Category: latest

‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറി: M R അജിത് കുമാറിനെതിരെ തെളിവുകള്‍ ശേഖരിച്ച് SIT

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെയുണ്ടായ സുരക്ഷാ ഉദ്യോഗസ്ഥരുടെ മര്‍ദ്ദന കേസ് അട്ടിമറിച്ചുവെന്ന കേസില്‍ എഡിജിപി എം ആര്‍ അജിത്കുമാറിന് കുരുക്ക് മുറുകുന്നു. മര്‍ദ്ദനക്കേസ് അന്വേഷിച്ച സംഘം തിരുവനന്തപുരത്ത് എത്തിയെന്നാണ് എസ്‌ഐടി സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ പേരൂര്‍ക്കട പൊലീസ് ക്ലബ്ബിലെത്തിയതിന് തെളിവുണ്ട്. പൊലീസ് ക്ലബ്ബിലെ രജിസ്റ്ററില്‍ ഉദ്യോഗസ്ഥരുടെ പേരുണ്ട്. 2024 ഓഗസ്റ്റിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ക്ലബ്ബിലെത്തിയത്. ഈ സമയം എം ആര്‍ അജിത്കുമാറും തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. എഡിജിപിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങളും എസ്‌ഐടി പരിശോധിച്ച് വരികയാണ്. അജിത്കുമാറിന്റെ ഇടപെടല്‍ സ്ഥിരീകരിക്കാനാണ് നീക്കം. […]
Read more

യുഎസ് – ഇറാന്‍ ചര്‍ച്ചകള്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡില്‍ തുടക്കം

ബേണ്‍: അമേരിക്ക – ഇറാന്‍ ചര്‍ച്ചകള്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡില്‍ തുടക്കമായി. ഇറാന്‍ തീരങ്ങളിലെ ഉപരോധം നീക്കിയതായി അമേരിക്കന്‍ സൈന്യം അറിയിച്ചു. ഇറാന് പുറത്തേക്കും അകത്തേക്കും കപ്പലുകള്‍ക്ക് സഞ്ചരിക്കാം. എന്നാല്‍ കരാര്‍ പ്രാബല്യത്തിലായിട്ടും ഹോര്‍മൂസ് കടലിടുക്ക് പൂര്‍ണമായും തുറന്നിട്ടില്ല. അമേരിക്കയുമായുള്ള ധാരണയ്ക്ക് സമ്മതിച്ചത് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ ഉറപ്പിലാണെന്നാണ് ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ പ്രതികരിച്ചു. അതേസമയം ഇസ്രയേല്‍ ലബനനില്‍ ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്നാണ് ഇറാന്റെ നിലപാട്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരം നാവിക ഉപരോധം അവസാനിപ്പിച്ചുവെന്ന് എക്‌സിലൂടെയാണ് […]
Read more

നീറ്റ്-യുജി പുനഃപരീക്ഷ : ഒരു വിദ്യാര്‍ത്ഥി കൂടി ജീവനൊടുക്കി

അഹമ്മദാബാദ്: നീറ്റ് യുജി പുനഃപരീക്ഷ നടക്കാനിരിക്കെ ഒരു വിദ്യാര്‍ത്ഥി കൂടി ജീവനൊടുക്കി. അഹമ്മദാബാദ് ന്യൂ റാണിപിലെ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. രഹാന്‍ പട്ടേല്‍ എന്ന 17കാരനാണ് ജീവനൊടുക്കിയത്. പുലര്‍ച്ചെ 2.30നാണ് സംഭവം. അമ്മയ്ക്കും ഇളയസഹോദരനുമൊപ്പം താമസിച്ച് വരികയായിരുന്നു വിദ്യാര്‍ത്ഥി. കിടപ്പുമുറിയോട് ചേര്‍ന്നുള്ള ബാല്‍ക്കണിയില്‍ കെട്ടിയ സുരക്ഷാവല മുറിച്ചാണ് വിദ്യാര്‍ത്ഥി 14 നില കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നും താഴേക്ക് ചാടിയത്. അപ്പാര്‍ട്‌മെന്റിലെ സുരക്ഷാ ജീവനക്കാരനാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. ഉടന്‍ മുന്നറിയിപ്പ് അലാറം മുഴക്കുകയും […]
Read more

