന വ്യോമയാന ആവശ്യകത, കയറ്റുമതി ലോജിസ്റ്റിക്‌സ്, വിനോദ സഞ്ചാര മേഖലകളിലെ സാധ്യത എന്നിവ കണക്കിലെടുത്ത് സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും കേന്ദ്രീകരിച്ചാകും പദ്ധതി നടപ്പിലാക്കുക. ഇതിന്റെ പ്രാരംഭപ്രവര്‍ത്തനത്തിന് 200 കോടി രൂപ വകയിരുത്തിയതായി വി. ഡി സതീശന്‍ പ്രഖ്യാപിച്ചു. സേവന മേഖല, ഗ്ലോബല്‍ കാപ്പബിലിറ്റി സെന്റര്‍, ഹോസ്പിറ്റാലിറ്റി, വ്യോമയാന അനുബന്ധ വ്യാപാര സേവന മേഖലകള്‍ ഉള്‍ക്കൊള്ളുന്ന, എയറോപാര്‍ക്ക്, എയറോസിറ്റി പദ്ധതികള്‍ […]
Read more

യാത്രക്കാർക്കായി ഫീഡ്ബാക്ക് സംവിധാനവുമായി KSRTC

തിരുവനന്തപുരം: യാത്രക്കാർക്കായി ഫീഡ്ബാക്ക് സംവിധാനവുമായി കെഎസ്ആർടിസി. അഭിപ്രായങ്ങളും നിർദേശങ്ങളും നേരിട്ട് ശേഖരിച്ച് സേവന നിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. കെഎസ്ആർടിസി ചലോ മൊബൈൽ ആപ്പിലാണ് പുതിയ ഫീഡ്‌ബാക്ക് – റേറ്റിംഗ് സംവിധാനം ആരംഭിച്ചത്. യാത്രക്കാരുടെ അനുഭവങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയും അവയെ അടിസ്ഥാനമാക്കി സേവനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ നടപ്പിലാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സൗകര്യം ഏർപ്പെടുത്തിയത്. പ്രിയദർശിനി സൗജന്യ യാത്രക്കാർ ഉൾപ്പെടെ എല്ലാ യാത്രക്കാർക്കും ഫീഡ്ബാക്ക് നൽകാമെന്ന് കെഎസ്ആർടിസി അറിയിച്ചു. യാത്രക്കാർക്ക് ഓരോ യാത്രയ്ക്ക് ശേഷവും തങ്ങളുടെ യാത്രാനുഭവം […]
Read more

ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ പരിരക്ഷ നൽകുന്ന സൗജന്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും. ആരംഭ ചെലവുകൾക്ക് 10 കോടി രൂപ വകയിരുത്തിയതായി ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അറിയിച്ചു. വയോജന വകുപ്പിന്‍റെ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ വകയിരുത്തിയതായും പ്രഖ്യാപനമുണ്ട്. പ്രിയദർശിനി പദ്ധതിക്കായി 600 കോടി, ആശ ഓണറേറിയം 78 കോടി എന്നിവയും ബജറ്റിൽ പ്രഖ്യാപിച്ചു.യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ […]
Read more

Recent News