നവംബർ ഒന്നിന് ആദ്യ സർവീസ്; രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ ബെം​ഗളൂരുവിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെം​ഗളൂരു: നവംബർ ഒന്നിന് രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണ. ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ബെം​ഗളൂരു-മുംബൈ റൂട്ടിലാണ് സർവീസ് ആരംഭിക്കുന്നത്. ഇതോടെ നിലവിൽ 24 മണിക്കൂർ സമയമെടുക്കുന്ന ബെം​ഗളൂരു-മുംബൈ യാത്രാസമയം 16 മണിക്കൂറായി കുറയും. 16 എസി കോച്ചുകളുമായാണ് ബെം​ഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പർ സർവീസ് നടത്തുക.

ആകെ 823 ബെർത്തുകളുണ്ടാകും. ബെം​ഗളൂരുവിൽനിന്ന് രാത്രി 7.50ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 11.55-ഓടെ മുംബൈയിലെത്തും. 16 മണിക്കൂറും അഞ്ചുമിനിറ്റുമാണ് ബെം​ഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പറിന്റെ യാത്രാസമയം. മുംബൈയിൽനിന്ന് രാത്രി 8.10ന് പുറപ്പെടുന്ന വന്ദേഭാരത് സ്ലീപ്പർ പിറ്റേദിവസം രാവിലെ 11.55ന് ബെം​ഗളൂരുവിലെത്തും. 15 മണിക്കൂറും 45 മിനിറ്റുമാണ് മുംബൈ-ബെം​ഗളൂരു വന്ദേഭാരത് സ്ലീപ്പറിന്റെ യാത്രസമയം.

ആഴ്ചയിൽ ആറുദിവസമായിരിക്കും സർവീസ്. അതേസമയം, നവംബർ ഒന്നിന് ബെം​ഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചെങ്കിലും ഇതുസംബന്ധിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേയ്ക്ക് റെയിൽവേ ബോർഡിൽനിന്ന് ഔദ്യോ​ഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News