യുക്രെയ്ൻ യുദ്ധം; മധ്യസ്ഥ ചർച്ചകൾ പുനരാരംഭിക്കാൻ സമ്മതം അറിയിച്ച് വ്ലാഡിമിർ പുടിൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സെന്റ് പീറ്റേഴ്സ്ബർ​ഗ്: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയുടെ മധ്യസ്ഥതയിൽ ചർച്ചകൾ പുനരാരംഭിക്കാൻ സമ്മതം അറിയിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അടുത്ത മാസം ആരംഭിക്കും. അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് പിന്നാലെയാണ് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ യുദ്ധത്തിന് അവസാനം കാണാനുള്ള ചർച്ചകൾ തുടരാൻ പുടിൻ സമ്മതം അറിയിച്ചത്.

പുടിനും സ്റ്റീവ് വിറ്റ്കോഫും തമ്മിൽ നടന്ന ഒൻപതാമത് ചർച്ചയിലാണ് യുക്രെയ്ൻ യുദ്ധം സംബന്ധിച്ച മധ്യസ്ഥ ചർച്ചകൾക്ക് ധാരണയായത്. ഇതിന് പുറമെ, റഷ്യയിൽ തടവിലാക്കപ്പെട്ടിരുന്ന അമേരിക്കൻ പൗരനും അധ്യാപകനുമായ സ്റ്റീഫൻ ഹബ്ബാർഡിനെ മോചിപ്പിക്കാൻ തീരുമാനിച്ചു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഏറെ നാളത്തെ ആവശ്യമായിരുന്നു സ്റ്റീഫൻ ഹബ്ബാർഡിൻ്റെ മോചനം. ഇത് സമാധാന ചർച്ചകൾക്ക് മുന്നോടിയായുള്ള റഷ്യയുടെ സൗഹൃദ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

യുക്രെയ്ൻ യുദ്ധം 24 മണിക്കൂറിൽ അവസാനിപ്പിക്കുമെന്ന് തൻ്റെ തെരഞ്ഞെടുപ്പ് സമയത്ത് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് വർഷമായിട്ടും യുദ്ധം തുടരുകയാണ്. ഇതിനിടയിലാണ് കാര്യങ്ങൾ ചർച്ചകളിലേക്ക് നീങ്ങുന്നത്. ഇതിനിടെ യുക്രെയ്‌ന് നൽകിവന്നിരുന്ന സഹായങ്ങൾ അമേരിക്ക കുറച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു.റ ഷ്യയും യുക്രെയ്‌നും തമ്മിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നടത്തുന്ന സമാധാന ചർച്ചകൾക്ക് അബുദാബി വേദിയാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നവംബർ 10-നോ അതിന് ശേഷമോ ചർച്ചകൾ പുനരാരംഭിച്ചേക്കും. ഇറാനെതിരെ യുദ്ധം ആരംഭിക്കുന്നതിന് മുൻപ് ഫെബ്രുവരിയിലാണ് മൂന്ന് രാജ്യങ്ങളും തമ്മിൽ അവസാനമായി ചർച്ചകൾ നടന്നത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News