Category: latest

വീണയുടെ നീക്കം തള്ളി ഇഡി

തിരുവനന്തപുരം: സി.എം.ആർ.എൽ.-എക്സാലോജിക് മാസപ്പടി കേസിൽ എറണാകുളം ഇ.ഡി.അധികൃതർക്ക് മുൻപാകെ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി. വീണ വെള്ളിയാഴ്ച ഹാജരായില്ലെങ്കിൽ പുതിയ സമൻസ് നൽകിയേക്കും. ആരോഗ്യപ്രശ്നങ്ങൾ കാരണം ഹാജരാകാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥരെ ഇ-മെയിലിലൂടെ വീണ അറിയിച്ചതായാണ് റീപ്പോർട്ട്. ഇ.ഡി. കൊച്ചി യൂണിറ്റിൽ നേരിട്ടു ഹാജരാകാനുള്ള സമൻസിന് മറുപടിയായാണ് വീണയുടെ അവധി അപേക്ഷ. അധികൃതർ ആവശ്യപ്പെട്ട രേഖകൾ കൈമാറാമെന്നും അഭിഭാഷകർ ഹാജരായി രേഖകൾ കൈമാറുമെന്നുമാണ് അറിയിച്ചത്. എന്നാൽ, വീണ നേരിട്ട് ഹാജരാകണമെന്ന നിലപാടിലാണ് ഇ.ഡി. വീണയെ ചോദ്യംചെയ്തതിനുശേഷം സി.എം.ആർ.എൽ. […]
Read more

‘കേരളത്തിന് 1663 കോടി അനുവദിച്ചു’; മന്ത്രി നിതിൻ ഗഡ്കരി

ഡൽഹി: 54.37 കിലോമീറ്റർ റോഡ് നാലുവരി പാതയാക്കുന്നതിനായി കേരളത്തിന് 1663.15 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി നിതിൻ ഗഡ്കരി. ദേശീയപാത 183-ൽ കൊല്ലം ബൈപ്പാസ് ജങ്ഷൻ മുതൽ അഞ്ചിലിമൂട് വരെയുള്ള 54.37 കിലോമീറ്റർ റോഡ് നാലുവരി പതയാക്കുന്നതിനാണ് തുക അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയുടെ കശുവണ്ടി തലസ്ഥാനമെന്നറിയപ്പെടുന്ന, അറുനൂറിലധികം സംസ്കരണ യൂണിറ്റുകൾ ഉള്ള കൊല്ലത്തിന് ഈ അടിസ്ഥാന സൗകര്യ വികസനം വലിയ രീതിയിൽ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഒന്നര ലക്ഷത്തിലധികം തൊഴിലാളികളാണ് ഈ മേഖലകളിൽ ജോലി […]
Read more

അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങി, വെന്റിലേറ്ററിലായിരുന്ന രോ​ഗി മരിച്ചു

വയനാട്: അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങിയതിനെ തുടർന്ന് ചികിത്സ വൈകിയ ആദിവാസി യുവാവ് മരിച്ചു. വെള്ളമാരി ഉന്നതിയിലെ സജീവ് കുമാർ (25) ആണ് മരിച്ചത്. വെന്റിലേറ്ററിലായിരുന്നു സജീവ് കുമാർ. പനിയും ശ്വാസം മുട്ടലുമായി ഗുരുതരാവസ്ഥയിലായിരുന്ന യുവാവിനെ വെൻ്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ കോട്ടത്തറ ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ചുരത്തിൽ മന്ദംപ്പൊട്ടിക്ക് സമീപം മരം വീണ് ഒരു മണിക്കൂർ ചുരത്തിൽ കുടുങ്ങിയതോടെ ചികിത്സ വൈകുകയായിരുന്നു.
Read more

നിപ: കോഴിക്കോട് കൺട്രോൾ റൂം തുറന്നു, 43കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

