കുവൈത്തിൽ വ്യോമപാത തുറന്നു; സർവീസ് പുനരാരംഭിച്ച് കുവൈത്ത്-ജസീറ എയർവേയ്‌സുകൾ
കുവൈത്ത് സിറ്റി: താൽക്കാലികമായി അടച്ചിട്ടിരുന്ന വ്യോമപാത വീണ്ടും തുറന്നതോടെ കുവൈത്തിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ കുവൈത്ത് എയർവേയ്‌സും പ്രമുഖ ബജറ്റ് എയർലൈനായ ജസീറ എയർവേയ്‌സും തങ്ങളുടെ സർവീസുകൾ പൂർണതോതിൽ പുനരാരംഭിച്ചു. മേഖലയിലെ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇന്ന് പുലർച്ചെ 4:50 മുതലായിരുന്നു കുവൈത്ത് വ്യോമപാതയിലൂടെയുള്ള വിമാന സർവീസുകൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയത്. വ്യോമയാന സുരക്ഷയും യാത്രക്കാരുടെ സുരക്ഷിതത്വവും മുൻനിർത്തിയായിരുന്നു ഈ അടിയന്തര നടപടി. വ്യോമപാത തുറന്ന പശ്ചാത്തലത്തിൽ തടസ്സപ്പെട്ട സർവീസുകൾ എത്രയും വേഗം പുനക്രമീകരിക്കാനുള്ള ശ്രമത്തിലാണ് എയർലൈനുകൾ. താൽക്കാലിക വിലക്ക് […]
Read more

