Category: latest

‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്; നവംബർ 6ന് ആഗോള റിലീസ്

മലയാളി സംവിധായകൻ ജിത്തു മാധവൻ സൂര്യയെ നായകനാക്കി ഒരുക്കുന്ന ‘സീൻ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം ‘ആതി ഇവ യാരാ’യുടെ ലിറിക്കൽ വീഡിയോ പുറത്ത്. സുഷിൻ ശ്യാം സംഗീതം നൽകിയ ഗാനത്തിന് വരികൾ രചിച്ച് ആലപിച്ചത് രാജ് പ്രിയൻ ആണ്. ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റർടൈൻമെന്റ് സ്റ്റുഡിയോസിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് ജയശ്രീ ദാമോദരനാണ്. നവംബർ 6ന് ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ […]
Read more

‘ജയിലർ 2’; കേരളത്തിൽ ആദ്യ പ്രദർശനം ഒക്ടോബർ 15 ന്, അഡ്വാൻസ് ബുക്കിംഗ് 11 മുതൽ

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ കേരളത്തിൽ ഒക്ടോബർ 15 ന് പുലർച്ചെ 6 മണിക്ക് ആദ്യ പ്രദർശനം ആരംഭിക്കും. ഒക്ടോബർ 15ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 10 മണിക്ക് തുടങ്ങും. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് റെക്കോർഡ് തുകയ്ക്ക് വിതരണാവകാശം സ്വന്തമാക്കിയ ചിത്രത്തിന് കേരളത്തിൽ ഓൾ ടൈം റെക്കോർഡ് റിലീസാണ് ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് […]
Read more

മോർഫിംഗ് പരാതി; പുനലൂർ പോളിടെക്നിക് വിദ്യാർഥിക്ക് സസ്പെൻഷൻ

കൊല്ലം : പുനലൂർ സർക്കാർ പോളിടെക്നിക് കോളേജിൽ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്തെന്ന പരാതിയിൽ മൂന്നാം വർഷ വിദ്യാർഥിക്ക് സസ്പെൻഷൻ.വിദ്യാർഥിനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചിത്രങ്ങൾ ഡിജിറ്റൽമായി മാറ്റം വരുത്തി അശ്ലീല വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തെന്നാണ് ആരോപണം.വിഷയം അന്വേഷിക്കാൻ കോളജ് അക്കാദമിക് കൗൺസിൽ യോഗം ചേർന്നിരുന്നു. വിദ്യാർഥിയെയും രക്ഷിതാവിനെയും വിളിച്ചുവരുത്തി വിശദീകരണം തേടിയതായും റിപ്പോർട്ടുണ്ട്.പരാതി പുനലൂർ പൊലീസിനും കൈമാറിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പൊലീസ് നടത്തും.
Read more

