വനിതാ എസ്‌ഐക്കെതിരായ അൻസിബയുടെ പരാതി ഡിജിപിക്ക് കൈമാറി മുഖ്യമന്ത്രി

കൊച്ചി: തൃപ്പൂണിത്തുറ പോലീസ് സ്‌റ്റേഷനിലെ വനിതാ എസ്‌ഐക്കെതിരായ നടി അൻസിബ ഹസ്സന്റെ പരാതി പോലീസ് മേധാവിക്ക് കൈമാറി മുഖ്യമന്ത്രി വി.ഡി. സതീശൻ. പരാതി പരിശോധിച്ച ശേഷം തുടർനടപടികൾക്കായി ഡിജിപി നിർദേശം നൽകും. തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലെ എസ്‌ഐ രേഷ്മയ്‌ക്കെതിരേയാണ് അൻസിബ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. വ്യാഴാഴ്ചയാണ് അൻസിബ പരാതി നൽകിയത്.

പോലീസ് സ്‌റ്റേഷനിൽ വിളിച്ചുവരുത്തി മൂന്നുമണിക്കൂറോളം പിടിച്ചിരുത്തി മാനസികമായി പീഡിപ്പിച്ചുവെന്നാണ് അൻസിബയുടെ പരാതി. ജനുവരി 29- നാണ് സംഭവം. നടിയും താരസംഘടനയായ ‘അമ്മ’ എക്‌സിക്യൂട്ടീവ് അംഗവുമായ ലക്ഷ്മിപ്രിയയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തന്നെ വിളിച്ചുവരുത്തിയതെന്നാണ് അൻസിബയുടെ അൻസിബയുടെ ആരോപണം. മറ്റുള്ളവരുടെ മുന്നിൽവെച്ച് തന്നെ അപമാനിച്ചു. ലക്ഷ്മിപ്രിയ, ഭർത്താവ് എന്നിവരുമായി ചേർന്ന് എസ്‌ഐ ഗൂഢാലോചന നടത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു. എസ്‌ഐക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കണം. ഒരുകോടി രൂപ നഷ്ടപരിഹാരം നൽകണം എന്നീ ആവശ്യങ്ങളും അൻസിബയുടെ പരാതിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *