Category: latest

നിപ: പുതിയ രോഗബാധയില്ല, സമ്പർക്കപ്പട്ടികയിലുള്ള 8 പേരുടെ പരിശോധനാഫലംകൂടി നെഗറ്റീവ്

കോഴിക്കോട്: ജില്ലയിൽ ജൂൺ 11-ന് ഒരാൾക്ക് നിപ സ്ഥിരീകരിച്ചതിനുശേഷം സംസ്ഥാനത്ത് പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഞായറാഴ്ച ലഭിച്ച എട്ടുപേരുടേത് ഉൾപ്പെടെ 11 പേരുടെയും പരിശോധനാഫലം നെഗറ്റീവ് ആണ്. രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരിൽ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇവരുടെ സ്രവം പരിശോധനയ്ക്ക് വിധേയമാക്കിയത്. നിപ രോഗബാധിതൻ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. രോഗിക്ക് റിബാവറിൻ മരുന്ന് ആദ്യംമുതലേ നൽകിയിരുന്നു. മോണോക്ലോണൽ ആന്റിബോഡി ആദ്യ ഡോസ് ജൂൺ […]
Read more

വിജയ് – സംഗീത വിവാഹമോചന കേസ് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി

ചെന്നൈ: നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് സം​ഗീത വിവാഹ മോചന ഹർജി പരിഗണിക്കുന്നത് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി. ചെങ്കൽപ്പെട്ട് കുടുംബകോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. ഇരുവരും വീഡിയോ കോൺഫ്രൻസിങ് വഴി കോടതി നടപടികളിൽ പങ്കെടുക്കണമെന്ന ആവശ്യം കോടതി തള്ളി. രണ്ട് പേരുടെയും ഇ മെയിൽ ഐഡി നൽകണമെന്ന് കോടതി വിശദമാക്കി. 26 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ അനുമതി തേടി ഫെബ്രുവരിയിലാണ് സംഗീത വിവാഹമോചന ഹർജി സമർപ്പിച്ചത്. 2021 മുതൽ വിജയ്‌ക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്ന ഗുരുതര ആരോപണങ്ങൾ […]
Read more

കേരള കർണ്ണാടക യാത്ര എളുപ്പം: ബൈരക്കുപ്പയിൽ പാലം വരുന്നു

ബം​ഗളൂരു: കർണാടക അതിർത്തിയിലെ കബനി നദിക്ക് കുറുകെയുള്ള ബൈരക്കുപ്പ പാലത്തിന്റെ നിർമാണത്തിനാവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ സംസ്ഥാന പൊതുമരാമത്ത് മന്ത്രി പികെ ബഷീറിനെ അറിയിച്ചു. ഞായറാഴ്ച ബം​ഗളൂരുവിൽ മന്ത്രി ബഷീറുമായി നടത്തിയ ചർച്ചയിലാണ് പാലം നിർമാണം സംബന്ധിച്ച കാര്യങ്ങൾ ഉടനെ തന്നെ മന്ത്രി സഭായോഗത്തിൽ വെക്കുമെന്നും അതിനുള്ള നിർദേശങ്ങൾ നൽകിക്കഴിഞ്ഞെന്നും ശിവകുമാർ പറഞ്ഞത്. കേരളത്തിനും കർണാടകയ്ക്കും ഇടയിൽ വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ഈ അന്തർ സംസ്ഥാന പാലം വയനാട് ജില്ലയിലെ പെരിക്കല്ലൂരിനെയും കർണാടകയിലെ […]
Read more

സ്റ്റേഡിയം വൃത്തിയാക്കി വീണ്ടും ലോകത്തിന്‍റെ കൈയടി നേടി ജപ്പാൻ ആരാധകർ

ഡാലസ്: കളിക്കളത്തിലെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ കളി കഴിഞ്ഞ് മടങ്ങുമ്പോൾ ഒരിക്കല്‍ കൂടി ലോകത്തിന്‍റെ മുഴുവൻ കയ്യടിയും നേടി ജപ്പാൻ ഫുട്ബോൾ ആരാധകർ. ലോകകപ്പിലെ ഗ്രൂപ്പ് എഫ് മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ ജപ്പാൻ ആവേശ സമനില പിടിച്ചതിന് പിന്നാലെ ഗാലറിയിൽ അവശേഷിച്ച പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും കവറുകളുമെല്ലാം പെറുക്കി മാറ്റിയാണ് ജപ്പാന്‍റെ ‘ബ്ലൂ സമുറായി’ ആരാധകർ ലോകത്തിന്‍റെ കൈയടി നേടിയത്. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം വൻതോതിൽ വൈറലായിക്കഴിഞ്ഞു.
Read more

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന കോഴിക്കോട്സ്വദേശി ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: ഷിഗെല്ലയില്‍ വീണ്ടും ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഏഴ് വയസ്സുകാരനാണ് മരിച്ചത്. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ഈ മാസം 12നാണ് വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും വയറിളക്കത്തെയും തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. നേരത്തെ കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലര വയസുകാരി മരിച്ചിരുന്നു. തലക്കുളത്തൂര്‍ സ്വദേശി ബബീഷിന്റെ മകള്‍ നിളയാണ് മരിച്ചത്. എല്‍കെജി വിദ്യാര്‍ത്ഥിയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു […]
Read more

ടുണീഷ്യക്കെതിരെ അ‍ഞ്ച് ഗോൾ ജയവുമായി നെതർലന്‍ഡ്സിനെയും ജപ്പാനെയും പിന്നിലാക്കി സ്വീഡൻ

മോണ്ടെറെ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിൽ ടുണീഷ്യയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് സ്വീഡന് വമ്പൻ ജയം. മെക്സിക്കോയിലെ മോണ്ടെറെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അക്രമണ ഫുട്ബോളിന്‍റെ വസന്തം തീർത്താണ് സ്വീഡിഷ് പട മൂന്ന് പോയിന്‍റുകൾ സ്വന്തമാക്കിയത്. സ്വീഡനായി മധ്യനിര താരം യാസിൻ അയാരി ഇരട്ട ഗോളുകൾ നേടിയപ്പോൾ, പ്രീമിയർ ലീഗ് താരങ്ങളായ അലക്സാണ്ടർ ഇസാക്, വിക്ടർ ഗ്യോകെറസ്, മാറ്റിയാസ് സ്വാൻബെർഗ് എന്നിവർ ഓരോ ഗോൾ വീതം നേടി. ടുണീഷ്യയുടെ ആശ്വാസ ഗോൾ പ്രതിരോധ താരം […]
Read more

പുതിയ നിപ രോഗബാധയില്ല, സമ്പർക്കപ്പട്ടികയിലുള്ള 8 പേരുടെ പരിശോധനാഫലംകൂടി നെഗറ്റീവ്

കോഴിക്കോട്: നിപ ആശങ്കകൾക്ക് താൽക്കാലിക ആശ്വാസമേകി പുതിയ പരിശോധനാ റിപ്പോർട്ടുകൾ. എല്ലാ റിപ്പോർട്ടുകളും നെഗറ്റീവാണ്. ഇതോടെ ജൂൺ 11-ന് ഒരാൾക്ക് നിപ സ്ഥിരീകരിച്ചതിനുശേഷം ആര്‍ക്കും പകർച്ച ഉണ്ടായിട്ടില്ലെന്ന് ഉറപ്പായി. സംസ്ഥാനത്ത് പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പരിശോധനയ്ക്ക് അയച്ച എട്ടുപേരുടെ സ്രവപരിശോധനാ ഫലമാണ് ഞായറാഴ്ച പുറത്തുവന്നത്. ഇതോടെ സമ്പർക്കപ്പട്ടികയിലുള്ള 11 പേരുടെയും പരിശോധനാ ഫലം നെഗറ്റീവെന്ന് സ്ഥിരീകരിച്ചിരിക്കപ്പെട്ടു. ആരോഗ്യമന്ത്രി കെ മുരളീധരന്റെ നേതൃത്വത്തിൽ കോഴിക്കോട് കളക്ടറേറ്റിൽ അടിയന്തര അവലോകനയോഗം ചേരുകയും […]
Read more