കോഴിക്കോട്: കോഴിക്കോട് നിപ സ്ഥിരീകരിച്ച 43കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. രോഗി ഐസൊലേഷൻ വാർഡിൽ വെന്റിലേറ്ററിലാണ് ചികിത്സയിലുള്ളത്. രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്നലെ പുറത്തുവിട്ടിരുന്നു. മെയ് 30 മുതൽ ജൂൺ 10 വരെയുള്ള രോഗിയുടെ സഞ്ചാരപാതയാണ് പുറത്തുവിട്ടത്. രോഗിയുമായി അടുത്ത് സമ്പർക്കം പുലർത്തിയ ഹൈയസ്റ്റ് റിസ്ക്, ഹൈറിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ട 15 പേരെ ഹോം ക്വാറന്റൈനിലാക്കി. ക്ലസ്റ്ററുകൾ തിരിച്ചുള്ള നിരീക്ഷണവും ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. ജില്ലയിൽ നിപ രോഗബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ […]
Read more

യൂത്ത് കോൺ​ഗ്രസ് നേതാക്കളെ മർദിച്ച കേസ്: പ്രതികളുമായി തെളിവെടുപ്പ് നടത്താൻ SIT

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. മർദന രീതി പുനരാവിഷ്കരിക്കാനാണ് എസ്ഐടി നീക്കം. പ്രതികളുടെ തിരിച്ചറിയൽ പരേഡും ഇന്ന് നടക്കും. മർദനമേറ്റ എ.ഡി തോമസിനോടും അജയ് ജുവൽ കുര്യാക്കോസിനോടും ക്രൈം ബ്രാഞ്ച് ഓഫീസിലെത്താൻ നിർദേശം. സാക്ഷികളും തിരിച്ചറിയൽ പരേഡിന്റെ ഭാഗമാകും. സുരക്ഷ പ്രശ്നങ്ങൾ ഉള്ളതിനാൽ എല്ലാക്രമീകരണങ്ങളും പൂർത്തിയാക്കിയ ശേഷമായിരിക്കും തെളിവെടുപ്പ്. അഞ്ചു പ്രതികളുടെയും ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്നലെ പ്രതികളെ ഒറ്റയ്ക്കിരുത്തിയാണ് ചോദ്യം […]
Read more

ഇളകിവീണ പാറയ്ക്കടിയിൽ കുടുങ്ങി വയോധിക; രക്ഷാപ്രവർത്തനം വിജയം

തിരുവനന്തപുരം: പാറശ്ശാലയിൽ ഇളകിവീണ പാറയ്ക്കടിയിൽ വയോധിക കുടുങ്ങി. ഏറെ നേരം നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് വയോധികയെ പുറത്തെടുത്തത്. രാജകുമാരി എന്ന അമ്പത് വയസുകാരിയ്ക്കാണ് പാറ പതിച്ച് പരുക്കേറ്റത്. വയോധികയുടെ അരയ്ക്ക് താഴോട്ട് പാറയുടെ അടിയിൽ കുടുങ്ങിയ നിലയിലായിരുന്നു. പുലർച്ചെ പ്രാഥമിക ആവശ്യങ്ങൾക്കായി പുറത്തിറങ്ങിയപ്പോഴാണ് പാറ പതിച്ചത്. സ്ഥത്ത് ഫയർഫോഴ്സിന്റേയും പൊലീസിന്റേയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. കനത്ത മഴയിലായിരുന്നു രക്ഷാപ്രവർത്തനം നടന്നത്. രാവിലെ അഞ്ചരമണിയോടുകൂടി വീടിനു സമീപത്ത് ശുചിമുറിയിൽ കയറുന്നതിനിടയിൽ പാറ മുകളിൽ നിന്നും അടർന്നു വീഴുകയായിരുന്നു. തുടർന്ന് […]
Read more