കൊറിയയെ പൂട്ടി മെക്സിക്കൻ വേവ്; ജയം ഏകപക്ഷീയമായ ഒരു ഗോളിന്

ഗ്വാഡലഹാര: ഏഷ്യൻ ശക്തികളായ ദക്ഷിണകൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ആതിഥേയരായ മെക്സിക്കോ. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ അൻപതാം മിനിറ്റിലാണ് മെക്സിക്കോയ്ക്ക് വേണ്ടി ലൂയിസ് റോമോ ഗോൾ നേടിയത്. ഇടതുവിങ്ങിൽ നിന്നും ഉയർന്നുവന്ന ക്രോസ് കൈപ്പിടിയിലൊതുക്കുന്നതിനിടെ ദക്ഷിണകൊറിയൻ ഗോൾകീപ്പർ കിം സ്യൂൻജ്യുവിന് പിഴക്കുകയും കയ്യിൽ നിന്നും മുന്നിലേക്ക് വഴുതിവീണ പന്ത് ലൂയിസ് റോമോ കൃത്യമായി വലയിലെത്തിക്കുകയും ചെയ്തു. മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് ഇരു ടീമുകളും പുറത്തെടുത്തത്. ഗോൾ നേടിയ ശേഷം അല്പമൊന്ന് പ്രതിരോധത്തിലേക്കിറങ്ങിയെങ്കിലും […]
Read more

എങ്ങനെയുണ്ട് ‘ബാലന്‍’? വീണ്ടും ‘സീന്‍ മാറ്റിയോ’ ചിദംബരം?

കൊച്ചി : ആവേശം സംവിധായകന്‍റെ തിരക്കഥയില്‍ മഞ്ഞുമ്മല്‍ ബോക്സ് സംവിധായകന്‍റെ അടുത്ത ചിത്രം. ഇന്ന് തിയറ്ററുകളിലെത്തുന്ന ബാലന്‍ എന്ന ചിത്രത്തിന്‍റെ പ്രീ റിലീസ് ഹൈപ്പ് അതായിരുന്നു. മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ചര്‍ച്ചയായ, ഒരു വന്‍ വിജയ ചിത്രത്തിന് ശേഷം പുതുമുഖങ്ങളെ പ്രധാന കഥാപാത്രമാക്കിയ ചിത്രമാണ് ഒരുക്കിയത് എന്നതാണ് ചിദംബരം എന്ന സംവിധായകന്‍റെ കണ്‍വിക്ഷന്‍. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ചിത്രത്തിന്‍റെ റിലീസ് ഇന്നാണെങ്കിലും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി കൊച്ചിയില്‍ ഇന്നലെ ഒരു സ്പെഷല്‍ പ്രിവ്യൂ […]
Read more

‘അനന്തൻ കാട്’ ക്യാരക്ടർ പോസ്റ്റർ പുറത്ത്

കൊച്ചി: പ്രേക്ഷക – നിരൂപക ശ്രദ്ധ നേടിയ ‘ടിയാൻ’ എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്‍ണകുമാർ സംവിധാനം ചെയുന്ന, ആര്യ നായകനാകുന്ന മലയാള ചിത്രം ‘അനന്തൻ കാട്’ എന്ന ചിത്രത്തിലെ മുരളി ഗോപിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ തങ്കരാജ് പൊന്നപ്പൻ എന്ന ശ്രദ്ധേയ കഥാപാത്രമായാണ് താരം എത്തുന്നത്. സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നതും മുരളി ഗോപി തന്നെയാണ്. ജൂൺ 25 – നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആരംഭത്തിലും […]
Read more

