Category: latest

‘രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കണം, നിപയെ ഒറ്റക്കെട്ടായി നേരിടാം’; വീണ ജോര്‍ജ്

തിരുവനന്തപുരം: വീണ്ടും സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഒറ്റക്കെട്ടായി പൊരുതാമെന്ന ആഹ്വാനവുമായി മുൻ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തുനിൽക്കാതെ, നിലവിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തിര പ്രതിരോധ നടപടികളിലേക്ക് കടക്കണമെന്നും മുൻ മന്ത്രി പറഞ്ഞു. രോഗിക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം രോഗവ്യാപനം തടയുന്നതിനുള്ള കർശന നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. മുൻകാല […]
Read more

‘LDF അല്ലാതെ മറ്റാരുണ്ട്’; തെരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് CPIM

തിരുവനന്തപുരം: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് CPIM വിലയിരുത്തൽ. എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യത്തെ കുറിച്ചാണ് വിമർശനം ഉയർന്നത്. മുൻ തെരഞ്ഞെടുപ്പുകളിലേത് പോലെ വേണ്ടത്ര ജനങ്ങളെ ആകർഷിക്കാനായില്ലെന്നും പ്രകടന പത്രികയും ആകർഷകമായില്ലെന്നും വിമർശനം ഉണ്ടായി. കൂടാതെ നേതാക്കൾ പെരുമാറ്റം നന്നാക്കണമെന്നും പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും പെരുമാറ്റത്തെ കുറിച്ച് പരാതികളുണ്ടെന്നും സിപിഐഎം വിലയിരുത്തി. ജനസസൗഹൃദപരമായ സമീപനത്തിലേക്ക് നേതാക്കളും പ്രവർത്തകരും സ്വയം മാറണമെന്നും സിപിഐഎം അവലോകന റിപ്പോർട്ടിൽ വിമർശനം ഉയർന്നു. പാർട്ടിക്കകത്തെ തെറ്റായ പ്രവണതകളും […]
Read more

കൂടുതൽ KSRTC ബസുകൾ മലബാറിൽ സജ്ജമാക്കുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്

ന്യൂഡൽഹി: മലബാറിൽ കൂടുതൽ കെഎസ്ആര്‍ടിസി ബസുകൾ സജ്ജമാക്കുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്. ഷെഡ്യൂളുകൾ വെട്ടിക്കുറച്ചത് മുൻ സർക്കാരാണ്. പ്രിയദർശനി പദ്ധതിക്കെതിരെ ഇടതുപക്ഷം പരിഹാസം തുടരട്ടെയെന്നും ഈ പരിഹാസമാണ് എൽഡിഎഫിനെ 35 സീറ്റിലേക്ക് എത്തിച്ചതെന്നും മന്ത്രി ഡൽഹിയിൽ പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടമാണ് നടപ്പിലാക്കിയത്. സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയാണ് നടപടിയെന്നും ഒരു മാസത്തിനകം പദ്ധതിയുടെ മാറ്റം സംസ്ഥാനത്ത് കാണാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. അതേസമയം സ്ത്രീകൾക്ക് സൗജന്യ യാത്രക്കായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് മുന്‍കൂര്‍ പണം നല്‍കില്ല. തത്സമയ തിരിച്ചടവ് ഉദ്ദേശിക്കുന്നതിനാല്‍ […]
Read more

റാഗിങ് നിരോധന നിയമ ഭേദഗതി: നടപടി വൈകരുതെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാന റാഗിങ് നിരോധന നിയമം ഭേദഗതി ചെയ്യാനുള്ള നടപടികൾ വൈകിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളുടെ പുരോഗതി മൂന്നാഴ്ചയ്ക്കകം അറിയിക്കാൻ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദേശം നൽകി. റാഗിങ്ങിന് കർശന ശിക്ഷാവ്യവസ്ഥകൾ ഉൾപ്പെടുത്തി കരട് നിയമഭേദഗതി കഴിഞ്ഞ സർക്കാർ തയ്യാറാക്കിയിരുന്നു. ഇത് ഉടൻ മന്ത്രിസഭയുടെ പരിഗണനയ്ക്കുവിടുമെന്നും അറിയിച്ചു. ഭരണം മാറിയ സാഹചര്യത്തിൽ വിശദാംശങ്ങൾ അറിയിക്കാൻ സർക്കാർ അഭിഭാഷക സമയംതേടി. വിഷയം ജൂലായ് ഒന്നിന് പരിഗണിക്കും. റാഗിങ് […]
Read more

തൃണമൂലിൽ വൻ പ്രതിസന്ധി; രാജ്യസഭാ എംപിമാരുടെ രാജി തുടരുന്നു

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ രാജ്യസഭാ എംപിമാരുടെ രാജി തുടരുന്നു. പ്രകാശ് ചിക് ബരൈക്ക് ആണ് രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചത്. ഇതോടെ രാജിവെച്ച തൃണമൂൽ രാജ്യസഭാ എംപിമാരുടെ എണ്ണം മൂന്നായി. നേരത്തെ, സുഖേന്ദു ശേഖർ റോയ്, സുഷ്മിത ദേവ് എന്നിവർ രാജി വെച്ചിരുന്നു. തൃണമൂൽ കോൺഗ്രസ് എംപിയായിരുന്ന സുഷ്മിത ദേവിൻ്റെ രാജിക്ക് പിന്നാലെ ആണ് പ്രകാശ് ചിക് ബരൈക്കും സ്ഥാനമൊഴിഞ്ഞത്. സുഷ്മിത ദേവ് തൃണമൂൽ കോൺഗ്രസിൽ നിന്നും രാജിവെക്കുകയും ചെയ്തു. […]
Read more