സംസ്ഥാനത്ത് പകർച്ചവ്യാധി: പകർച്ചപ്പനി ബാധിച്ച് ഇന്നലെ ചികിത്സ തേടിയത് 13,025 പേർ

തിരുവനന്തപുരം: പകർച്ചവ്യാധി ഭീഷണിയിൽ സംസ്ഥാനം. പകർച്ചപ്പനി ബാധിച്ച് 13,025 പേരാണ് ഇന്നലെ ആശുപത്രികളിൽ ചികിത്സ തേടിയത്. ഒരു ഡെങ്കിപ്പനി മരണവും ഒരു എലിപ്പനി മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇന്നലെ 134 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം നാലുപേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മലപ്പുറം 2, കോഴിക്കോട് 1, വയനാട്-1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.സംസ്ഥാനത്തെ ഷിഗെല്ല വ്യാപനത്തിന്റെ കണക്കുകളും ആശങ്കപ്പെടുത്തുന്നതാണ്. ഈ മാസം ഇതുവരെ 38 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. 6 മാസത്തിനുള്ളിൽ ഷിഗല്ല മൂലം […]
Read more

അന്‍സിബയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ‘അമ്മ’

കൊച്ചി: നടി അന്‍സിബയ്ക്ക് സംഘടന കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി അമ്മ താരസംഘടന. മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി അന്‍സിബ സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചെന്നും ഇതില്‍ വ്യക്തമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ സംഘടന അടുത്ത നടപടികളിലേക്ക് കടക്കുമെന്നുമാണ് താക്കീത്. ജൂണ്‍ 17ാം തീയതിക്ക് മുന്‍പ് മറുപടി നല്‍കണമെന്നാണ് അറിയിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് മുന്നില്‍ താരസംഘടനയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനാണ് അന്‍സിബ ശ്രമിച്ചതെന്നാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി നിരീക്ഷണമെന്ന് കാരണം കാണിക്കല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് സംഘടനയുടെ സുഗമമായ നടത്തിപ്പിന് തടസ്സമുണ്ടാക്കിയെന്നും പൊതുജനങ്ങള്‍ക്ക് മുന്നില്‍ അമ്മയുടെ […]
Read more

നിപ ബാധ; പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിൾ പോസിറ്റീവ്

കോഴിക്കോട്: നിപ രോഗബാധ സ്ഥിരീകരിച്ചയാളുടെ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിൾ പോസിറ്റീവ്. കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രാഥമിക പരിശോധനാഫലം ഇന്നലെ പോസിറ്റീവ് ആയതോടെ ഇയാളുടെ സാമ്പിളുകൾ പൂനൈയിലേക്ക് അയച്ചിരുന്നു. ഇതാണ് പോസിറ്റീവെന്ന് സ്ഥിരീകരണമുണ്ടായിരിക്കുന്നത്. രോഗബാധിതനായ ആൾ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആര്‍ആര്‍ടി സംഘം യോഗം ചേര്‍ന്നു. രാമനാട്ടുകര അഞ്ചാം ഡിവിഷനിലെ 50 വീടുകളെ ഉള്‍പ്പെടുത്തി ഓരോ ക്ലസ്റ്ററുകള്‍ രൂപീകരിക്കാനാണ് തീരുമാനം. ആര്‍ആര്‍ടി സംഘം ഓരോ വീടുകളിലും എത്തി […]
Read more

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽ സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാക്കുന്നതിൽ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍. ബജറ്റില്‍ ഉള്‍പ്പടെ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ സര്‍വീസ് നിർത്തി സമരം നടത്തുമെന്ന് ബസ് ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ അറിയിച്ചു. സ്ത്രീ യാത്രക്കാര്‍കൂടി ഇല്ലെങ്കില്‍ സര്‍വീസ് നടത്താന്‍ കഴിയില്ലെന്ന് ഉടമകള്‍ പ്രതികരിച്ചു. വന്‍ നഷ്ടമാണ് സഹിക്കേണ്ടി വരുക. സ്വകാര്യ ബസ് മേഖലയെ തകര്‍ക്കുന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. സര്‍വീസ് നിര്‍ത്തിയാല്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിച്ചിട്ട് 15 വര്‍ഷമായി. ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നുവെന്നും […]
Read more

Recent News