Category: latest

ശബരിമല സ്വർണക്കൊള്ള കേസില്‍ കുറ്റപത്രം വൈകും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ കുറ്റപത്രം വൈകും. ദ്വാരപാലകശിൽപ്പ കേസിൽ എസ്ഐടി തുടരന്വേഷണവുമായി മുന്നോട്ട് പോകും. 2025ൽ പാളികൾ കടത്തിയതിലും തുടരന്വേഷണം നടത്തും. മുൻ പ്രസിഡൻ്റ് പി. എസ് പ്രശാന്ത് അംഗങ്ങളായ അജികുമാർ, സന്തോഷ് എന്നിവരെ ഉടൻ ചോദ്യം ചെയ്യും. 2019 ൻ്റെ തുടർച്ചയാണ് 2025 ലേതെന്ന് എസ്ഐടി പറയുന്നു. ശബരിമലയിൽ നിന്ന് വീണ്ടും സാമ്പിളുകള്‍ ശേഖരിക്കും. ഹൈക്കോടതി നിർദ്ദേശപ്രകാരം പാളികളിൽ നിന്നും വീണ്ടും സാമ്പിൾ ശേഖരിക്കും. ഈ മാസപൂജയ്‌ക്ക് നട തുറക്കുമ്പോഴായിരിക്കും സാമ്പിൾ ശേഖരിക്കുക.
Read more

24 മണിക്കൂറിൽ പിടികൂടിയത് 18 പാമ്പുകളെ: തൃശ്ശൂരിലെ വീട്ടിൽ തിരച്ചിൽ തുടരുന്നു

തൃശൂര്‍: 24 മണിക്കൂറിനുള്ളില്‍ തൃശൂരിലെ പൂങ്കുന്നത്തെ ഒരു വീട്ടില്‍ നിന്ന് പിടികൂടിയത് 18 പാമ്പുകളെ. ഇപ്പോഴും പാമ്പുകളെ പിടികൂടിക്കൊണ്ടിരിക്കുകയാണ്. മലമ്പാമ്പുകളുടെ കുഞ്ഞുങ്ങളെയാണ് പിടികൂടിയത്. രാത്രിയെല്ലാം പാമ്പുകൾ വന്നുകൊണ്ടിരിക്കുകയാണെന്നും പേടിച്ചുപോയെന്നും വീട്ടുടമ കാർത്തിക് പറഞ്ഞു. ഇനിയും പാമ്പുകൾ ഉണ്ടായേക്കാമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
Read more

അഹമ്മദാബാദ് വിമാന അപകടം: അന്വേഷണ റിപ്പോർട്ട് വൈകിയേക്കും

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിൽ അന്തിമ അന്വേഷണ റിപ്പോർട്ട് വൈകിയേക്കും. തകർന്ന വിമാനത്തിലെ എൻജിനുകൾ വിശദമായ പരിശോധനയ്ക്ക് അയച്ചിരുന്നു. ജിഇ എയ്‌റോസ്‌പേസ് കമ്പനിയിലേക്ക് ആണ് അയച്ചിരിക്കുന്നത്. വിമാനത്തിലെ എൻജിനുകളുടെ വിശദമായ പരിശോധന പൂർത്തിയാക്കിയാൽ മാത്രമേ അന്തിമ റിപ്പോർട്ട് പുറത്തുവിടാൻ കഴിയൂ എന്നും വ്യോമയാന മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞവർ‌ഷം ജൂൺ 12നാണ് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനം നിമിഷങ്ങൾക്കകം വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തിൽ ഇടിച്ചിറങ്ങിയത്. 12 […]
Read more

മണലൂർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് കെപിസിസി സെക്രട്ടറി

തിരുവനന്തപുരം: കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ സിഎംആർഎൽ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്. എൻ ശശിധരൻ കർത്ത ഇടപെട്ടെന്ന ആരോപണവുമായി കെപിസിസി സെക്രട്ടറി സി. സി ശ്രീകുമാർ. ശശിധരൻ കർത്തയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി കൊച്ചിയിലെ ഇഡി അഡീഷണൽ ഡയറക്ടർക്ക് ഔദ്യോഗികമായി പരാതി നൽകി. എക്സാലോജിക് സൊല്യൂഷൻസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ നിലവിൽ ഇഡി അന്വേഷണം നേരിടുന്ന ശശിധരൻ കർത്ത, തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇടപെട്ടുവെന്നാണ് […]
Read more