കുടുംബ സുരക്ഷിതത്വം ഉറപ്പാക്കാൻ കുവൈറ്റ്; പ്രീമാരിറ്റൽ പരിശീലനം നിർബന്ധമാക്കി

കുവൈത്ത് സിറ്റി: കുവൈറ്റിൽ കുടുംബ ഭദ്രതയും സുരക്ഷിതത്വവും കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായി രണ്ട് സുപ്രധാന നിയമഭേദഗതികൾക്ക് മന്ത്രിസഭയുടെ അംഗീകാരം. വിവാഹ രജിസ്ട്രേഷന് മുൻപ് വധൂവരന്മാർക്ക് പ്രീമാരിറ്റൽ കൗൺസിലിങ്ങ് നിർബന്ധമാക്കുന്നതാണ് പുതിയ തീരുമാനങ്ങളിൽ ഏറ്റവും പ്രധാനം. ഇതോടൊപ്പം, കമ്പനി രജിസ്ട്രേഷൻ ചുമതല വാണിജ്യ മന്ത്രാലയത്തിന് കൈമാറാനും ഔദ്യോഗിക രേഖകൾ പൂർണ്ണമായും ഡിജിറ്റലാക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. രണ്ടാമതായി, വിവാഹം, വിവാഹമോചനം തുടങ്ങിയ കുടുംബ-വ്യക്തിനിയമ കാര്യങ്ങളുടെ രജിസ്ട്രേഷൻ രീതി കൂടുതൽ കർശനമാക്കും. വിവാഹത്തിന് മുൻപുള്ള പ്രത്യേക പരിശീലനവും വേർപിരിയലുകൾക്ക് മുൻപുള്ള അനുരഞ്ജന […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 13,710 എന്ന നിരക്കാണ് നിലവിലുള്ളത്. ഇതനുസരിച്ച് ഒരു പവൻ സ്വർണത്തിന് 1,09,680 രൂപ നൽകണം. 10 ഗ്രാം സ്വർണത്തിന്റെ വില 1,37,100 ആണ്. 24 കാരറ്റ് സ്വർണത്തിനും വിപണിയിൽ ഉയർന്ന നിരക്കാണ് തുടരുന്നത്.രാജ്യാന്തര തലത്തിൽ ട്രോയ് ഔൺസിന് 4,135 ഡോളർ നിലവാരത്തിലാണ് സ്വർണം വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ ചലനങ്ങൾ, ഡോളറിന്റെ ശക്തി, യുഎസ് പലിശനിരക്കുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ, ആഗോള സാമ്പത്തിക അനിശ്ചിതത്വം […]
Read more

യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ ഇത്തിഹാദ് റെയിൽ

യുഎഇ ദേശീയ പാസഞ്ചർ ട്രെയിൻ സർവീസായ ഇത്തിഹാദ് റെയിലിൽ തിരക്കേറിയ സമയങ്ങളിലും വാരാന്ത്യങ്ങളിലും ടിക്കറ്റ് നിരക്ക് ഉയരുമെന്ന് സ്ഥിരീകരിച്ച് അധികൃതർ. യാത്രക്കാരുടെ ആവശ്യകതയും തിരക്കും അടിസ്ഥാനമാക്കി നിരക്കുകൾ നിശ്ചയിക്കുന്ന ‘ഫ്ലെക്സിബിൾ പ്രൈസിംഗ് സിസ്റ്റം’ ആണ് നടപ്പിലാക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ വാരാന്ത്യങ്ങളിലെ തിരക്ക് കൂടുതലുള്ള സമയത്ത് ടിക്കറ്റ് നിരക്കിൽ 40 ദിർഹം വരെ വർധനവ് ഉണ്ടായതായി റെയിൽവേ അതോറിറ്റി വ്യക്തമാക്കി.അതത് സമയങ്ങളിലെ ഡിമാൻഡ് അനുസരിച്ച് കംഫർട്ട്, പ്രീമിയം ക്ലാസുകളിലെ സീറ്റ് നിരക്കുകൾ മാറുന്ന രീതിയിലാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ദുബായ്ക്കും […]
Read more

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; പ്രതിരോധം തീര്‍ക്കാന്‍ ബിജെപി

തിരുവനന്തപുരം: രാജ്യ തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധത്തിന് പ്രതിരോധം തീര്‍ക്കാന്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് നീക്കവുമായി ബിജെപി. രാജ്യത്തുടനീളം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ കക്ഷികളും സിജെപിയും സമരം കടുപ്പിക്കുന്നതിനിടെയാണ് നീക്കം. ഇന്ന് ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ‘ഇല്ലീഗല്‍ മുഖ്യമന്ത്രി’ എന്ന ടാഗ് ഉയര്‍ത്തിയായിരിക്കും പ്രതിഷേധ പരിപാടികള്‍ നടത്തുക. രാഹുല്‍ ഗാന്ധി ‘ഇല്ലീഗല്‍ പ്രധാനമന്ത്രി’എന്ന ടാഗ് ഉയര്‍ത്തിയതിന് മറുപടിയായാണ് ക്യാമ്പയില്‍ സംഘടിപ്പിക്കുന്നത്. എന്‍ഡിഎ ജനങ്ങള്‍ക്കൊപ്പം എന്ന് ജനങ്ങളെ ബോധിപ്പിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍ […]
Read more

