Category: latest

കൊല്ലം ജില്ലയില്‍ വീണ്ടും എലിപ്പനി മരണം; 7 പേര്‍ ചികിത്സയില്‍

കൊല്ലം: ജില്ലയില്‍ വീണ്ടും എലിപ്പനി മരണം. തൃക്കരുവ സ്വദേശിയായ 70 വയസുകാരനാണ് മരിച്ചത്. ജില്ലയില്‍ വിവിധ ആശുപത്രികളിലായി എലിപ്പനി ബാധിച്ച് 7 പേര്‍ ചികിത്സയിലുണ്ട്. എലിപ്പനി ലക്ഷണങ്ങളുമായി ഇരുപതോളം പേര്‍ നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നുവെന്നാണ് ആരോഗ്യവിഭാഗത്തിന്റെ റിപ്പോര്‍ട്ട്. 12,191 പേരാണ് ഇന്നലെ പനി മൂലം ചികിത്സ തേടിയത്. ഇതില്‍ 105 പേര്‍ക്ക് ഡെങ്കിപ്പനിയും 19 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഇടുക്കിയില്‍ ആറ് പേര്‍ക്കാണ് ഇന്നലെ മലേറിയ സ്ഥിരീകരിച്ചത്.
Read more

ഫയർഫോഴ്സിൽ 1,000 ഹോംഗാർഡുമാരെ നിയമിക്കാൻ നടപടി സ്വീകരിക്കും: മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിന്റെ പ്രവർത്തനശേഷി കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൈനിക സേവനത്തിൽ നിന്ന് വിരമിച്ച 1,000 പേരെ ഹോംഗാർഡുമാരായി പുതുതായി നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും ട്രാഫിക് ഡ്യൂട്ടി ഉൾപ്പെടെയുള്ള സേവന പ്രവർത്തനങ്ങൾക്കുമാണ് ഇവരെ വിന്യസിക്കുക. സംസ്ഥാനത്ത് വർധിച്ചുവരുന്ന ദുരന്തസാഹചര്യങ്ങളും പൊതുസുരക്ഷാ ആവശ്യങ്ങളും കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ആസ്ഥാനത്ത്  ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തമുഖങ്ങളിൽ […]
Read more

ദേശീയപാത നിർമാണ പ്രശ്‌നങ്ങൾ പഠിക്കാൻ ജിയോ ടെക്‌നിക്കൽ വിദഗ്ധർ

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിശോധിക്കാനും ആവശ്യമായ പരിഹാര നടപടികൾ നിർദേശിക്കാനുമായി ജിയോ ടെക്‌നിക്കൽ വിദഗ്ധരെ നിയമിക്കാൻ തീരുമാനിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ അറിയിച്ചു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് അടുത്തിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ പ്രശ്‌നങ്ങളും അതിനെത്തുടർന്ന് ജനങ്ങൾക്കിടയിൽ ഉയർന്ന ആശങ്കകളും പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രി വ്യക്തമാക്കി. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (NHAI) അധികൃതരുമായി തിരുവനന്തപുരത്ത് നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. ദേശീയപാത 66-ന്റെ […]
Read more

അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഗവി: പത്തനംതിട്ട ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഗവി സ്വദേശിനിയാണ് മരിച്ചത്. 32വയസായിരുന്നു. പ്രദേശത്തെ മീനാര്‍ മൂന്ന് ഷെഡ് വളവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ വീട്ടില്‍ നിന്നും അങ്കണവാടിയിലേക്ക് പുറപ്പെട്ട യുവതിയുടെ മൃതദേഹം തോട്ടില്‍ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. അങ്കണവാടിയിലേക്ക് എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ വസ്ത്രങ്ങള്‍ കീറിയ നിലയിലാണ്. സംഭവത്തില്‍ മൂഴിയാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകമെന്ന് സംശയമുണ്ട്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയില്‍ […]
Read more

സംസ്ഥാനത്ത് മഴ കനക്കും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എറണാകുളത്തും തൃശ്ശൂരും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. 4 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. അതേസമയം പത്തനംതിട്ട, കോട്ടയം ഇടുക്കി, പാലക്കാട്, മലപ്പുറം കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് […]
Read more

യമനിൽ 69 ലക്ഷം ലിറ്റർ വെള്ളമെത്തിച്ച് സൗദി

റിയാദ്: യമനിലെ അൽ ഹുദൈദ ഗവർണറേറ്റിലെ അൽ ഖവ്ഖ മേഖലയിൽ 69 ലക്ഷം ലിറ്റർ വെള്ളമെത്തിച്ച് സൗദിയുടെ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ . 2026 ഏപ്രിൽ മാസത്തെ കണക്കാണിത്. ഗാർഹിക ആവശ്യങ്ങൾക്കായി 56,57,000 ലിറ്റർ വെള്ളവും, 12,97,000 ലിറ്റർ കുടിവെള്ളവും കെ.എസ്.റിലീഫ് വിതരണം ചെയ്തു. അഭയാർഥി ക്യാമ്പുകളിൽ 565 ട്രിപ്പ് ജലശേഖരണ സർവീസുകൾ നടത്തുകയും ജലത്തിന്റെ ഗുണനിലവാര പരിശോധന നടത്തുകയും ചെയ്തു. ഈ കാലയളവിൽ 309 ക്യുബിക് മീറ്റർ മലിനജലം ക്യാമ്പുകളിൽ […]
Read more

