Category: latest

കിണർ വൃത്തിയാക്കുന്നതിനിടെ കപ്പിയും കയറും തൂണും പൊട്ടിവീണു; തൊഴിലാളിക്ക് ദാരുണാന്ത്യം

കുഴല്‍മന്ദം: പെരുങ്കുന്നത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ കപ്പിയും കയറും തൂണും പൊട്ടിവീണ് തൊഴിലാളി മരിച്ചു. രാവിലെ ചിതലി എടക്കാട്ടില്‍ സ്വകാര്യ വ്യക്തിയുടെ കിണര്‍ നന്നാക്കുന്നതിനിടെയായിരുന്നുഅപകടം. കുഴല്‍മന്ദം പെരുങ്കുന്നം തെക്കേക്കരയില്‍ രാമദാസ് (41) ആണ് മരിച്ചത്. തിങ്കളാഴ്ച കിണര്‍ വൃത്തിയാക്കി കഴിഞ്ഞതിനു ശേഷം മുകളിലേക്ക് കയറാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പായി മുകളിലെ കപ്പിയും കയറും തൂണും ഇടിഞ്ഞ് രാമദാസിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. കമ്പി തലയില്‍ഇടിച്ച് ഗുരുതരമായിപരിക്കേറ്റരാമദാസ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടവിവരമറിഞ്ഞ് ആലത്തൂര്‍ അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് മൃതദേഹം കിണറ്റില്‍നിന്ന്പുറത്തെടുത്തത്. കുഴല്‍മന്ദം […]
Read more

ഇന്ത്യയുടെ ആണവായുധ ശേഖരം വർധിച്ചെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര പ്രതിരോധ ഗവേഷണ സ്ഥാപനമായ ‘സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്’ പുറത്തുവിട്ട ‘സിപ്രി ഇയർബുക്ക് 2026’ ലാണ് ഈ വിവരങ്ങളുള്ളത്. ഇന്ത്യയുടെ ആണവായുധ ശേഖരം 2025-ലെ 180 പോർമുനകളിൽ നിന്ന് 2026-ൽ 190 ആയി ഉയർന്നു. ഒരു വർഷത്തിനിടെ ഇന്ത്യ 10 ആണവായുധങ്ങൾ കൂടി ആയുധശേഖരത്തിലേക്ക് കൂട്ടിച്ചേർത്തതായി സിപ്രി വ്യക്തമാക്കുന്നു. ഇതേ കാലയളവിൽ പാകിസ്താന്റെ ആണവായുധ ശേഷിയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. 2025-ലെയെന്നപോലെ പാകിസ്താന്റെ കൈവശമുള്ള ആണവായുധങ്ങളുടെ എണ്ണം […]
Read more

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ആഗോള റിലീസ് 2026 ജൂലൈ 3 ന് ; ചിത്രം കേരളത്തിലെത്തിക്കുന്നത് ഗുഡ് ഫെലാസ് ഫിലിംസ് ആൻഡ് റിലീസ്

കൊച്ചി: അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധം 2026, ജൂലൈ 3 ന് ആഗോള റിലീസായി എത്തും. ചിത്രം കേരളത്തിലെത്തിക്കുന്നത് ജി എഫ് (ഗുഡ് ഫെല്ലാസ്) ഫിലിംസ് ആൻഡ് റിലീസ് ആണ്. വിരാട് കർണ്ണ നായകനായി എത്തുന്ന ചിത്രം എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് […]
Read more

അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികൾക്ക് കാരണമാകാം ’; മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: സ്വകാര്യത ലംഘിക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരേ കർശന മുന്നറിയിപ്പുമായി പോലീസ്. അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികൾക്ക് കാരണമാകാം. ഇത് മൂന്ന് വർഷംവരെ തടവും രണ്ടുലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് പോലീസ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർ അറിയാനാണ്. മനുഷ്യന്റെ ദുഃഖവും, മരണവും, നാടിന്റെ പ്രതിസന്ധിയും, അപകടങ്ങളുമൊക്കെ ചിലർക്കു സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറുന്നു. അനാവശ്യ ഇടപെടലുകളും, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും […]
Read more

ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തില്‍ പങ്കെടുത്തത് 25 പാര്‍ട്ടികള്‍; 2 മാസത്തിലൊരിക്കല്‍ യോഗം ചേരാനും ധാരണ

ഡൽഹി: ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തില്‍ 25 പാർട്ടികൾ പങ്കെടുത്തു എന്ന് മല്ലികാര്‍ജുന്‍ ഖർഗെ പറഞ്ഞു. ഡിഎംകെയും ആം ആദ്മി പാര്‍ട്ടിയും വിട്ടുനിന്ന്. അഞ്ച് കാര്യങ്ങൾ യോഗം തീരുമാനം തീരുമാനിച്ചു. വോട്ട് ചോരി ആോരപണം ശക്തമായി മുന്നോട്ട് കൊണ്ടുപോകും ചീഫ് ജസ്റ്റിസിന് കത്ത് നൽകും, സിബിഎസ് ഇ മൂല്യനിര്‍ണയം വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ ധർമേന്ദ്ര പ്രധാൻ്റെ രാജി അനിവാര്യം, കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിക്കണം, സാമ്പത്തിക സ്ഥിതി, വിലക്കയറ്റം, കർഷകരുടെ പ്രശ്നം എന്നിവ ചർച്ച ചെയ്യണം, എല്ലാ രണ്ട് മാസം […]
Read more

യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ 21 കാരിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചേലോട്ടിൽ പ്രദീപ്കുമാർ -ബിന്ദു ദമ്പതികളുടെ മകൾ നന്ദനയാണ് മരിച്ചത്. നന്ദനയുടെ വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. സംഭവം നടക്കുന്ന സമയം സഹോദരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സഹോദരി പുറത്തിറങ്ങിയപ്പോഴാണ് നന്ദനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടം കോഴിക്കോട് മെഡിക്കൽ കോളജിൽ നടക്കും. സംഭവത്തിൽ താമരശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

ഫിലിപ്പീൻസിൽ ഭൂചലനം; 19 പേര്‍ മരിച്ചു

മനില: വടക്കന്‍ ഫിലിപ്പീന്‍സിൽ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ 19 പേര്‍ മരിച്ചു. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7.37ന് ഉണ്ടായ ഭൂചലനത്തില്‍ 134 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ജോളിബീ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. കോസ്റ്റ് ഓഫ് മിന്റനാവോ ദ്വീപില്‍ ഉണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില ഇടങ്ങളില്‍ ഇവ പിന്‍വലിച്ചിട്ടുണ്ട്. കൃത്യമായി […]
Read more

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി ബാധിച്ച് ഒരു മരണം. എറണാകുളം ആലുവ സ്വദേശി മുരളീധരനാണ് ചികിത്സയിലിരിക്കെ മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്നു. ഒരാഴ്ചക്കിടെ രണ്ടാമത്തെ മരണമാണ് ഇത്. ജില്ലയിൽ പകർച്ചപനിയും വ്യാപകമാണ്. ക്യൂലക്സ് കൊതുക് പരത്തുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ. സംസ്ഥാനത്ത് ആദ്യമായി 2011-ൽ ആലപ്പുഴയിലാണ് വെസ്റ്റ് നൈൽ റിപ്പോർട്ട് ചെയ്‌തത്‌. തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമാകാറില്ല. ചിലർക്ക് […]
Read more

പിഎം ശ്രീ: സര്‍ക്കാര്‍ നിലപാട് സംശയാസ്പദമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്

തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് സംശയാസ്പദമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. പദ്ധതിയുമായി മുന്നോട്ടു പോകാനാവില്ലെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതുമറന്നാണ് യുഡിഎഫ് മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതെന്നും സഞ്ജീവ് പറഞ്ഞു. ആദ്യഘട്ടത്തില്‍ ഞങ്ങളെ എല്ലാവരേയും ചര്‍ച്ചയ്ക്ക് വിളിച്ചു. ഞങ്ങള്‍ അതില്‍ നിലപാടും പറഞ്ഞു. എബിവിപി ഒഴിച്ച് എല്ലാ സംഘടനകളും അതിനെ എതിര്‍ത്തു. ആ നിലപാട് തന്നെയാണ് പിന്നീടും ഉണ്ടായത്. ഞങ്ങളുടെ ആശങ്ക അറിയിച്ചു. സര്‍ക്കാര്‍ അതിനെ കുറിച്ച് പുനരാലോചനയിലാണെന്ന് പറഞ്ഞു. […]
Read more

കൂറുമാറിയവരെ ഒരിക്കലും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യില്ല;’ നിലപാട് വ്യക്തമാക്കി ആർ എസ് ഭാരതി

ചെന്നൈ: കൂറുമാറിയവരെ ഒരിക്കലും തിരികെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യില്ലെന്ന് മുതിർന്ന നേതാവ് ആർഎസ് ഭാരതി. കോൺഗ്രസുമായി ഭാവിയിൽ സഖ്യം സ്ഥാപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെ പങ്കാളി ‘രഹസ്യ ബന്ധത്തിൽ’ ഏർപ്പെടുന്നതിന് തുല്യമായ സംഭവമാണിത്. ഒളിച്ചുപോയ ഭാര്യയോടൊപ്പം ആരുംതാമസിക്കാറില്ല. സഖ്യം വിട്ടുപോയ കോൺഗ്രസുമായി ഇനി രാഷ്ട്രീയ ബന്ധങ്ങൾ ഇല്ല. താഴെത്തട്ടിലുള്ള പാർട്ടി പ്രവർത്തകർ ഒരിക്കലും കോൺഗ്രസിനെ തിരികെ പാർട്ടിയിലേക്ക് സ്വീകരിക്കില്ലെന്നും ഭാരതി പറഞ്ഞു. ഡിഎംകെ പ്രത്യയശാസ്ത്രപരമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ഭാവിയിലും ബിജെപിയുമായി ഒരിക്കലും സഖ്യത്തിലേർപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. […]
Read more

Recent News