ത്രിരാഷ്ട്ര പരമ്പരയിലെ ജീവന്‍മരണപ്പോരില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് മോശം തുടക്കം

ധാംബുള്ള: ത്രിരാഷ്ട്ര പരമ്പരയില്‍ ശ്രീലങ്ക എക്കെതിരെ ടോസ് നഷ്ടമായി ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മോശം തുടക്കം. കൗമാര താരം വൈഭവ് സൂര്യവംശി മൂന്ന് ഫോറും ഒരു സിക്സും പറത്തി 14 പന്തില്‍ 21 റണ്‍സെടുത്തെങ്കിലും നാലാം ഓവറില്‍ വീണു. ഗുണശേഖര എറിഞ്ഞ രണ്ടാം ഓവറില്‍ രണ്ട് ഫോറും ഒരു സിക്സും പറത്തിയ വൈഭവ് നന്നായി തുടങ്ങി. നാലാം ഓവറില്‍ സഹന്‍ അരച്ചിഗെയെ ബൗണ്ടറി കടത്തിയ വൈഭവ് അതേ ഓവറില്‍ വാനുജ സഹന് ക്യാച്ച് നല്‍കി പുറത്തായി. വൈഭവിന് […]
Read more

മോഹന്‍ഭാഗവതിന്റെ പരിപാടിയില്‍ വിസിമാര്‍ പങ്കെടുത്തത് തെറ്റ്’; ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെത്തിയ സര്‍സംഘചാലക് മോഹന്‍ഭാഗവതിന്റെ പരിപാടിയില്‍ മൂന്ന് സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്തത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഉന്നത വിദ്യാഭ്യാസമേഖലയിലെ വര്‍ഗീയ വല്‍ക്കരണത്തിനെതിരെ കടുത്ത നിലപാടുമായി കേരളം മുന്നോട്ടുപോകുമ്പോഴാണ് ആര്‍എസ്എസ് അധ്യക്ഷന്റെ പ്രഭാഷണ പരിപാടിയില്‍ മൂന്ന് വിസിമാര്‍ പങ്കെടുത്തത്. ഈ മൂന്ന് വൈസ് ചാന്‍സലര്‍മ്മാരും കേരളീയ സമൂഹത്തോടെ വലിയ തെറ്റാണ് ചെയ്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍വ്വകലാശാലകളുടെ മതേതര സ്വഭാവത്തെ ഇല്ലായ്മ ചെയ്യാനും വിശ്വാസ്യത ഇടിച്ചുതാഴ്ത്താനും മാത്രമേ ഇത്തരം നീക്കങ്ങള്‍ ഉപകരിക്കൂ. സര്‍വ്വകലാശാലകളുടെയും ഉന്നത […]
Read more

സർക്കാരിന്റെ പോക്ക് അത്രനല്ലതല്ല

തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിന് മുന്നിൽ തുറന്നടിച്ച് കഥാകൃത്ത് ടി. പത്മനാഭൻ. സർക്കാർ എങ്ങനെയുണ്ടെന്ന് കഥാകൃത്ത് ടി.പത്മനാഭൻ മന്ത്രി സണ്ണി ജോസഫിനോട് ചോദിച്ചു. നന്നായി പോകുന്നുവെന്ന് മന്ത്രി. നന്നായി തന്നെയാണോ പോകുന്നത്. ഈ സർക്കാരിന്റെ പോക്ക് അത്ര നല്ലതല്ല. നന്നായാൽ നല്ലത് എന്ന് പത്മനാഭൻ പറഞ്ഞു . മന്ത്രിയായശേഷം പത്മനാഭനെ സന്ദർശിക്കാനെത്തിയതായിരുന്നു സണ്ണി ജോസഫ്. ‘ആ വക്കീലിനെ നിയമിച്ചത് ശരിയായില്ല. പിണറായിയും കൂട്ടരും സന്തോഷം കൊണ്ട് ആർത്തുവിളിക്കുകയാണ്’കഥാകൃത്തിന്റെ വാക്കുകൾക്ക് മുന്നിൽ മറുപടിയൊന്നും പറയാതെ മന്ത്രി പുഞ്ചിരിച്ചു. ‘പപ്പേട്ടാ, […]
Read more

Recent News