വടകര എംഡിഎംഎ കേസ്; ഒരാളെ കൂടി പ്രതി ചേര്‍ത്തു

കോഴിക്കോട്: കോഴിക്കോട് വടകര എംഡിഎംഎ കേസില്‍ ഒരാളെ കൂടി പ്രതിചേര്‍ത്തു. കൂത്താളി സ്വദേശി അനസിനെയാണ് പ്രതിചേര്‍ത്തത്. കൊയിലാണ്ടി സബ് ജയിലില്‍ കഴിയുന്ന പ്രതിയെ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ ആറാം പ്രതിയാണ് അനസ്.ലഹരി കച്ചവടത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് അനസ് സഹായം നല്‍കിയെന്നാണ് കണ്ടെത്തല്‍. ലഹരി ആവശ്യക്കാര്‍ക്ക് ലൊക്കേഷന്‍ അയച്ചു നല്‍കിയതും അനസെന്നാണ് പൊലീസ് പറയുന്നത്. കേസിലെ മറ്റ് പ്രതികൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ബിആര്‍സി അധ്യാപകരായ കീര്‍ത്തന, നീഷ്മ, കാവ്യ എന്നിവര്‍ക്കും അഞ്ചാം പ്രതി ജിജിന്‍ കുര്യാക്കോസിനുമാണ് […]
Read more

മസ്കിന്റെ ആരോപണം തള്ളി ഇന്ത്യ; ജിയോയുടെ മുന്നേറ്റം ചൂണ്ടിക്കാട്ടി അംബാനി

ഇന്ത്യൻ ടെലികോം വിപണിയെക്കുറിച്ചുള്ള ഇലോൺ മസ്കിന്റെ ആരോപണങ്ങൾ തള്ളി ഇന്ത്യ. രാജ്യത്തെ ടെലികോം മേഖലയിൽ മത്സരം ശക്തമാണെന്നും ഏതെങ്കിലും ഒരു കമ്പനിക്ക് ആധിപത്യമില്ലെന്നും ആകാശ് അംബാനി വ്യക്തമാക്കി.ജിയോ അതിവേഗം മുന്നേറുകയാണെന്നും ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സേവനങ്ങളും സാങ്കേതികവിദ്യകളും ലഭ്യമാക്കുന്നതിനാണ് കമ്പനി ശ്രദ്ധ നൽകുന്നതെന്നും അംബാനി പറഞ്ഞു.ഇന്ത്യൻ വിപണിയിൽ ജിയോ, എയർടെൽ, മറ്റ് കമ്പനികൾ എന്നിവ തമ്മിൽ ശക്തമായ മത്സരം നിലനിൽക്കുന്ന സാഹചര്യത്തിലാണ് മസ്കിന്റെ പരാമർശങ്ങൾക്കെതിരെ ഇന്ത്യയുടെ പ്രതികരണം.
Read more

ചാംപ്യൻസ് ബോട്ട് ലീഗ്; ഒക്ടോബർ 10ന് വാട്ടർ മെട്രോ സർവീസുകൾക്ക് നിയന്ത്രണം

കൊച്ചി : ചാംപ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി കൊച്ചിയിൽ ഒക്ടോബർ 10ന് വാട്ടർ മെട്രോ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തും.മത്സരവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെയും ജലഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായാണ് സർവീസുകളിൽ മാറ്റം വരുത്തുന്നത്. യാത്രക്കാർ യാത്രയ്ക്ക് മുമ്പ് സർവീസ് സമയക്രമവും നിയന്ത്രണങ്ങളും പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.മത്സരദിവസം തിരക്ക് ഒഴിവാക്കുന്നതിനും യാത്ര സുഗമമാക്കുന്നതിനുമായി ആവശ്യമായ ക്രമീകരണങ്ങൾ അധികൃതർ ഏർപ്പെടുത്തും.
Read more

Recent News