തിരുവനന്തപുരം : ഇപ്പോഴത്തെ സാംസ്കാരിക നായകർ കാലുനക്കികൾ എന്ന് യുഡിഎഫ് എംഎൽഎ ജി സുധാകരൻ വിമർശിച്ചു. പുതിയ തലമുറയിലെ യുവാക്കൾ കഞ്ചാവും ചരസുമടിച്ച് നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ കമ്മ്യുണിസ്റ്റുകളിൽ എത്രപേർ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചോദിച്ചു.
ഞാൻ സംസാരിക്കാൻ എണീറ്റപ്പോൾ പോയിൻറ് ഓഫ് ഓർഡറിന് എണിറ്റ് ആളോട് എന്തിന് സംസാരിച്ചു എന്ന് സ്പീക്കർ വ്യക്തമാക്കണമെന്നും ജി സുധാകരൻ പറഞ്ഞു. ഞാൻ സ്വതന്ത്രനായ ഒരു ജനകീയ എംഎൽഎയാണ്. സംസാരിച്ചപ്പോൾ കയ്യടിച്ച ഭരണപക്ഷ അംഗങ്ങളെ സുധാകരൻ വിലക്കി. കാര്യമാണ് പറഞ്ഞതെന്ന് കൈയ്യടിക്കേണ്ട എന്നും സുധാകരൻ ആവശ്യപ്പെട്ടു.
സോവ്യറ്റ് യൂണിയൻ എങ്ങനെ തകർന്നു? സോഷ്യൽ ഡെമോക്രസിയോ പീപ്പിൾ ഡെമോക്രസിയോ നടപ്പാക്കേണ്ടത്?. മുഖ്യമന്ത്രിയോട് സ്നേഹവും ബഹുമാനവും മാത്രം. മുഖ്യമന്ത്രി മഞ്ഞകുറ്റികളൊക്കെ കളയണം. നവകേരളം, നവോത്ഥാന കേരളം എന്ന് പറഞ്ഞിട്ട് കാര്യമില്ല. എഴുതി വായിക്കുന്നതല്ല നവോത്ഥാനം. മഞ്ഞകുറ്റിയിൽ ഒരടി മുന്നോട്ട് വച്ചത് കൊണ്ടാണ് രണ്ടടി പുറകോട്ട് വക്കേണ്ടി വന്നത്. സജി ചെറിയാൻ്റെ നാട്ടിൽ അടുക്കളയിൽ വരെ മഞ്ഞ കുറ്റിയിട്ടു. തിരിച്ചടി അന്നേ ഓർമ്മിപ്പിച്ചിരുന്നു. ധനസ്ഥിതിയുടെ ധവളപത്രം ഇറക്കണമെന്നും ജി സുധാകരൻ ആവശ്യപ്പെട്ടു.
