സിജെപിയെ പിന്തുണച്ചും ബിജെപിയെ വിമർശിച്ചും കെ. അണ്ണാമലൈ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരം ശക്തമായിരിക്കെ, സിജെപിയെ പിന്തുണച്ചും ബിജെപിയെ വിമർശിച്ചും തമിഴ്‌നാട്ടിലെ മുൻ അധ്യക്ഷൻ കെ അണ്ണാമലൈ രം​ഗത്തെത്തി. സമരം ചെയ്‌ത സിജെപി നേതാക്കൾക്കെതിരെ ഡൽഹി പൊലീസ് സ്വീകരിച്ച കടുത്ത നടപടികളിൽ കേന്ദ്രസർക്കാരിനെ അദ്ദേഹം വിമർശിച്ചു. ഭരണപരമായ നടപടിക്രമങ്ങളിലെ വീഴ്‌ചകളെ ചോദ്യം ചെയ്യുന്നവരെ വിദേശ ഏജൻ്റായി മുദ്രകുത്തുന്ന പ്രവണതയാണ് ബിജെപിയുടേതെന്ന് അണ്ണാമലൈ കുറ്റപ്പെടുത്തി.

അതേസമയം സിജെപിയുടെ സമരരീതിയോട് വിയോജിപ്പാണെന്നും എന്നാൽ പ്രതിഷേധിക്കാനുള്ള അവരുടെ അവകാശത്തെ പൂർണമായി പിന്തുണക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിമർശിക്കുന്നവരെ ദേശവിരുദ്ധരെന്ന് മുദ്രകുത്തുകയല്ല വേണ്ടതെന്നും അവർ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾക്കും ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകുകയാണ് വേണ്ടതെന്നും അണ്ണാമലൈ വ്യക്തമാക്കി. താൻ ജൂൺ അഞ്ചിന് ബിജെപി വിട്ടതാണെന്ന് പറഞ്ഞ അദ്ദേഹം ബിജെപിയുടെ നിലപാടുകളെ കണ്ണടച്ച് പിന്തുണക്കുന്നയാളല്ല താനെന്നും പറഞ്ഞു.

പ്രധാനപ്പെട്ടതെന്ന് തോന്നുന്ന വിഷയത്തിൽ പ്രതിഷേധിക്കാനുള്ള ആരുടെയും അവകാശത്തെ താൻ പിന്തുണക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ജന്തർ മന്തറിനെ സമരവേദിയുടെ പട്ടികയിൽ നിന്ന് മാറ്റിയതിനെയും വിമർശിച്ചു. കേന്ദ്രസർക്കാരിനെതിരെ അഞ്ച് ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. എന്നാൽ അണ്ണാമലൈയുടെ വിമർശനത്തിന് മറുപടിയുമായി ബിജെപി നേതാക്കളും രംഗത്ത് വന്നു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News