ബജറ്റ് 18 കോടി, നേടിയത് 71 കോടി, ആ വിസ്‍മയ ചിത്രം ഇനി ഒടിടിയിലേക്ക്

ന്യൂഡൽഹി: അർജുൻ സർജയെ നായകനാക്കി സുഭാഷ് കെ രാജ് സംവിധാനം ചെയ്ത ‘ബ്ലാസ്റ്റ്’ മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ നേടിയിരുന്നു. ആഗോള റിലീസായി മെയ് 28ന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചിരന്നത്. ഫാമിലി എന്റർടൈനറായി എത്തിയ ചിത്രത്തിൽ പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അർജുന്റെയും പ്രീതി മുകുന്ദന്റെയും അഭിരാമിയുടെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. കരാട്ടെ മാസ്റ്ററും അയാളുടെ കുടുംബവും […]
Read more

ഇലക്ട്രിക് വാഹന വില കുറയും

തിരുവനന്തപുരം: ഇന്നത്തെ കേരള ബജറ്റിൽ സംസ്ഥാന സർക്കാർ വാഹന നികുതി രംഗത്ത് സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിരക്കിൽ വരുമാനപരിധി അടിസ്ഥാനമാക്കി വ്യത്യാസങ്ങൾ കൊണ്ടുവന്നതാണ് പ്രധാന നിർദേശം. 10 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് നിലവിലെ അഞ്ച് ശതമാനം റോഡ് നികുതി മൂന്ന് ശതമാനമായി കുറച്ചു. ഇതിലൂടെ സാധാരണ കുടുംബങ്ങൾക്കും മധ്യവർഗ്ഗ ഉപഭോക്താക്കൾക്കും ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ സുലഭമാകുമെന്ന് സർക്കാർ വിലയിരുത്തുന്നു. അതേസമയം, 15 ലക്ഷം മുതൽ 20 ലക്ഷം […]
Read more

ഗോവിന്ദന് ഒന്നിനും മറുപടി ഇല്ല

തിരുവനന്തപുരം: തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയത്തിൽ എം.എ ബേബിയുടെ വിമർശനത്തിനോട് പ്രതികരിക്കാതെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കാഫിർ സ്ക്രീൻഷോട്ട് വിഷയത്തെകുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കും മറുപടി നൽകിയില്ല. പിഎം ശ്രീ വിവാദം സബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യങ്ങൾ സംബന്ധിച്ച ചോദ്യമുയർന്നത്. ‘മാഷേ, തളിപ്പറമ്പിൽ ഔചിത്യം ഉണ്ടായില്ല എന്നാണ് എംഎ ബേബി പറഞ്ഞത്’ എന്ന് മാധ്യമപ്രവർത്തകൻ പറഞ്ഞതോടെ ‘ഉം’ എന്ന് പറഞ്ഞ് സംസാരം അവസാനിപ്പിച്ച് തിരിച്ച് ​നടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മലപ്പുറത്ത് ഇ.എം.എസിൻറെ ലോകം ദേശീയ സെമിനാറിൻറെ സമാപന […]
Read more

സർക്കാർ ജീവനക്കാരെ പരിഗണിക്കാതെ VD

തിരുവനന്തപുരം: സർക്കാർ ജീവനക്കാരെ കാര്യമായി പരി​ഗണിക്കാതെ യുഡിഎഫ് സർക്കാരിൻ്റെ ഒന്നാം ബജറ്റ്. മുഖ്യമന്ത്രി വിഡി സതീശൻ അവതരിപ്പിച്ച ബജറ്റിൽ ജീവനക്കാരുടെ മെഡിക്കൽ‌ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് പരിഷ്കരിക്കുമെന്നല്ലാതെ മറ്റു പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. ലീവ് സറണ്ടറിൽ ഉചിതമായ തീരുമാനം എടുക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. എന്നാൽ പങ്കാളിത്ത പെൻഷനിൽ മാറ്റം പ്രഖ്യാപിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ അപാകതകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പെൻഷൻ പദ്ധതിയിലെ മാറ്റം പ്രഖ്യാപിച്ചത്. അതേസമയം, ശമ്പള പരിഷ്കരണ കമ്മീഷനെക്കുറിച്ച് ബജറ്റിൽ പരാമർശമുണ്ടായില്ല. വിരമിക്കൽ പ്രായം ഉയർത്തുന്നതിലും പരാമർശമുണ്ടായില്ല. ഡി […]
Read more

Recent News