മൈസൂരു ദസറ ജംബൂസവാരിയിൽ കേരളത്തിന്റെ നിശ്ചലദൃശ്യവും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മൈസൂരു: ആദ്യമായി കർണാടകയുടെ വിഖ്യാതമായ മൈസൂരു ദസറ ജംബൂസവാരിയിൽ കേരളത്തിന്റെ നിശ്ചലദൃശ്യം അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം, തനതായ കലാരൂപങ്ങൾ, പ്രകൃതിസൗന്ദര്യം, സാംസ്കാരിക വൈവിധ്യം എന്നിവ പ്രതിഫലിപ്പിച്ച അവതരണം ഘോഷയാത്രയിലെ ശ്രദ്ധേയമായ സാന്നിധ്യമായി. കർണാടക സർക്കാരിന്റെ ക്ഷണപ്രകാരമാണ് കേരളം ജംബൂസവാരിയിൽ പങ്കെടുത്തത്. കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ചടങ്ങിലെ വിശിഷ്ടാതിഥികളിൽ ഒരാളായിരുന്നു.

മൈസൂരു കൊട്ടാരത്തിൽനിന്ന് ആരംഭിച്ച ഘോഷയാത്രയിൽ 53 നിശ്ചലദൃശ്യങ്ങളും 50 കലാരൂപങ്ങളും അണിനിരന്നു. കേരള സർക്കാരിന്റെ നിർദേശപ്രകാരം സാംസ്കാരിക വകുപ്പാണ് നിശ്ചലദൃശ്യത്തിന്റെ രൂപകൽപ്പന, ഒരുക്കം, അവതരണം എന്നിവയുടെ ഏകോപനം നിർവഹിച്ചത്. കേരളത്തിന്റെ അനുഷ്ഠാനകലാ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന തെയ്യരൂപവും ശാസ്ത്രീയ കലാപാരമ്പര്യത്തിന്റെ പ്രതീകമായ കഥകളി രൂപവുമായിരുന്നു നിശ്ചലദൃശ്യത്തിന്റെ പ്രധാന ആകർഷണങ്ങൾ. സംസ്ഥാനത്തിന്റെ ആഗോള സാംസ്കാരിക സ്വത്വത്തെ പ്രതീകവത്കരിക്കുന്ന പ്രകാശപൂരിതമായ ഭൂഗോളവും കേരളത്തിന്റെ പ്രകൃതിസവിശേഷതകൾ അവതരിപ്പിക്കുന്ന തെങ്ങുകളും ഹരിതാഭമായ ദൃശ്യങ്ങളും ഇതിൽ ഉൾപ്പെടുത്തി.

മൈസൂരു ദസറ പോലുള്ള ദേശീയ-അന്തർദേശീയ ശ്രദ്ധയാകർഷിക്കുന്ന സാംസ്കാരിക വേദിയിൽ കേരളത്തിന് ആദ്യമായി നിശ്ചലദൃശ്യം അവതരിപ്പിക്കാൻ കഴിഞ്ഞത് സംസ്ഥാനത്തിന്റെ കലാ-സാംസ്കാരിക പൈതൃകത്തിന്റെ പ്രചാരണത്തിൽ സുപ്രധാന നേട്ടമാണ്. കേരളവും കർണാടകയും തമ്മിലുള്ള സാംസ്കാരിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കേരളത്തിന്റെ കലാപാരമ്പര്യവും വിനോദസഞ്ചാര ആകർഷണങ്ങളും വിശാലമായ ജനവിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനും ഈ പങ്കാളിത്തം സഹായകമായി.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News