സ്ത്രീകളുടെ സാമൂഹികവും തൊഴിൽപരവുമായ സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സ്ത്രീകളുടെ സാമൂഹികവും തൊഴിൽപരവുമായ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവരുടെ മാനസികാരോഗ്യത്തിനും ക്ഷേമത്തിനും പ്രാധാന്യം നൽകിക്കൊണ്ട് സംസ്ഥാന സർക്കാർ പുതിയ വനിതാ നയം രൂപീകരിക്കുമെന്ന് തൊഴിൽ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച്, സ്ത്രീകളുടെ ആത്മാഭിമാനവും സുരക്ഷിതത്വവും ഉയർത്തിപ്പിടിക്കുന്ന സമഗ്രമായ വനിതാനയം അടുത്ത അന്താരാഷ്ട്ര വനിതാ ദിനത്തിൽ പ്രഖ്യാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

സംസ്ഥാന സർക്കാർ വനിതകളെ ചേർത്തുപിടിക്കുന്ന നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നും തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതവും അന്തസ്സുള്ളതുമായ അന്തരീക്ഷം ഒരുക്കേണ്ടത് സർക്കാരിന്റെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്വമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
2013ലെ ‘പോഷ്’ നിയമപ്രകാരം പത്തോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ആഭ്യന്തര പരാതി പരിഹാര സെല്ലുകൾ നിർബന്ധമായും പ്രവർത്തിക്കണമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. പല സ്ഥാപനങ്ങളിലും ഇവ പേരിനു മാത്രമാണ് പ്രവർത്തിക്കുന്നത്.

പരാതി നൽകുന്ന സ്ത്രീകൾക്ക് തൊഴിൽ നഷ്ടപ്പെടുമോ എന്ന ഭയവും അപമാനിക്കപ്പെടുമോ എന്ന ആശങ്കയും ഇന്നും നിലനിൽക്കുന്നുണ്ടെന്നത് ഗൗരവകരമാണെന്നും മന്ത്രി പറഞ്ഞു. തൊഴിലിടങ്ങളിലെ അതിക്രമങ്ങളും അപമാനങ്ങളും സ്ത്രീകളുടെ മാനസികാരോഗ്യത്തെയും വ്യക്തിജീവിതത്തെയും സാരമായി ബാധിക്കുന്നുണ്ട്. അതിനാൽ എല്ലാ സ്ഥാപനങ്ങളിലും പരാതി പരിഹാര സെല്ലുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വകുപ്പ് തലത്തിൽ ശക്തമായ നിരീക്ഷണവും കർശന പരിശോധനകളും നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News