തൃശ്ശൂർ പൂരം അട്ടിമറി കേസ്; പുനഃരന്വേഷണം വേണമെന്ന് തിരുവമ്പാടി ദേവസ്വം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: തൃശ്ശൂർ പൂരം അട്ടിമറിയിൽ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെ‌ട്ട് തിരുവമ്പാടി ദേവസ്വം. നിലവിലെ അന്വേഷണ റിപ്പോർട്ട് ആടിനെ പട്ടിയാക്കുന്നതാണെന്ന് തിരുവമ്പാടി സെക്രട്ടറി കെ. ഗിരീഷ് കുമാർ വിമര്‍ശിച്ചു. പൂരം കലക്കൽ ആരാണ് നടത്തിയതെന്ന് എല്ലാവർക്കും അറിയാമെന്നും പുനരന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെയും ആഭ്യന്തര, ദേവസ്വം മന്ത്രിമാരെയും നേരിൽ കണ്ട് നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെടാനാണ് നീക്കം.

അതേസമയം സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പുറത്ത് കൊണ്ടുവരുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ പ്രതികരിച്ചു.
2024 ഏപ്രിൽ 19ലെ തൃശൂർ പൂരം അട്ടിമറിയോടെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ടത് കോണ്‍ഗ്രസിനാണ്. എൽഡിഎഫ് സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് ബിജെപിക്കുവേണ്ടി പൂരം അട്ടുമറിച്ചുവെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം.

പിണറായി സർക്കാർ നിയോഗിച്ച ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സര്‍ക്കാര്‍ മാറും മുമ്പ് റിപ്പോർട്ട് നൽകിയിരുന്നു. തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ അടക്കം പ്രതിചേർത്ത റിപ്പോർട്ടിൽ തുടർനടപടി വേണ്ടെന്നായിരുന്നു എൽഡിഎഫ് സര്‍ക്കാര്‍ നിർദ്ദേശം. അട്ടിമറിക്ക് പിന്നിലെ ആസൂത്രണം പുറത്തുവരുണമെന്ന് വാദിച്ച യുഡിഎഫ് അധികാരത്തിലെത്തിയിട്ടും ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ റിപ്പോർട്ട് അനങ്ങിയിരുന്നില്ല.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News