കോഴിക്കോട്: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി കോളജ് വിദ്യാർഥിനി മരിച്ചു. ഇരിങ്ങൽ പെരുവയൽ സ്വദേശി നന്ദനയാണ് മരിച്ചത്. വടകരയ്ക്കും പയ്യോളിക്കും ഇടയിൽ ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപം ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം.
അങ്കമാലിയിലെ കോളജിൽ പഠിക്കുന്ന നന്ദന പൂജാവധിക്ക് നാട്ടിലെത്തിയതായിരുന്നു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് ഇടിക്കുകയായിരുന്നു.
പൊലീസും റെയിൽവേ അധികൃതരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾക്കായി വടകര ഗവൺമെന്റ് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
Post Views: 69



