തിരുവനന്തപുരം: കേന്ദ്ര സർക്കാർ സ്വർണത്തിൻറെ ഇറക്കുമതി തീരുവ ഇരട്ടിയിലധികമായി വർദ്ധിപ്പിച്ചതിന് പിന്നാലെ രാജ്യത്ത് സ്വർണത്തിൻറെ ആവശ്യകതയിൽ കുത്തനെ ഇടിവ്. ഈ മാസം സ്വർണത്തിൻറെ ഡിമാൻഡിൽ ഏകദേശം 70 ശതമാനത്തിൻറെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തീരുവ കൂടിയതോടെ സ്വർണവിലയിലുണ്ടായ വർധനയാണ് വിൽപന കുറയാൻ കാരണം. ജിഎസ്ടി ഉൾപ്പെടെ സ്വർണത്തിൻറെ മൊത്തത്തിലുള്ള നികുതി ഭാരം 9.18 ശതമാനത്തിൽ നിന്ന് 18.45 ശതമാനമായി ഉയർന്നതോടെ ആളുകൾ സ്വർണം വാങ്ങുന്നത് കുറച്ചു. മെയ് 27-ന് അവസാനിച്ച രണ്ടാഴ്ചയിലെ കണക്കുകൾ പ്രകാരം രാജ്യത്തെ സ്വർണത്തിൻറെ ആവശ്യകത വെറും 7.5 ടൺ ആയി ചുരുങ്ങി. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 25 ടൺ ആയിരുന്നു. മെയ് 13 മുതലാണ് സ്വർണത്തിന്റെ ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കേന്ദ്ര സർക്കാർ ഉയർത്തിയത്.
രാജ്യത്ത് സ്വർണത്തിൻറെ ആവശ്യകത കുത്തനെ താഴോട്ട്