വന്യമൃഗങ്ങളെ കൊല്ലുന്നതിൽ തെറ്റില്ലെന്ന് സിപിഎം നേതാവ് എം. എം മണി

ഇടുക്കി: സംസ്ഥാനത്ത് നിരന്തരം മനുഷ്യജീവിതത്തിന് ഭീഷണിയാകുന്ന വന്യമൃ​ഗങ്ങളെ കൊല്ലുന്നതിൽ തെറ്റില്ലെന്ന വിവാദ പ്രസ്താവനയുമായി സിപിഎം നേതാവ് എം. എം മണി. വന്യജീവി ആക്രമണങ്ങൾ തടയാൻ നടപടിയെടുക്കാത്ത വനംവകുപ്പിനെയും മന്ത്രി ഷിബു ബേബി ജോണിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പുതിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന് വിഷയത്തിൽ ഒരു വിവരവുമില്ലെന്നും അദ്ദേഹം ആരോപിച്ചു. വന്യജീവി ആക്രമണത്തിന് ‘ഒറ്റമൂലി’ ഇല്ലെന്ന മന്ത്രിയുടെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവേയാണ് എം.എം മണിയുടെ പരാമർശം. മനുഷ്യജീവിതത്തിന് പാരയായി നിൽക്കുന്ന ഏത് മൃഗങ്ങളെയും […]
Read more

ബിജെപി കൗൺസിലർ സുഗതന്റെ അറസ്റ്റ്: കുടുംബത്തിന്റെ ആരോപണം തള്ളി പോലീസ്

തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലറുമായ ആർ സുഗതന്റെ അറസ്റ്റിൽ, കുടുംബത്തിന്റെ ആരോപണം തള്ളി പൊലീസ്. സുഗതന്റെ വീട് പൂർണമായും സിസിടിവി നിരീക്ഷണത്തിലാണെന്നും ദൃശ്യങ്ങൾ പുറത്തുവിടട്ടെയെന്നും പൊലീസ് പറയുന്നു. സുഗതന്റെ ഭാര്യയുടെ മാല പൊട്ടിച്ചെന്നും മകന് നേരെ തോക്ക് ചൂണ്ടിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം വധശ്രമ കേസിലെ രണ്ടാം പ്രതിയായ സുഗതന്റെ സഹോദരൻ സന്ദീപിനെ അറസ്റ്റ് ചെയ്യാനും നീക്കമുണ്ട്. കാപ്പാ ചുമത്തി ജില്ലാ കളക്ടർ കരുതൽ തടങ്കലിലിടാൻ നിർദേശിച്ച ആളാണ് വാഴോട്ടുകോണം കൗൺസിലർ […]
Read more

15ന് കെഎസ്ആർടിസി തടയും, ഫ്രീയായി യാത്ര ചെയ്യും; പ്രഖ്യാപനവുമായി മെൻസ് അസോസിയേഷൻ

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് നൽകുന്ന സൗജന്യ യാത്രക്കെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ എന്ന സംഘടന രംഗത്ത്. സൗജന്യ യാത്ര ആരംഭിക്കുന്ന ജൂൺ 15ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കുമെന്നും ബസുകൾ തടയുമെന്ന് പ്രഖ്യാപിച്ചു. കൂടാതെ ബസിൽ കയറി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. റേഷൻ കാര്‍ഡ് നോക്കി സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവർക്ക് സൗജന്യ യാത്ര കൊടുക്കുന്നത് കൊണ്ട് പ്രശ്നമില്ല. ലക്ഷങ്ങൾ ശമ്പളം വാങ്ങിക്കുന്നവർക്ക് പോലും എന്തിനാണ് സൗജന്യ യാത്രയെന്നാണ് ഓൾ […]
Read more

എഥനോൾ ചേർത്ത പെട്രോളിന് നികുതി ഇളവ്; പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഡൽഹി: രാജ്യത്ത് എഥനോൾ ചേർത്ത പെട്രോളിന് നികുതി ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 22 മുതൽ 30 ശതമാനം വരെ എഥനോൾ ചേർത്ത പെട്രോൾ വിഭാഗങ്ങൾക്ക് എക്സൈസ് നികുതി പൂർണമായും ഒഴിവാക്കി. രാജ്യത്ത് ക്രൂഡ് ഓയിൽ ഇറക്കുമതി കുറച്ച് ബദൽ ഇന്ധനം പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രത്തിൻ്റെ നീക്കങ്ങളുടെ ഭാഗമാണ് സുപ്രധാന പ്രഖ്യാപനം. ഇ22, ഇ25, ഇ27, ഇ30 പെട്രോളുകൾക്കാണ് നികുതി ഇളവ് ബാധകമാകുക. ഇ22 ഇന്ധനത്തിൽ 78 ശതമാനം പെട്രോളും 22 ശതമാനം എഥനോളുമാണ് ഉൾപ്പെടുന്നതത്. ഇ25ൽ 75 […]
Read more

CMRL-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്: ചോദ്യം ചെയ്യലിന് ഹാജരാകുന്നതില്‍ സാവകാശം തേടി വീണ ടി

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി വീണ ടി. ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് വീണ സാവകാശം തേടിയത്. ബുധനാഴ്ച രാവിലെയായിരുന്നു വീണയുടെ ഇ മെയില്‍ ഇ ഡിക്ക് ലഭിച്ചത്. മുഴുവന്‍ രേഖകളും ചോദ്യങ്ങള്‍ക്കുള്ള മറുപടിയും അഭിഭാഷകന്‍ മുഖേന സമര്‍പ്പിക്കാമെന്നും വീണ കത്തില്‍ പറഞ്ഞിരുന്നു. ഇ ഡിയുടെ നിലപാട് ഇന്ന് വീണയെ അറിയിക്കും. അനാരോഗ്യം ചൂണ്ടിക്കാട്ടി അവധി തേടിയാല്‍ മെഡിക്കല്‍ രേഖകള്‍ അടക്കം സമര്‍പ്പിക്കുന്ന പക്ഷം പരിഗണിക്കുന്നതാണ് ഇ ഡിയുടെ രീതി. എന്നാല്‍ […]
Read more

സംസ്ഥാന സര്‍വകലാശാലകളിലെ ഗവര്‍ണറുടെ ഇടപെടലുകളെ വിമർശിച്ച് മന്ത്രി റോജി എം ജോണ്‍

തിരുവനന്തപുരം: സംസ്ഥാന സര്‍വകലാശാലകളിലെ ഗവര്‍ണറുടെ ഇടപെടലുകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍. എം ജി സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍, സെനറ്റ് തിരഞ്ഞെടുപ്പുകളിൽ സര്‍ക്കാരുമായി ഗവര്‍ണര്‍ കൂടിയാലോചിച്ചിട്ടില്ല. ഒരു തരത്തിലുള്ള കാവിവല്‍ക്കരണത്തോടും സംസ്ഥാന സര്‍ക്കാരിന് യോജിപ്പില്ല. മുന്‍ മുഖ്യമന്ത്രിയും ഗവര്‍ണറും ചായകുടിച്ച് ധാരണയുണ്ടാക്കിയതിന്റെ ഫലം അനുഭവിക്കുന്നത് ഇപ്പോഴത്തെ സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, നമ്മള്‍ പ്രതിപക്ഷത്തിരുന്നുകൊണ്ട് ഇക്കാര്യത്തിലെടുത്ത നിലപാടാണ് ഇപ്പോള്‍ ഭരണപക്ഷത്തിരിക്കുമ്പോഴും ഉള്ളത്. ഗവര്‍ണര്‍ സര്‍വകലാശാലകളിലെ പ്രവര്‍ത്തനങ്ങളില്‍ കൈകടത്താന്‍ തുടങ്ങിയത് കഴിഞ്ഞ സര്‍ക്കാരിന്റെ […]
Read more

Recent News