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; പ്രതി ജിതിന്‍ ഭാസ്‌കറിന് ജാമ്യമില്ല

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. വടകര സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജിതിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ശനിയാഴ്ച വൈകിട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡി കാലാവാധി.അതേസമയം കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രധാന തെളിവുകള്‍ നശിപ്പിക്കപ്പെട്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്ത് തെളിവുകള്‍ നശിപ്പിച്ചതിനാല്‍ ജില്ലാ ഫോറന്‍സിക് വിഭാഗത്തിന് ഡേറ്റ തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന […]
Read more

ആ​ഗോള സമാധാനത്തിനായി യു.എ.ഇ പ്രവർത്തിക്കും’; യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്

അബൂദബി: ആഗോള സമാധാനം, സുരക്ഷ, സ്ഥിരത, വിശ്വാസം, വികസനം എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിന് സഖ്യ രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്. ഫ്രാൻസിലെ എവിയാൻ-ലെ-ബെയ്ൻസിൽ നടക്കുന്ന 52-ാമത് ജി7 ഉച്ചകോടിക്കിടയിലായിരുന്നു പ്രസിഡന്റിന്റെ പ്രസ്താവന. ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് അദ്ദേഹം നന്ദി അറിയിച്ചു. തുടർച്ചയായ ആറാഴ്ചകളിലായി സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആയിരക്കണക്കിന് മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ യു.എ.ഇ പ്രതിരോധിച്ച സമയത്ത് പിന്തുണ നൽകിയ ജി7 രാജ്യങ്ങൾക്കും അദ്ദേഹം നന്ദി […]
Read more

സുധാകരന് തിരിച്ചടി; എം.വി ഗോവിന്ദനെതിരെ നല്‍കിയ മാനനഷ്ടക്കേസ് തള്ളി കോടതി

കൊച്ചി: കെ. സുധാകരന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ നല്‍കിയ മാനനഷ്ടക്കേസ് തള്ളി കോടതി. ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് കേസ് തള്ളിയത്. എം.വി ഗോവിന്ദനെതിരെ തെളിവ് നല്‍കാന്‍ സുധാകരന്‍ തുടര്‍ച്ചയായി നേരിട്ട് ഹാജരാകാത്തതോടെയാണ് കോടതി നടപടി എടുത്തത്. മോണ്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുമ്പോള്‍ കെ. സുധാകരനും ആ വീട്ടില്‍ ഉണ്ടായിരുന്നുവെന്ന വാർത്തകളുണ്ടെന്ന ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് എതിരെയായിരുന്നു മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. കേസില്‍ രണ്ടുതവണ അവസരം നല്‍കിയിട്ടും സുധാകരന്‍ നേരിട്ട് […]
Read more

പ്രതിസന്ധികളിലും കുലുങ്ങാതെ സൗദി: മേഖലയിലെ സംഘർഷങ്ങൾ വൻകിട വികസന പദ്ധതികളെ ബാധിക്കില്ലെന്ന് സി.ഇ.ഡി.എ

റിയാദ്: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ സൗദി അറേബ്യയുടെ വൻകിട വികസന പദ്ധതികളെ യാതൊരു കാരണവശാലും ബാധിക്കില്ലെന്ന് സാമ്പത്തിക വികസന കാര്യ കൗൺസിൽ. കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന കൗൺസിൽ യോഗത്തിലാണ് വിദേശ മന്ത്രാലയങ്ങളുടെയും സാമ്പത്തിക വിദഗ്ധരുടെയും റിപ്പോർട്ടുകൾ വിലയിരുത്തിക്കൊണ്ട് ഇക്കാര്യം അവതരിപ്പിച്ചത്. ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതാവസ്ഥകൾക്കിടയിലും സൗദി അറേബ്യ കൈവരിച്ച സാമ്പത്തിക സുരക്ഷിതത്വവും പ്രതിസന്ധികളെ നേരിടാനുള്ള രാജ്യത്തിന്റെ ശേഷിയും യോഗത്തിൽ അവതരിപ്പിച്ച സാമ്പത്തിക-ആസൂത്രണ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അടിവരയിട്ട് കാണിക്കുന്നു. ഏതൊരു അടിയന്തിര സാഹചര്യത്തെയും നേരിടാൻ സൗദിയുടെ ലോജിസ്റ്റിക്‌സ് […]
Read more

Recent News