‘പ്രതിപക്ഷ ഉപനേതാവ് പദവി ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല’; ബിനോയ് വിശ്വം

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലുറച്ച് സിപിഐ. ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പരാജയത്തില്‍ ആവശ്യമായ എല്ലാ തിരുത്തലുകളും പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. ഇടതുപക്ഷ മൂല്യങ്ങളും കമ്മ്യൂണിസ്റ്റ് മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ ആയിരിക്കും തിരുത്തലുകള്‍. നേതൃയോഗങ്ങളിലെ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃയോഗങ്ങള്‍ ജയ ജയ പറയാനുള്ളതല്ല. യോഗങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉണ്ടാകും. പുറത്തുവന്നതുപോലെയുള്ള വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
Read more

ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിനെതിരായ നടപടിക്ക് സിപിഐഎം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ എ പത്മകുമാറിനെതിരായ നടപടിക്ക് ഒരുങ്ങി സിപിഐഎം. നടപടി ചർച്ച ചെയ്യാൻ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഈമാസം 15 ന് ചേരും. പത്മകുമാറിനെതിരെ നടപടിയെടുക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തൽ. പദ്മകുമാറിനെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റി നിർത്താൻ മാത്രമായിരുന്നു ഇതുവരെയുള്ള നിർദേശം. കഴിഞ്ഞ ആഴ്ചയാണ് പദ്മകുമാർ പാർട്ടി അംഗത്വം പുതുക്കിയത്. അതേസമയം, സ്വര്‍ണക്കൊള്ളയില്‍ വിശദീകരണം തേടി പാര്‍ട്ടി പത്മകുമാറിന് നോട്ടീസ് അയയ്ക്കുകയും തെറ്റ് ചെയ്തിട്ടില്ലെന്ന് പത്മകുമാര്‍ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. […]
Read more

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” യിലെ കഥക് വീഡിയോ ഗാനം പുറത്ത്

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കുന്ന “ചിന്ന ചിന്ന ആസൈ” യിലെ പുതിയ ഗാനമെത്തി. “കഥക്” എന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഗോവിന്ദ് വസന്ത ഈണം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് ഗജാനൻ മിത്‍കെ, ആലപിച്ചത് ശ്രുതി ശിവദാസ്. പ്രശസ്ത ഡാൻസ് മാസ്റ്റർ ആയ ബ്രിന്ദ ഗോപാൽ ആണ് ഈ ഗാനത്തിനായി നൃത്ത സംവിധാനം നിർവഹിച്ചത്. ജൂൺ 19 ന് ആണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. ദുൽഖർ […]
Read more

കൊല്ലം ജില്ലയിൽ രണ്ടു പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

കൊല്ലം: കൊല്ലം ജില്ലയിൽ ഷി​ഗെല്ല സ്ഥിരീകരിച്ചു. രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നേരത്തെ വയനാട് ജില്ലയിലും ഷി​ഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ 3 കുട്ടികൾക്കാണ് രോ​ഗം പടർന്നത്. രോഗലക്ഷണങ്ങളുമായി ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം 38 ആണ്. മലിന ജലത്തിലൂടെ ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതുമാണ് ഷിഗെല്ലയ്ക്ക് കാരണം. കഠിനമായ പനിയും വരുന്നത്കൊണ്ട് രോഗത്തിന്റെ തീവ്രത കൂടുകയും ചെയ്യുന്നു. വയറിളക്കത്തിന് പുറമെ വയറുവേദനയും ഛര്‍ദിയുമുണ്ടാവുകയും ചെയ്യുന്നതാണ് ഇതിന്‍റെ പ്രധാന […]
Read more

റഷ്യയിൽ കാർ ബോംബ് സ്ഫോടനത്തിൽ ഉന്നത സൈനിക ഉദ്യോഗസ്ഥന് ദാരുണാന്ത്യം

മോസ്കോ: റഷ്യയിൽ കാർ ബോംബ് സ്ഫോടനത്തിിൽ ഉന്നത സൈനിക ഉദ്യോഗസ്ഥൻ മരിച്ചു. റഷ്യൻ സൈന്യത്തിന്റെ ആർട്ടിലറി, മിസൈൽ വെടിക്കോപ്പുകളുടെ വിതരണ വിഭാഗം തലവൻ കേണൽ ദമീർ ദവിദോവാണ് കൊല്ലപ്പെട്ടത്. മോസ്കോയ്ക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. റഷ്യൻ തലസ്ഥാനത്തിന്റെ കിഴക്കൻ അതിർത്തിയോട് ചേർന്നുള്ള ബാലാഷിഖ എന്ന നഗരത്തിലാണ് സ്ഫോടനമുണ്ടായത്. 57കാരനായ ദമീർ ദവിദോവ് സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു എക്സ് 3 എസ്.യു.വി കാർ പൂർണമായും സ്ഫോടനത്തിൽ തകർന്നു. റഷ്യ യുക്രെയ്നിൽ പൂർണ്ണതോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യൻ മണ്ണിൽ വെച്ച് യുദ്ധത്തെ […]
Read more

Recent News